ചരിത്രത്തിലാദ്യമായി ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്നലെ വിപണിയുടെ തുടക്ക വ്യാപാരത്തില്‍ 52.50 എന്ന മുല്യം രേഖപ്പെടുത്തിയ രൂപ വീണ്ടും മൂല്യമിടിഞ്ഞ് 52.73 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മുഖ്യമായും ബാങ്കുകളില്‍ നിന്നും കയറ്റുമതി മേഖലയില്‍ നിന്നും ഡോളറിനുണ്ടായ വര്‍ദ്ധിച്ച ആവശ്യവും വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടരുന്നതുമാണ് രൂപയുടെ മൂല്യം ഇത്രകണ്ട് ഇടിയാന്‍ കാരണമായതെന്ന് വിപണി വദഗ്ധര്‍ വിലയിരുത്തി.
മുന്‍ ദിവസം 52.15 എന്ന നിലയില്‍ ക്ലോസ് ചെയ്തിടത്തു നിന്ന് ഡോളറിനെതിരേ രൂപ 52.36 എന്ന കൂറഞ്ഞ മൂല്യവുമായാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് മൂല്യം 52.64 ലും പിന്നീട് 52.73 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്കും ഇടിയുകയായിരുന്നു. ഓയില്‍ റിഫൈനറികള്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി മേഖലയില്‍ നിന്ന് ഡോളറിനായുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചിരുന്നു. കൂടാതെ യൂറോപ്യന്‍ കടബാദ്ധ്യതാ പ്രശ്‌നങ്ങള്‍ കാരണം വിദേശ വിപണികളില്‍ ഡോളറിന്റെ മുല്യം ഇനിയും വര്‍ദ്ധിക്കാനിടയുണ്ടെന്ന ഊഹാപോഹങ്ങളും വിപണിയില്‍ ഡോളറിന്റെ മുല്യം വര്‍ദ്ധിക്കാന്‍ കാരണമായി.
അതിനിടെ രൂപയുടെ മൂല്യം തുടര്‍ന്നും ഇടിയുമെന്നും അടുത്ത ഘട്ടത്തില്‍ 55.11 വരെ എത്തിയേക്കുമെന്നും ധനകാര്യ വദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മറ്റ് വിദേശ നാണയങ്ങളുമായും രൂപയുടെ വിനിമയ മൂല്യം ഇടിയുകയാണ്. യൂറോയുമായുള്ള വിനിമയ മൂല്യം 71.0788 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. യൂറോയ്‌ക്കെതിരേ 70.88 ല്‍ നിന്നുമാണ് വീണ്ടും ഇടിഞ്ഞത്. ബ്രിട്ടീഷ് പൗണ്ടുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 81.59ല്‍ നിന്നും 81.93/95 ആയി ഇടിഞ്ഞു.
രൂപയുടെ മൂല്യം തുടരെ ഇടിഞ്ഞിട്ടും നടപടികള്‍ എന്തെങ്കിലും സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് വിമുഖത കാട്ടുകയാണ്. രൂപയെ രക്ഷിക്കാന്‍ വിദേശ നാണയ കരുതല്‍ ശേഖരം വളരെ സൂക്ഷിച്ചു മാത്രമെ വിനിയോഗിക്കുകയുള്ളുവെന്ന് റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ശൊകാന്‍ പറഞ്ഞു. എന്നാല്‍ രൂപയെ രക്ഷിക്കാന്‍ ധനമന്ത്രാലയത്തിന്റെ കഴിവുകള്‍ പരിമിതമാണെന്ന് ഒരു മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. അതേസമയം രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയ സാഹചര്യം റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ സെക്രട്ടറി ആര്‍ എസ് ഗുജ്‌റാല്‍ ആഗ്രയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. രൂപയുടെ മൂല്യം നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ വിപണി ശക്തികള്‍ക്ക് കാര്യമായ സ്വാധീനമുണ്ട്. അത്യാവശ്യമെന്ന് കാണുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടുകയും നടപടികളെടുക്കുകയും ചെയ്യുമെന്നും ഗുജ്‌റാല്‍ വ്യക്തമാക്കി. രൂപയുടെ മൂല്യമിടിവ് രാജ്യത്തിന്റെ ഇറക്കുമതി ചിലവുകളെ കാര്യമായി ബാധിക്കും. ഏറ്റവും കൂടുതല്‍ മുല്യമിടിവ് രേഖപ്പെടുത്തിയിട്ടുള്ള കറന്‍സികളില്‍ ലോകത്തില്‍ നാലാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുമാണ് ഇന്ത്യന്‍ രൂപയുടെ സ്ഥാനം.
janayugom 231111

ReplyDelete