പിള്ളയെ വിട്ടയച്ച നടപടി പൂര്‍ണമായും ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രിംകോടതിയില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച രണ്ടുഹര്‍ജിയിലും വ്യക്തമാക്കി. ശിക്ഷാകാലയളവില്‍ നല്ലനടപ്പുള്ളവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കാവൂ. ജയില്‍ചട്ടം ലംഘിച്ചതിന് സര്‍ക്കാര്‍ പിള്ളയുടെ ശിക്ഷാകാലാവധി നാലുദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ജയിലില്‍ കിടന്നപ്പോഴും ചികിത്സയ്ക്കെന്നപേരില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. പിള്ള പരോള്‍ ചട്ടം ലംഘിച്ചെന്നും തെളിഞ്ഞിട്ടുണ്ട്. ലഘുകുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് സാധാരണ ശിക്ഷാഇളവ് നല്‍കുക. അഴിമതിക്കുറ്റം പോലുള്ള ഗുരുതര കുറ്റം ചെയ്തവര്‍ക്ക് ഇളവ് നല്‍കാനാകില്ല.
2012 ജനുവരി ആദ്യവാരമാണ് പിള്ളയുടെ ശിക്ഷ യഥാര്‍ഥത്തില്‍ പൂര്‍ത്തിയാകേണ്ടത്. എന്നാല്‍ ,ആഗസ്ത് മുതല്‍ പിള്ള പഞ്ചനക്ഷത്ര ആശുപത്രിയിലെ സ്യൂട്ട്റൂമിലാണ് കഴിയുന്നത്. ആശുപത്രി അധികൃതര്‍ ഇതുവരെയും ഒരു ചികിത്സയ്ക്കും പിള്ളയെ വിധേയമാക്കിയിട്ടില്ല. അമേരിക്കയില്‍നിന്ന് റിപ്പോര്‍ട്ട് കിട്ടിയശേഷം ചികിത്സ തുടങ്ങുമെന്നാണ് പിള്ള അറിയിച്ചിട്ടുള്ളത്. 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. ശേഷിച്ച കാലയളവില്‍ ഒന്നുകില്‍ പരോളിലോ അതല്ലെങ്കില്‍ പഞ്ചനക്ഷത്ര സുഖവാസത്തിലോ ആയിരുന്നു. പഞ്ചനക്ഷത്ര ആശുപത്രിയെ ജയിലായി കണക്കാക്കാനാകില്ലെന്ന് ജയില്‍ എഡിജിപിയുടെ തന്നെ റിപ്പോര്‍ട്ടുണ്ട്.
പിള്ളയ്ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് എഡിജിപി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുപ്രകാരം സര്‍ക്കാര്‍ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. ഗുരുതരമായ ചട്ടലംഘനം പിള്ളയുടെ കാര്യത്തില്‍ നടന്നെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ പൂര്‍ണമായ അറിവോടെയും സമ്മതത്തോടെയുമാണ് പിള്ള ജയില്‍ചട്ടങ്ങള്‍ ലംഘിച്ചതും ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയിരിക്കുന്നതും. പിള്ളയുടെ മകന്‍ സംസ്ഥാന മന്ത്രിയും മരുമകന്‍ ഉന്നത ഉദ്യോഗസ്ഥനുമാണ്. അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് സുപ്രീംകോടതി വിധി മറികടക്കുയാണ് പിള്ള ചെയ്തത്. നഗ്നമായ അധികാരദുര്‍വിനിയോഗമാണ് നടന്നതെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു
deshabhimani 021111

ReplyDelete