പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ടെലികോം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി സുഖ്‌റാമിനെ അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നാലു ലക്ഷം രൂപ പിഴയും അടയ്ക്കണം. സി ബി ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. നരസിംഹ റാവു മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാം ഔദ്യോഗിക പദ്ധവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സഹായം ചെയ്തുവെന്നാണ് കേസ്. സുഖ്‌റാമിനെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോകും. 84 കാരനായ സുഖ്‌റാം തന്റെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് തരണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും കോടതി ഈ വാദം തള്ളിക്കളയുകായിരുന്നു. പ്രതിക്ക് പരാമാവധി ശിക്ഷ നല്‍കണമെന്ന് സി ബി ഐക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചു. സ്ഥിരം അഴിമതിക്കാരന്‍ എന്ന വിശേഷണം പ്രതിക്ക് ചാര്‍ത്തി കൊണ്ടാണ് ജഡ്ജി ആര്‍ പി പാണ്‌ഡെ ശിക്ഷ വിധിച്ചത്. ഇതിനിടെ കോടതിയില്‍ ഹാജരാക്കിയ സുഖ്‌റാമിനു നേരെ ഒരാള്‍ ആക്രമണം നടത്തി. ഹര്‍വിന്ദര്‍ സിംഗ് എന്നയാളാണ് കോടതിയിലേക്ക് വരുകായായിരുന്ന സുഖ്‌റാമുനു നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസെത്തി പിടിച്ചുമാറ്റി. ഇയാളുടെ കയ്യില്‍ ആയുധങ്ങളൊന്നും ഇല്ലായിരുന്നുവെന്നും കയ്യുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അഴിമതി വിരുദ്ധ നിയമം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് സുഖ്‌റാമിനെതിരെ കുറ്റം ചുമത്തിയിരുന്നത്. 2009ല്‍ തന്നെ സുഖ്‌റാം 4.2കോടി രൂപയുടെ അനധികൃത സ്വത്ത് സ്വന്തമാക്കിയെന്ന കുറ്റം തെളിഞ്ഞിരുന്നു. നരസിംഹ റാവു സര്‍ക്കാറിന്റെ കാലത്ത് അഡ്വാന്‍സ് റേഡിയോ മാസ്‌റ്റേഴ്‌സ് എന്ന കമ്പനിക്ക് ഉപകരണങ്ങള്‍ സപ്ലൈ ചെയ്ത വകയില്‍ അനധികൃത ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ഈ നടപടിയില്‍ ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നുമുള്ള കേസില്‍ നേരത്തെ സുഖ്‌റാമിന് മൂന്നു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.
janayugom 201111
പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ടെലികോം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി സുഖ്‌റാമിനെ അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നാലു ലക്ഷം രൂപ പിഴയും അടയ്ക്കണം.
ReplyDelete