മുഖ്യമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ സ്വകാര്യമേഖലയിലെ കുടിവെള്ള വിതരണ കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ കുടിവെള്ളത്തിന് മാസം 22 രൂപ നല്‍കുന്ന സാധാരണക്കാന്‍ നല്‍കേണ്ടിവരുന്ന കുറഞ്ഞ തുക 250 രൂപയാകും. ഒരു കിലോലിറ്ററിന് (1000 ലിറ്റര്‍) ജല അതോറിട്ടി ഈടാക്കുന്നത് നാല് രൂപയാണെങ്കില്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞതനുസരിച്ച് സിയാല്‍ മാതൃകയിലുള്ള സ്വകാര്യ കമ്പനി ഈടാക്കുക 250 രൂപയായിരിക്കും. കുറഞ്ഞത് 75 ഇരട്ടിയുടെ വര്‍ധന വിലയിലുണ്ടാകുമെന്നര്‍ഥം.
സ്വകാര്യകമ്പനി വന്നാല്‍ ലിറ്ററിന് 25 പൈസയായിരിക്കും ഈടാക്കുകയെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഒരു ലിറ്റര്‍ കുപ്പിവെളളത്തിന് 12 രൂപ മുതല്‍ 16 രൂപവരെ ഈടാക്കുന്ന സാഹചര്യത്തില്‍ ഈ 25 പൈസയെന്നത് ലാഭകരമാണെന്നേ കേള്‍ക്കുന്ന ആര്‍ക്കും തോന്നൂ. എന്നാല്‍ പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന് ജല അതോറിട്ടി ഈടാക്കുന്ന തുകകൂടി കണക്കിലെടുക്കുമ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.
നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്നും ഒരു കിലോലിറ്ററിന് നാല് രൂപയാണ് ജല അതോറിട്ടി ഈടാക്കുന്നത്. അതായത് 1000 ലിറ്ററിന് നാല് രൂപ. ഈ സ്ഥാനത്താണ് മുഖ്യമന്ത്രി പറഞ്ഞ ലിറ്ററിന് 25 പൈസ പുതിയ കമ്പനി ഈടാക്കുന്നത്. ആ കണക്കിലാണെങ്കില്‍ 1000 ലിറ്റര്‍ ജലത്തിന് 250 രൂപയായിരിക്കും പുതിയ കമ്പനി ഈടാക്കുക. അതായത് നാല് രൂപയ്ക്ക് ലഭിച്ചിരുന്ന ജലത്തിന് ഇനി 250 രൂപ നല്‍കേണ്ടിവരും.
ഒരു കിലോലിറ്ററിന് നാല് രൂപയാണെങ്കിലും ഗാര്‍ഹിക ഉപഭോക്താവ് ഇപ്പോള്‍ ജല അതോറിട്ടിക്ക് നല്‍കേണ്ട കുറഞ്ഞതുക 20 രൂപയാണ്. അഞ്ച് കിലോലിറ്റര്‍ ജലം ഈ തുകയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഈ കുറഞ്ഞ തുകയായ 20 രൂപയാണ് ഇനി 250 രൂപയായി മാറുക. അതിലാവട്ടെ ഒരു കിലോലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയുമുണ്ടാകും. അഞ്ച് കിലോലിറ്റര്‍വെള്ളം ഉപയോഗിക്കുന്ന സാധാരണക്കാരനായ ഒരു ഉപഭോക്താവ് പുതിയ കമ്പനിയില്‍നിന്നാണ് ജലമെടുക്കുന്നതെങ്കില്‍ നല്‍കേണ്ടിവരുക 1,250 രൂപയായിരിക്കും.
ഒരു മാസം അഞ്ച് മുതല്‍ 20 കിലോലിറ്റര്‍ ജലംവരെ ഉപയോഗിക്കുന്നവരാണ് സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷവും. 20 മുതല്‍ 40 രൂപവരെയാണ് ഇവരില്‍നിന്നും ജല അതോറിട്ടി നിലവില്‍ ഈടാക്കുന്ന കുറഞ്ഞതുക. ഇത് മുഖ്യമന്ത്രിയുടെ കണക്ക് പ്രകാരമാണെങ്കില്‍ 1250 രൂപ മുതല്‍ 5000 രൂപവരെയായിമാറും.
സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജല അതോറിട്ടി നിശ്ചയിച്ചിട്ടുള്ള തുക കിലോലിറ്ററിന് 25 രൂപയാണ്. ഇത് അവരില്‍നിന്നും ഇപ്പോള്‍ ഈടാക്കുന്നുമുണ്ട്. ഇതേ സ്ഥാനത്താണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ 250 രൂപ നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വളച്ചുകെട്ടി പറഞ്ഞത്. പുതിയ കമ്പനി കുടിവെള്ള വിതരണത്തിന് മാത്രമുള്ളതായതിനാല്‍ വ്യവസായിക ആവശ്യങ്ങള്‍ക്ക് തുടര്‍ന്നും വെള്ളം നല്‍കേണ്ടിവരുക ജല അതോറിട്ടിതന്നെയായിരിക്കും. സംസ്ഥാനത്ത് വ്യാവസായിക സൗഹൃദാന്തരീക്ഷം നിലനിര്‍ത്തേണ്ടതിനാല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ജലത്തിന്റെ തുകയില്‍ അധികം മാറ്റം വരുത്താന്‍ സാധ്യതയില്ല.
എസ് സന്തോഷ് janayugom 201111
മുഖ്യമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ സ്വകാര്യമേഖലയിലെ കുടിവെള്ള വിതരണ കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ കുടിവെള്ളത്തിന് മാസം 22 രൂപ നല്‍കുന്ന സാധാരണക്കാന്‍ നല്‍കേണ്ടിവരുന്ന കുറഞ്ഞ തുക 250 രൂപയാകും. ഒരു കിലോലിറ്ററിന് (1000 ലിറ്റര്‍) ജല അതോറിട്ടി ഈടാക്കുന്നത് നാല് രൂപയാണെങ്കില്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞതനുസരിച്ച് സിയാല്‍ മാതൃകയിലുള്ള സ്വകാര്യ കമ്പനി ഈടാക്കുക 250 രൂപയായിരിക്കും. കുറഞ്ഞത് 75 ഇരട്ടിയുടെ വര്‍ധന വിലയിലുണ്ടാകുമെന്നര്‍ഥം.
ReplyDelete