Wednesday, November 2, 2011
പിള്ളയെ വിട്ടത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: പിണറായി
ബാലകൃഷ്ണപിള്ളയെ വിട്ടയച്ച യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതി നിലപാടാണ് തള്ളിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.ആര് പരമേശ്വരന്‍പിള്ളയുടെ സ്മൃതിമണ്ഡപം സമര്‍പ്പിച്ചശേഷം മണ്ഡപത്തിന്‍കടവില്‍ ചേര്‍ന്ന വന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലകൃഷ്ണപിള്ളയെ ഒരുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചത് സുപ്രീംകോടതിയാണ്. അഞ്ചുവര്‍ഷത്തെ തടവ് ശരിവച്ച സുപ്രീംകോടതി, പിള്ളയുടെ പ്രായം മാനിച്ച് ശിക്ഷ ഒരുവര്‍ഷമായി ഇളവുചെയ്യുകയായിരുന്നു. സുപ്രീംകോടതി ഇപ്രകാരം വിധിച്ചിട്ടും പിള്ള ജയിലില്‍ കഴിയേണ്ടവനല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നാട്ടിലെ നിയമവാഴ്ചയെ സര്‍ക്കാര്‍തന്നെ പാടെ തകര്‍ക്കുന്നു. സര്‍ക്കാരിന് അവര്‍ കാണിക്കുന്നതാണ് നിയമം. അതിന് അവര്‍ക്ക് നിയമത്തിന്റെ പിന്ബലംപോലും വേണ്ടെന്നും പിണറായി വിജയന് പറഞ്ഞു. പതിറ്റാണ്ടുകള്‍ കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്ക്കുന്ന വി എസിനെ മന്ത്രി ഗണേശ്കുമാര്‍ ആഭാസകരമായി ചിത്രീകരിച്ചു. ഏത് അബോധാവസ്ഥയിലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. മന്ത്രിക്കസേരയില്‍ ഇരുന്ന് അതിരുവിട്ട് പെരുമാറുന്നവര്‍ക്കെതിരെ സാമാന്യമായി സ്വീകരിക്കേണ്ട നടപടിയുണ്ട്. അത് സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയോ യുഡിഎഫ് സര്‍ക്കാരോ തയ്യാറല്ല. അവര്‍ അത്രകണ്ട് ജീര്‍ണിച്ചു. ഒരു മാപ്പുകൊണ്ട് പ്രശ്നം തീരില്ലെന്ന് വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കിക്കൊള്ളണം.
ചീഫ് വിപ്പാണെങ്കില് , അദ്ദേഹം ഒഴികെ എല്ലാവരും വിവരം കെട്ടവരാണെന്ന് വിളിച്ചുപറയുന്നു. എ കെ ബാലന് എംഎല്‍എയെ ജാതി പറഞ്ഞ് ആക്ഷേപിച്ചു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആംഗ്യംകൊണ്ടും വാക്കുകൊണ്ടും അധിക്ഷേപിച്ചു. സ്ത്രീത്വത്തെയും അപമാനിച്ചു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിയെ തെറിവിളിച്ചതും ഈ ചീഫ് വിപ്പുതന്നെയാണ്. ചീഫ് വിപ്പ് തികഞ്ഞ ഒരു ക്രിമിനലായി മാറി. ക്രിമിനലിനെ ക്രിമിനലായി കാണാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറല്ല. ഇത് അനുവദിക്കാനാകില്ല. ഇവസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരാകട്ടെ, അഴിമതിയില്‍ മുങ്ങി നില്ക്കുന്നു. സ്പെക്ട്രം അടക്കമുള്ള അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ നേതൃത്വവും സംശയത്തിന്റെ നിഴലിലാണ്. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ ജര്‍മനിയടക്കം തന്നിട്ടും അവ പുറത്തുവിടാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല. അവ പുറത്തുവിട്ടാല്‍ കോണ്‍ഗ്രസിന്റെ മുഖംതന്നെ തകരും. വിദേശ മുതലാളിത്ത രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ നയങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയന് പ്രസ്ഥാനമടക്കം നവംബര്‍ എട്ടിന് ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ പോകുകയാണ്. കോണ്‍ഗ്രസിന്റെ അനുഭാവികളായ തൊഴിലാളികള്‍ക്കടക്കം യോജിക്കാന്‍ കഴിയാത്ത നയമാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി.
