വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി ആക്രമിച്ച കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണ പ്രഹസനത്തിനൊടുവില്‍ . കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഊര്‍ജിതമായി തുടങ്ങിയ അന്വേഷണം വിഐപികളില്‍ തട്ടി ഇഴയുന്നതിനിടെയാണ് അവര്‍ക്കുതന്നെ ആശ്വാസം പകര്‍ന്ന് സിബിഐ എത്തുന്നത്. അട്ടിമറി ശ്രമങ്ങള്‍ ഇത്രത്തോളം അരങ്ങേറിയ കേസ് കേരള പൊലീസിന്റെ ചരിത്രത്തില്‍ അപൂര്‍വം.
പൊലീസ് അന്വേഷണം തുടങ്ങിയതിനു പിറ്റേന്നാണ് ജയിലില്‍നിന്ന് ആര്‍ ബാലകൃഷ്ണപിള്ള വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട ദിവസം പിള്ള വിളിച്ചത് 40 കോളുകള്‍ . ഇതു പുറത്തുവന്നതോടെ അട്ടിമറി ശ്രമങ്ങളുമായി. കൃഷ്ണകുമാറിനു സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കഥകള്‍ പ്രചരിപ്പിക്കലായിരുന്നു ആദ്യം. ജ്യോത്സ്യന്‍ ശ്രീകുമാറുമായി വന്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നായിരുന്നു മറ്റൊരു പ്രചാരണം. അതിവേഗത്തിലെത്തിയ വാഹനം ഇടിച്ചാണ് അധ്യാപകന് പരിക്കേറ്റതെന്ന് വരുത്തിത്തീര്‍ക്കാനായി ശ്രമം. കുമളി ഫാസ്റ്റില്‍ അധ്യാപകന്‍ വന്നിറങ്ങിയശേഷം റോഡ് മുറിച്ചു കടക്കുമ്പോള്‍ അപകടമുണ്ടായെന്നായിരുന്നു ആദ്യത്തെ പ്രചാരണം. എന്നാല്‍ , അധ്യാപകന്‍ ബസില്‍ കയറിയിട്ടില്ലെന്ന് കുമളിഫാസ്റ്റിലെ ജീവനക്കാരന്‍ നല്‍കിയ മൊഴി പുറത്തുവന്നൂ. ഇതോ ആലുവാ ഫാസ്റ്റിലെന്നായി കഥ. അതും പൊളിഞ്ഞപ്പോള്‍ , പൊലീസ് ആഗ്രഹിച്ച മൊഴി നല്‍കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മേല്‍ സമ്മര്‍ദമായി.
ആള്‍ട്ടോ കാറില്‍നിന്ന് കൂടെയുണ്ടായിരുന്നവര്‍ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ. വിജയശ്രീക്ക് നല്‍കിയ ആദ്യമൊഴി ഇതിനിടെ പുറത്തുവന്നത് പൊലീസിന്റെ അട്ടിമറി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. ബോധം മറയുന്നതിനു മുമ്പ് കൃഷ്ണകുമാര്‍ നല്‍കിയതാണ് ഈ മൊഴിയെന്ന് ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അധ്യാപകന്റെ ഭാര്യ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഈ വൂണ്ട് സര്‍ട്ടിഫിറ്ററ്റ് ആശുപത്രിരേഖകളില്‍നിന്നു തന്നെ മുക്കിയിരുന്നു. മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ആള്‍ട്ടോകാര്‍ ദുരൂഹസഹാചര്യത്തില്‍ കണ്ടെത്തിയിട്ടും അന്വേഷണം ഉണ്ടായില്ല. കാര്‍ ഡ്രൈവറുടെ "രേഖാചിത്രം"തയ്യാറാക്കി പൊലീസ് നടത്താനിരുന്ന അട്ടിമറിയും ഒടുവില്‍ ഉപേക്ഷിക്കേണ്ടി വന്നു. നിയമസഭാമാര്‍ച്ച് അടക്കം നടത്തിയ ആക്ഷന്‍ കൗണ്‍സിലും എല്‍ഡിഎഫും പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനിടെയാണ് സിബിഐക്ക് കേസ് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
deshabhimani 031111
No comments:
Post a Comment