Friday, November 4, 2011

ഹജ്ജ്: പാവങ്ങള്‍ക്കുള്ള ക്വോട്ടയില്‍ ലീഗ് നേതാക്കള്‍

പാവപ്പെട്ടവര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സൗദി സര്‍ക്കാര്‍ അനുവദിച്ച സൗജന്യക്വോട്ടയില്‍ ഇന്ത്യയില്‍നിന്ന് പോയത് കെ പി എ മജീദ് അടക്കമുള്ള ലീഗ് നേതാക്കള്‍ . സാധാരണനിലയില്‍ ഹജ്ജിന് പോകാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്കു വേണ്ടിയാണ് സൗദി സൗജന്യമേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍നിന്ന് 20 പേരെയാണ് കൊണ്ടുപോയത്. ഇതില്‍ കേരളത്തിന് എട്ട് സീറ്റ് ലഭിച്ചു. എട്ടും ലീഗ് നേതാക്കള്‍ വീതിച്ചെടുത്തു. കെ പി എ മജീദിനെ കൂടാതെ ലീഗ് ജില്ലാ സെക്രട്ടറിമാര്‍ , പാണക്കാട് കുടുംബത്തില്‍നിന്നുള്ള പ്രതിനിധി, ഐയുഎംഎല്‍ നേതാവ് ഖാദര്‍ മൊയ്തീന്‍ തുടങ്ങിയവരാണ് പാവങ്ങങ്ങളുടെ ക്വോട്ടയില്‍ ഹജ്ജിന് പോയത്. സ്വാഭാവികമായി ലഭിക്കേണ്ടതില്‍ അധികം സീറ്റ് സൗജന്യക്വോട്ടയില്‍ ലഭിച്ചെങ്കിലും ദരിദ്രര്‍ക്ക് നല്‍കിയില്ലെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൗഹൃദസംഘവും ഹജ്ജിനു പോയിട്ടുണ്ട്. ഇവരും സൗദിസര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമുള്ളവരാണ്. സൗജന്യമല്ലെന്നു മാത്രം. ഈ സംഘത്തിലും അനര്‍ഹരെയാണ് തള്ളിക്കയറ്റിയതെന്നും പരാതിയുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ക്വോട്ടയ്ക്ക് പുറമെ പ്രത്യേക ഉത്തരവു വഴി 455 സീറ്റ് കേരളത്തിനു അനുവദിച്ചിരുന്നു. പ്രത്യേക ക്വോട്ട പ്രകാരം 7,500 സീറ്റാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. ഈ സീറ്റുകള്‍ പൂര്‍ണമായും ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കുകയായിരുന്നു. ട്രാവല്‍ ഏജന്‍സികള്‍ക്ക് അനധികൃതമായി സീറ്റുകള്‍ അനുവദിക്കുന്നതിനെതിരെ മുന്‍വര്‍ഷങ്ങളിലും പരാതി ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിലുള്ള ചിലര്‍ക്ക് ബന്ധമുള്ള ട്രാവല്‍ ഏജന്‍സികള്‍ക്കാണ് ഇത്തരത്തില്‍ ഹജ്ജ്സീറ്റ് അനുവദിച്ചത്. ഹജ്ജ് സീറ്റ് വിതരണത്തില്‍ വ്യാപക ക്രമക്കേടും അര്‍ഹരെ തഴയുന്നതും കണ്ടെത്തിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെരൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ഹജ്ജ് നയത്തില്‍സുപ്രീംകോടതി തന്നെ നിലപാട് അറിയിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നതിനെ ഹജ്ജ് എന്നു പറയാനാവില്ല. അനധികൃതമായി സീറ്റ് വിതരണംചെയ്ത് അനര്‍ഹര്‍ കയറിക്കൂടി പോവുകയാണ്. ഈ സ്ഥിതി അവസാനിപ്പിക്കണമെന്നും മുംബൈയിലെ ഹജ്ജ് ക്വോട്ട വിതരണവുമായി ബന്ധപ്പെട്ട് വന്ന കേസിന്റെ വിധിക്കിടെ കോടതി പറഞ്ഞിരുന്നു.

deshabhimani 041111

1 comment:

  1. പാവപ്പെട്ടവര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സൗദി സര്‍ക്കാര്‍ അനുവദിച്ച സൗജന്യക്വോട്ടയില്‍ ഇന്ത്യയില്‍നിന്ന് പോയത് കെ പി എ മജീദ് അടക്കമുള്ള ലീഗ് നേതാക്കള്‍ . സാധാരണനിലയില്‍ ഹജ്ജിന് പോകാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്കു വേണ്ടിയാണ് സൗദി സൗജന്യമേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍നിന്ന് 20 പേരെയാണ് കൊണ്ടുപോയത്. ഇതില്‍ കേരളത്തിന് എട്ട് സീറ്റ് ലഭിച്ചു. എട്ടും ലീഗ് നേതാക്കള്‍ വീതിച്ചെടുത്തു. കെ പി എ മജീദിനെ കൂടാതെ ലീഗ് ജില്ലാ സെക്രട്ടറിമാര്‍ , പാണക്കാട് കുടുംബത്തില്‍നിന്നുള്ള പ്രതിനിധി, ഐയുഎംഎല്‍ നേതാവ് ഖാദര്‍ മൊയ്തീന്‍ തുടങ്ങിയവരാണ് പാവങ്ങങ്ങളുടെ ക്വോട്ടയില്‍ ഹജ്ജിന് പോയത്.

    ReplyDelete