വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ അടിയന്തരപ്രമേയം കൊണ്ടുവരും. സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ വിലക്കയറ്റ പ്രശ്നം സഭയില്‍ ഉന്നയിക്കുമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ അറിയിച്ചു. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ലോക്സഭാ നേതാവ് ബസുദേവ് ആചാര്യയും സിപിഐയെ പ്രതിനിധാനംചെയ്ത് ഗുരുദാസ് ദാസ് ഗുപ്തയും യോഗത്തില്‍ പങ്കെടുത്തു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് സര്‍വകക്ഷി യോഗത്തിനു ശേഷം ബസുദേവ് ആചാര്യ പറഞ്ഞു. സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടുന്നതാകും അടിയന്തരപ്രമേയം. വിലക്കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ സമ്മേളനത്തില്‍ ഐകകണ്ഠ്യേന സഭ പാസാക്കിയിരുന്നു. എന്നാല്‍ , ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഇന്ധനവിലകള്‍ കൂട്ടി വിലക്കയറ്റ സ്ഥിതി രൂക്ഷമാക്കുകയും ചെയ്തു. വിലക്കയറ്റത്തിന് പുറമെ അഴിമതി, തൊഴിലില്ലായ്മ, തീവ്ര സാമ്പത്തികപരിഷ്ക്കാര നടപടികളുമായി മുന്നോട്ടുപോകാനുള്ള നീക്കം, ബംഗാളില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സഭയില്‍ ഉന്നയിക്കും- ആചാര്യ പറഞ്ഞു.
പാര്‍ലമെന്റ് നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സഹകരിക്കാമെന്ന് പാര്‍ടികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. യോഗം ഫലപ്രദമായിരുന്നു. സഭാനടപടി പ്രശ്നമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. സഭയില്‍ ഉന്നയിക്കുന്നതിന് 45 വിഷയങ്ങള്‍ പ്രതിപക്ഷപാര്‍ടികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. ശീതകാല സമ്മേളനത്തിന്റെ കാലാവധി തീര്‍ത്തും കുറഞ്ഞുപോയെന്ന ആക്ഷേപം ചില കക്ഷികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കാലാവധി നീട്ടുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല- മീരാകുമാര്‍ പറഞ്ഞു. കള്ളപ്പണം, തെലങ്കാന, പണപ്പെരുപ്പം, ഇന്തോ-പാക്ക് ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു.
deshabhimani 181111
വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ അടിയന്തരപ്രമേയം കൊണ്ടുവരും. സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ വിലക്കയറ്റ പ്രശ്നം സഭയില്‍ ഉന്നയിക്കുമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ അറിയിച്ചു. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ലോക്സഭാ നേതാവ് ബസുദേവ് ആചാര്യയും സിപിഐയെ പ്രതിനിധാനംചെയ്ത് ഗുരുദാസ് ദാസ് ഗുപ്തയും യോഗത്തില്‍ പങ്കെടുത്തു
ReplyDelete