പട്ടികയിലുള്ള മലയാളി കള്ളപ്പണക്കാരന്‍ കോടീശ്വരനായ യുഡിഎഫ് എംപിയാണെന്നറിയുന്നു. ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റ് എംപിമാര്‍ . ഒരു എംപി ക്ക് 200 കോടി രൂപയിലധികം നിക്ഷേപമുണ്ട്. കേരളത്തിലെ രാഷ്ട്രീയനേതാവിന് സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഇത് ഒരു എംപിയാണെന്ന് വ്യക്തമായി. മുംബൈയിലെ ഉന്നത വ്യവസായി അടക്കം നിരവധി ബിസിനസുകാരും രാഷ്ട്രീയനേതാക്കളും പട്ടികയിലുണ്ട്.
ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ 700 അക്കൗണ്ടുകളിലായി 800 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും വരുമാന നികുതി വകുപ്പ് കണ്ടെത്തി. രണ്ടുമാസമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതില്‍ , 300 അക്കൗണ്ടുകളിലെ നിക്ഷേപമെത്രയെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ , കള്ളപ്പണം വിദേശബാങ്കില്‍ നിക്ഷേപിച്ചവരുടെ എണ്ണം ഇതിലും കൂടുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു. കള്ളപ്പണക്കാരെ പിടികൂടാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് കുറ്റാന്വേഷണ വിഭാഗം രൂപീകരിച്ചത്.
വിദേശബാങ്കില്‍ അക്കൗണ്ടുള്ള എംപിമാര്‍ക്കടക്കം നോട്ടീസയച്ചെന്നും വരുമാന നികുതി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നും ചൊവ്വാഴ്ച മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ , നോട്ടീസ് അയക്കുകയോ ആരോടെങ്കിലും ഹാജരാകാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പ്രതികരിച്ചു. വിദേശബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി നോട്ടീസ് അയക്കാന്‍ നടപടി തുടങ്ങിയിട്ടേയുള്ളുവെന്നും സിബിഡിടി വക്താവ് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.
എന്നാല്‍ , വിദേശത്തു നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്വിസ്ബാങ്കില്‍ സമ്പാദ്യമുള്ള വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങിയെന്ന് പ്രണബ് മുഖര്‍ജി മാധ്യമങ്ങളെ അറിയിച്ചു. ഇവരുടെ പേര് വെളിപ്പെടുത്താനോ എംപിമാരുണ്ടെന്ന് സ്ഥിരീകരിക്കാനോ മന്ത്രി തയ്യാറായില്ല. പ്രോസിക്യൂഷന്‍ നടപടി പൂര്‍ത്തിയായാല്‍ മാത്രമേ പേര് വിവരങ്ങള്‍ പുറത്തുവിടാനാകൂ. ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് അന്വേഷണം നടത്തുന്നത്. കൃത്യമായ വിവരം ലഭിച്ചാല്‍ ഉടന്‍ കോടതിക്ക് കൈമാറും. നിലവിലുള്ള കരാര്‍ പ്രകാരം അതിനു ശേഷമേ പേര് വെളിപ്പെടുത്താനാകൂ- പ്രണബ് പറഞ്ഞു. സംശയകരമായ അക്കൗണ്ടുകളിലൂടെ ധനകൈമാറ്റം നടത്തിയ ഇന്ത്യയില്‍നിന്നുള്ള 9,900 കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങളില്‍നിന്നായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
(ദിനേശ്വര്‍മ)
ആരാണ് ആ എംപി?
കേരളത്തിലെ യുഡിഎഫ് എംപിമാരില്‍ ഏറ്റവും അധികം ആസ്തിയുള്ളത് ശശി തരൂരിന്. 2009ല്‍ തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് തരൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൊത്തം 20,363,6267 രൂപയുടെ ആസ്തികാണിച്ചിട്ടുണ്ട്. ബാധ്യത ഇല്ല. ആസ്തിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് തൃശൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പി സി ചാക്കോ. മൊത്തം 1,63,35,679 രൂപ. ബാധ്യതയില്ലാതെയാണിത്. എറണാകുളം എംപിയും കേന്ദ്രഭക്ഷ്യ- പൊതുവിതരണ സഹമന്ത്രിയുമായ കെ വി തോമസാണ് മൂന്നാമത്. മൊത്തം ആസ്തി 1,50,41,664 രൂപ. 18,69,263 രൂപയുടെ ബാധ്യതയും കാണിച്ചിട്ടുണ്ട്. ഒരുകോടിയോളം ആസ്തിയുള്ള ജോസ് കെ മാണി തൊട്ടുപിന്നിലുണ്ട്. 96,51,729 രൂപ. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ ആസ്തി 38, 87,709 രൂപയാണ്. കണ്ണൂര്‍ എംപി കെ സുധാകരന്‍ , ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ , എംപി പി ടി തോമസ്, എംപി കെ പി ധനപാലന്‍ തുടങ്ങിയവരും ലക്ഷാധിപതികളാണ്.
deshabhimani 021111
കേരളത്തിലെ യുഡിഎഫ് എംപിമാരില്‍ ഏറ്റവും അധികം ആസ്തിയുള്ളത് ശശി തരൂരിന്. 2009ല്‍ തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് തരൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൊത്തം 20,363,6267 രൂപയുടെ ആസ്തികാണിച്ചിട്ടുണ്ട്. ബാധ്യത ഇല്ല. ആസ്തിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് തൃശൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പി സി ചാക്കോ. മൊത്തം 1,63,35,679 രൂപ. ബാധ്യതയില്ലാതെയാണിത്. എറണാകുളം എംപിയും കേന്ദ്രഭക്ഷ്യ- പൊതുവിതരണ സഹമന്ത്രിയുമായ കെ വി തോമസാണ് മൂന്നാമത്. മൊത്തം ആസ്തി 1,50,41,664 രൂപ. 18,69,263 രൂപയുടെ ബാധ്യതയും കാണിച്ചിട്ടുണ്ട്. ഒരുകോടിയോളം ആസ്തിയുള്ള ജോസ് കെ മാണി തൊട്ടുപിന്നിലുണ്ട്. 96,51,729 രൂപ. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ ആസ്തി 38, 87,709 രൂപയാണ്
ReplyDelete