ആര്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിള്ളക്ക് അഴിമതികേസിലല്ല ശിക്ഷ വിധിച്ചത്. നിയമത്തിന്റെ പരിധിയില്‍ വരാത്ത ഒരു കാര്യവും പിള്ളക്കുവേണ്ടി ചെയ്തിട്ടില്ല. എല്ലാ നിയമപരമായാണ് നടത്തിയിട്ടുള്ളത്. തീരുമാനമെടുത്ത യോഗത്തില്‍ പിള്ളയുടെ മകന്‍ ഗണേഷ്കുമാര്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കിളിരൂര്‍ സംഭവത്തിലെ ശാരിയുടെ കേസില്‍ പുനരന്വേഷണമാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. മോണോറെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. തിരുവനന്തപുരം ബാലരാമപുരവും കഴക്കൂട്ടം വരെ തീരുമാനിച്ചിരുന്നത് ടെക്നോപാര്‍ക്കു വരെ നീട്ടി. 24 സായാഹ്നകോടതികള്‍ക്കായുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി 148 തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗണേഷിനെ പുറത്താക്കണം വൃന്ദകാരാട്ട്
കോഴിക്കോട്: പ്രതിപക്ഷ നേതാവിനെതിരെ അപഹാസ്യമായ പ്രസംഗം നടത്തിയ മന്ത്രി ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് ആവശ്യപ്പെട്ടു. ഗണേഷ് രാജിവെക്കുകയാണ് വേണ്ടത്. അതിനു തയ്യാറല്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ചീഫ്വിപ്പ് പി സി ജോര്‍ജ് കേരളത്തിനു തന്നെ അപമാനമാണ്. അഴിമതിക്കാരനായ ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്നും വിട്ടയച്ചത് ശരിയായില്ല. കേരളത്തില്‍ അഴിമതിക്കെതിരെ സമരം ചെയ്യുന്നവരെ ജയിലിലടക്കുകയും അഴിമതിക്കാരെ പുറത്തുവിടുകയും ചെയ്യുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വൃന്ദ കുറ്റപ്പെടുത്തി.
deshabhimani 021111
വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം സിബിഐയെക്കൊണ്ട് സര്‍ക്കാര്‍ അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചതാണിത്. വിഎസ് അച്യുതാനന്ദനും മുല്ലക്കര രത്നാകരനും ഐഷാപോറ്റിയും രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടതാണ്.
ReplyDelete