Friday, November 4, 2011

കൂത്തുപറമ്പ്: നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൂത്തുപറമ്പ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജസ്റ്റിസ് ബി പി റേ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വിശദീകരണം വ്യാഴാഴ്ച അറിയിക്കാനാണ് നിര്‍ദേശം.

വെടിവയ്പില്‍ മരിച്ച റോഷന്റെ പിതാവ് കെ വി വാസുവിന്റെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരുന്ന രവാഡ ചന്ദ്രശേഖര്‍ , ഡിവൈഎസ്പിയായിരുന്ന ഹക്കിം ബത്തേരി, കോണ്‍സ്റ്റബിള്‍മാരായിരുന്ന പി കെ ലൂക്കോസ്, ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനായിരുന്നു മജിസ്ട്രേട്ടിന്റെ നിര്‍ദേശം. രവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെയുള്ള പ്രഥമവിവര റിപ്പോര്‍ട്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു കേസ് തങ്ങള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്നു വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

deshabhimani 041111

1 comment:

  1. കൂത്തുപറമ്പ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജസ്റ്റിസ് ബി പി റേ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വിശദീകരണം വ്യാഴാഴ്ച അറിയിക്കാനാണ് നിര്‍ദേശം.

    ReplyDelete