ജയില്‍ സൂപ്രണ്ട് എത്തിയത് പിള്ള ഏര്‍പ്പാടാക്കിയ കാറില്‍
ആര് ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയത് പിള്ളയുടെ ആള്ക്കാര് ഏര്‍പ്പാടാക്കിയ സ്വകാര്യകാറില്‍ . കെഎല്‍ 01 ബിബി 5628 എന്ന നമ്പരിലുള്ള മാരുതി സ്വിഫ്റ്റ് കാറില്‍ കിംസ് ആശുപത്രിയില്‍ എത്തിയ ജയില്‍ സൂപ്രണ്ട് ബി പ്രദീപ് അഞ്ചുമിനിറ്റിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി. കരമന മങ്ങാട് ലൈന്‍ "തിരുവോണ" ത്തില്‍ എസ് ആര് രാകേഷ് എന്നയാളുടെ പേരിലുള്ളതാണ് ഈ കാര്‍ .
ഇതിനിടെ, ഇതുവരെ ശിക്ഷാ ഇളവ് നല്കി വിട്ടയച്ചവരില്‍ വിജിലന്‍സ് കേസില്‍ ശിക്ഷിക്കപ്പെട്ടവരുണ്ടോയെന്ന് ജയില്‍ അധികൃതര്‍ വിവരം ശേഖരിച്ചുതുടങ്ങി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വിട്ടയച്ചവരുടെ വിവരം അറിയിക്കാനാണ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അടിയന്തരസന്ദേശം നല്‍കിയത്. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മുമ്പും ഇളവ് നല്‍കിയിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍ .
ജയില്‍ സൂപ്രണ്ടും പിള്ളയുടെ നാട്ടുകാരനായ അസിസ്റ്റന്റ് ജയിലറുമാണ് ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിയത്. യൂണിഫോം ധരിക്കാതെ എത്തിയ ഇരുവരും പിള്ള താമസിക്കുന്ന സ്യൂട്ട് മുറിയില്‍ എത്തി സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് നല്കി. പിള്ളയുമായി കുശലം പറഞ്ഞ ശേഷം 8.55ന് ഇരുവരും ആശുപത്രി വിട്ടു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയില്‍ എഡിജിപി ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം അടിയന്തരനടപടി സ്വീകരിക്കാന്‍ ഇ-മെയില്‍ സന്ദേശമാണ് നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യകാര്‍ ഉപയോഗിച്ചതും യൂണിഫോം ധരിക്കാതിരുന്നതും നിയമവിരുദ്ധമാണ്. യൂണിഫോമില്‍ പിള്ളയെ കാണരുതെന്ന് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശമുണ്ടായിരുന്നു. ജയില്‍ വക ഇന്‍ഡിക്ക കാറുള്ളപ്പോഴാണ് സ്വകാര്യകാര്‍ ഉപയോഗിച്ചത്. ഇന്‍ഡിക്കയില്‍ ജയില്‍ വളപ്പിലെ ക്ഷേത്രത്തിനുസമീപം എത്തിയശേഷമാണ് സൂപ്രണ്ട് സ്വകാര്യകാറില്‍ യാത്ര തുടര്‍ന്നത്. പിള്ളയുടെ കാര്യത്തില്‍ മിന്നല്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും മറ്റു തടവുകാരെ വൈകിട്ടാണ് വിട്ടത്. പിള്ളയെ വിട്ടയച്ചശേഷം തിരിച്ചെത്തിയ സൂപ്രണ്ട് അടുത്തതായി കരാറുകാരനായ പി കെ സജീവിനെ മോചിപ്പിച്ചു. ഇളവിന് അര്‍ഹരായ 26 പേര് ഇപ്പോഴും ജയിലിലാണ്.
deshabhimani 021111
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
ബാലകൃഷ്ണപിള്ളയെ വിട്ടയച്ച യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതി നിലപാടാണ് തള്ളിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.ആര് പരമേശ്വരന്‍പിള്ളയുടെ സ്മൃതിമണ്ഡപം സമര്‍പ്പിച്ചശേഷം മണ്ഡപത്തിന്‍കടവില്‍ ചേര്‍ന്ന വന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete