തൃശൂര്‍ : വിദ്യാര്‍ഥികളുടെ പൊതു ജനാധിപത്യ വേദികളില്‍ എസ്എഫ്ഐയുടെ ജൈത്രയാത്ര തുടരുന്നു. കോളേജ് യൂണിയന്‍ , സര്‍വകലാശാല യൂണിയന്‍ , സ്കൂള്‍ പാര്‍ലമെന്റ്, പോളി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഐടിഐ യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് തകര്‍പ്പന്‍ ജയം. ജില്ലയില്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന ആറ് ഐടിഐകളില്‍ ആറിടത്തും എസ്എഫ്ഐ വെന്നിക്കൊടി നാട്ടി. നാലിടത്ത് മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തു വാരി. ആറു കൗണ്‍സിലര്‍മാരില്‍ ആറും എസ്എഫ്ഐക്കാണ്. മാള, ചാലക്കുടി, കൊടുങ്ങല്ലൂര്‍ , ചേലക്കര, ദേശമംഗലം, ചേര്‍പ്പ് എന്നിവ കൂടാതെ ആദ്യതെരഞ്ഞെടുപ്പ് നടന്ന മണലൂര്‍ ഐടിഐയിലും എസ്എഫ്ഐ യൂണിയന്‍ നേടി. എസ്എഫ്ഐക്കെതിരെ അവിശുദ്ധ സഖ്യമുണ്ടാക്കി മത്സരിച്ച കെഎസ്യു-എബിവിപി കൂട്ടുകെട്ടിന് വന്‍ തിരിച്ചടിയാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്.
"അരാഷ്ട്രീയതക്കും വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗീയതക്കും എതിരെ എസ്എഫ്ഐ സാരഥികളെ വിജയിപ്പിക്കുക" എന്ന ആഹ്വാനവുമായി മത്സരിച്ച എസ്എഫ്ഐയെ വിദ്യാര്‍ഥികള്‍ നെഞ്ചേറ്റി. സര്‍ക്കാര്‍ വിലാസം സംഘടനയായി മാറി വിദ്യാഭ്യാസക്കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നവരെയും ക്യാമ്പസുകളെ വര്‍ഗീയ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നവരെയും ഒറ്റപ്പെടുത്തുന്നതാണ് ഐടിഐകളിലെ വിധിയെഴുത്തെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ പ്രസിഡന്റ് കെ ബി സനീഷും സെക്രട്ടറി പി ജി സുബിദാസും അഭിവാദ്യം ചെയ്തു.
എസ്എഫ്ഐ പാനലില്‍ വിജയിച്ചവര്‍ : മാള ഐടിഐ: അഭിനീഷ് ശശിധരന്‍ (ചെയര്‍മാന്‍), അഷ്ജു ഷൈന്‍ (ജന. സെക്രട്ടറി), ഇ ആര്‍ സ്വരാഗ് (കൗണ്‍സിലര്‍), സുള്‍ഫിക്കര്‍ അലി (കള്‍ച്ചറല്‍ അഫയേഴ്സ് സെക്രട്ടറി), കെ എം ലിമ, (മാഗസിന്‍ എഡിറ്റര്‍), പി ഡി നിതിന്‍ (ജന. ക്യാപ്റ്റന്‍), മണലൂര്‍ ഐടിഐ: അതുല്‍ദേവ് (ചെയര്‍മാന്‍), എം എസ് സൗമ്യ (ജന. സെക്രട്ടറി), എം വി വിജിത്ത് (കൗണ്‍സിലര്‍), സി എസ് രേഷ്മ (കള്‍ചറല്‍ അഫയേഴ്സ്), എ എസ് ദീപക് (മാഗസിന്‍ എഡിറ്റര്‍), അരുണ്‍ രമേഷ് (ജന. ക്യാപ്റ്റന്‍). ചാലക്കുടി ഐടിഐ: സി സനല്‍ കുമാര്‍ (ചെയര്‍മാന്‍), പി എസ് ഗിരീഷ് (ജന. സെക്രട്ടറി), അര്‍ജുന്‍ ഗോപി, എം ആര്‍ ഹരികൃഷ്ണന്‍ (കൗണ്‍സിലര്‍മാര്‍), കെ എ ആല്‍വിന്‍ (മാഗസിന്‍ എഡിറ്റര്‍), മിഥുന്‍ മോഹന്‍ (ജന. ക്യാപ്റ്റന്‍). കൊടുങ്ങല്ലൂര്‍ ഐടിഐ: എം ശരത് (ചെയര്‍മാന്‍), സുധിന്‍ ( ജന: സെക്രട്ടറി), വിഷ്ണു (കൗണ്‍സിലര്‍), നിയാസ്( കള്‍ച്ചറല്‍ അഫയേഴ്സ്), ക്ലിറ്റന്‍ (മാഗസിന്‍ എഡിറ്റര്‍), പി എസ് നിസാര്‍ (ജന. ക്യാപ്റ്റന്‍). ചേലക്കര ദേശമംഗലം ഐടിഐ: ശരണ്യ(ജന. സെക്രട്ടറി), ജിജിത്ത് (കൗണ്‍സിലര്‍), വിവേക്(മാഗസിന്‍ എഡിറ്റര്‍), ഷിതിന്‍ (കള്‍ച്ചറല്‍ അഫയേഴ്സ്), വിനീഷ് ( ജന. ക്യാപ്റ്റന്‍). ചേര്‍പ്പ്: പി എസ് സുജീഷ്(ചെയര്‍മാന്‍), സിബിന്‍ ചാക്കോ( ജനറല്‍ സെക്രട്ടറി), അനൂപ് ശശി (കൗണ്‍സിലര്‍).
ഐടിഐ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം
ഐടിഐകളില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ ഐടിഐകളിലും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ധനുവച്ചപുരം ഐടിഐയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ സാരഥികളെ വിജയിപ്പിച്ച എല്ലാ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.
ഐടിഐകളില്‍ എസ്എഫ്ഐ ആധിപത്യം
കൊല്ലം: ഐടിഐ ട്രെയ്നീസ് കൗണ്‍സിലിലേക്ക് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. ചന്ദനത്തോപ്പ് ഗവ. ഐടിഐ, ഗവ. ബിടിസി ചന്ദനത്തോപ്പ്, ഇളമാട് ഗവ. ഐടിഐ, കൊല്ലം ഗവ. വനിത ഐടിഐ, ചാത്തന്നൂര്‍ ഗവ. ഐടിഐ എന്നിവിടങ്ങളില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കും വിദ്യാഭ്യാസക്കച്ചവടത്തിനുമെതിരായി വിധിയെഴുതുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്എഫ്ഐയ്ക്ക് അഭിമാനാര്‍ഹമായ വിജയം നല്‍കിയ വിദ്യാര്‍ഥികളെ ജില്ലാ പ്രസിഡന്റ് എ ആര്‍ അസിം, സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബു എന്നിവര്‍ അഭിവാദ്യംചെയ്തു.
ഐടിഐ തെരഞ്ഞെടുപ്പ് ജില്ലയില്‍ എസ്എഫ്ഐക്ക് സമ്പൂര്‍ണ വിജയം
കോട്ടയം: ജില്ലയിലെ മൂന്ന് ഐടിഐ യൂണിയനുകളിലേക്ക് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എസ്എഫ്ഐക്ക് വിജയം. പെരുവ ഐടിഐയില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് വിജയിച്ചത്.ഏറ്റുമാനൂര്‍ , പള്ളിക്കത്തോട് ഐടിഐകളില്‍ കെഎസ്യു-എബിവിപി സഖ്യത്തെ വന്‍ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തിയത്. ജില്ലയിലെ ഭൂരിപക്ഷം കോളേജ്-സ്കൂള്‍ യൂണിയനുകളിലും പോളിടെക്നിക് സര്‍വകലാശാല സെനറ്റ് സ്റ്റുഡന്റ്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ നേടിയ വന്‍വിജയത്തിന്റെ തുടര്‍ച്ചയായി ഐടിഐയില്‍ നേടിയ വിജയം. ഇത് ഐടിഐകളടക്കമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന് എതിരായ വിധിയെഴുത്താണെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഫലപ്രഖ്യാപനത്തിന്ശേഷം ഏറ്റുമാനൂരില്‍ ആഹ്ലാദപ്രകടനം നടന്നു. തുടര്‍ന്ന് നടന്ന യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ റിബിന്‍ഷാ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റനീഷ് തങ്കച്ചന്‍ , ശരത് ടി എസ് എന്നിവര്‍ സംസാരിച്ചു. പള്ളിക്കത്തോട്ടില്‍ ആഹ്ലാദപ്രകടനം നടന്നു. യോഗം എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം സതീഷ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അലക്സ് പുന്നൂസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാഹുല്‍ കെ ആര്‍ , പ്രമോദ്, നിധിന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : ഏറ്റുമാനൂര്‍ ഐടിഐ: പി ജെ വിനീഷ് (ചെയര്‍മാന്‍), എം രാഹുല്‍ (ജനറല്‍ സെക്രട്ടറി), അഖില്‍ തങ്കപ്പന്‍ (കൗണ്‍സിലര്‍), മുഹമ്മദ് ഷാര്‍ബിന്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), കെ ബി നിജാസ് (മാഗസിന്‍ എഡിറ്റര്‍), അഖില്‍ രാജു (ജനറല്‍ ക്യാപ്ടന്‍). പള്ളിക്കത്തോട് ഐടിഐ: എം എസ് സുബീഷ്കുമാര്‍ (ചെയര്‍മാന്‍), സി സി അഭിജിത്ത് (ജനറല്‍ സെക്രട്ടറി), മഹേഷ് മോഹന്‍ (കൗണ്‍സിലര്‍), താഹാ മുഹമ്മദ് (ആര്‍ട്സ്ക്ലബ് സെക്രട്ടറി), ലിജോ ജോര്‍ജ് (എഡിറ്റര്‍), എ രൂപന്‍ (ജനറല്‍ ക്യാപ്ടന്‍). പെരുവ ഐടിഐ: പി വിപിന്‍ (ചെയര്‍മാന്‍), അരുണ്‍ കേശവ് (ജനറല്‍ സെക്രട്ടറി), പ്രിന്‍സ് ടി മര്‍ക്കോസ് (കൗണ്‍സിലര്‍), അമ്പിളി ഏബ്രഹാം (ആര്‍ട്സ്ക്ലബ് സെക്രട്ടറി), സതീഷ് (എഡിറ്റര്‍), സി യു ജിനു (ജനറല്‍ ക്യാപ്ടന്‍).
ഐടിഐ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് ഉജ്വല വിജയം
പാലക്കാട്: ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. ജില്ലയില്‍ മലമ്പുഴ, കുഴല്‍മന്ദം, നെന്മാറ, വാണിയംകുളം ഐടിഐകളിലാണ് എസ്എഫ്ഐ വന്‍വിജയം കരസ്ഥമാക്കിയത്. എബിവിപി-കെഎസ്യു കൂട്ടുകെട്ടിനെയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. മലമ്പുഴയില്‍ പ്രലോഭനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് എബിവിപി വോട്ടുനേടാന്‍ ശ്രമിച്ചത്. കുഴല്‍മന്ദത്ത് തെരഞ്ഞെടുപ്പിനുമുമ്പേ പണമൊഴുക്കി വിദ്യാര്‍ഥികളെ സമീപിച്ചെങ്കിലും ശക്തമായ മറുപടിയാണ് ഇവര്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയത്. കുഴല്‍മന്ദത്ത് വിജയാഹാദപ്രകടനത്തിനുനേരെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ്ക്രിമിനലുകള്‍ ആയുധങ്ങളുമായി നേരിടാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാരിനും ക്യാമ്പസുകളെ അരാഷ്ട്രീയവല്‍ക്കരിച്ചും വര്‍ഗീയവല്‍ക്കരിച്ചും തകര്‍ക്കാനുമുള്ള വലതുപക്ഷ വര്‍ഗീയസംഘടനകള്‍ക്കുമെതിരെയുള്ള മറുപടിയായി എസ്എഫ്ഐയുടെ വിജയം. മലമ്പുഴയില്‍ ആഹ്ലാദപ്രകടനത്തിനുശേഷം നടന്ന യോഗം എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജി ആശിഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപക് ആര്‍ ചന്ദ്രന്‍ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗം എസ് കിഷോര്‍ അധ്യക്ഷനായി. സന്തോഷ് സ്വാഗതവും മനു നന്ദിയും പറഞ്ഞു. കുഴല്‍മന്ദത്ത് നടന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം എ ജിതിന്‍രാജ്, ഏരിയ സെക്രട്ടറി എം ലെനിന്‍ എന്നിവര്‍ സംസാരിച്ചു.
ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം
മലപ്പുറം: ജില്ലയിലെ ഐടിഐകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. അഞ്ച് ഐടിഐകളിലും മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി. അരാഷ്ട്രീയതക്കും വര്‍ഗീയതക്കും വിദ്യാഭ്യാസകച്ചവടത്തിനുമെതിരെ അണിചേരാന്‍ ആഹ്വാനംചെയ്ത് രംഗത്തിറങ്ങിയ എസ്എഫ്ഐയെ ജില്ലയിലെ വിദ്യാര്‍ഥിസമൂഹം സ്വീകരിച്ചു. വിജയത്തിനായി രംഗത്തിറങ്ങിയ മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു. പൊലീസിനെ ഉപയോഗിച്ച് വിദ്യാഭ്യാസ അവകാശങ്ങളെ ചവിട്ടിമെതിക്കാന്‍ നോക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ നെറികേടിനെതിരായ വിധിയെഴുത്താണിതെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.
വിവിധ ഐടിഐകളിലെ ഭാരവാഹികള്‍ . മങ്കട നിലമ്പൂര്‍ : തിരൂര്‍ മാറഞ്ചേരി: അരീക്കോട്: ശ്യാം കിഷോര്‍ (ചെയര്‍മാന്‍), വിപിന്‍ (ജനറല്‍ സെക്രട്ടറി), റംഷാദ് (കൗണ്‍സിലര്‍), അഖില്‍ ജോസഫ് (മാഗസിന്‍ എഡിറ്റര്‍), നിധിന്‍ (ജനറല്‍ ക്യാപ്റ്റന്‍), ദിലീപ്കുമാര്‍ (ആര്‍ട്സ് സെക്രട്ടറി). കെ എം സനൂപ് (ചെയര്‍മാന്‍), എ ആര്‍ റജില്‍ (ജനറല്‍ സെക്രട്ടറി), പി വി പ്രണവ് (കൗണ്‍സിലര്‍), ടി കെ വൈശാഖ് (മാഗസിന്‍ എഡിറ്റര്‍), ഇ ആര്‍ വിഷ്ണു (ജനറല്‍ ക്യാപ്റ്റന്‍), എ പി ഗോകിഷ (ആര്‍ട്സ് സെക്രട്ടറി). (ചെറിയമുണ്ടം): പി രാഹുല്‍ (ചെയര്‍മാന്‍), പി പി ജയശങ്കര്‍ (ജനറല്‍ സെക്രട്ടറി), നിഖില്‍ (കൗണ്‍സിലര്‍), ഷിജില്‍കുമാര്‍ (മാഗസിന്‍ എഡിറ്റര്‍), ബിജേഷ് (ജനറല്‍ ക്യാപ്റ്റന്‍), അബ്ദുള്‍ലത്തീഫ് (ആര്‍ട്സ് സെക്രട്ടറി). എം സി റോഷിന്‍ദാസ് (ചെയര്‍മാന്‍), എം ജിയാസ് (ജനറല്‍ സെക്രട്ടറി), ലെനിന്‍ദാസ് (കൗണ്‍സിലര്‍), ഇ അനന്തു (മാഗസിന്‍ എഡിറ്റര്‍), പി അജീഷ് (ജനറല്‍ ക്യാപ്റ്റന്‍), പി അജീഷ് (ആര്‍ട്സ് സെക്രട്ടറി).(പുഴക്കാട്ടിരി): മുഹമ്മദ്ഫൈസല്‍ (ചെയര്‍മാന്‍), വി മാലിക് (ജനറല്‍ സെക്രട്ടറി), പി ബിജേഷ് (കൗണ്‍സിലര്‍), വിപിന്‍ കിളിവയല്‍ (മാഗസിന്‍ എഡിറ്റര്‍), സി ഷിജു (ജനറല്‍ ക്യാപ്റ്റന്‍), കെ കെ രഘുവരന്‍ (ആര്‍ട്സ് സെക്രട്ടറി).
ഐടിഐ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക്ജയം
കല്‍പ്പറ്റ: പുളിയാര്‍മല കെഎംഎം ഗവ.ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചു. ആകെയുള്ള ആറ് സീറ്റില്‍ നാലില്‍ എസ്എഫ്ഐ വിജയിച്ചു. വിജയിച്ചവര്‍ : എം പ്രവീണ്‍(ജന.സെക്രട്ടറി), കെ എസ് സുജിത് (ആര്‍ട്സ് സെക്രട്ടറി), ശരത്പ്രസാദ്(മാഗസിന്‍ എഡിറ്റര്‍), കെ അബ്ദുള്‍റൗഫ്(ജന.ക്യാപ്റ്റന്‍)
ഐടിഐകളില്‍ എസ്എഫ്ഐ ആധിപത്യം
കണ്ണൂര്‍ : ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലജയം. കണ്ണൂര്‍ , കണ്ണൂര്‍ വനിത, കുറുമാത്തൂര്‍ , പഴയങ്ങാടി ഐടിഐകളില്‍ മുഴുവന്‍ സീറ്റും നേടി. തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരം ചുവടെ: കണ്ണൂര്‍ : പി വി ശ്രീജിത്ത് (ചെയര്‍മാന്‍), കെ ലിജിത്ത് (ജനറല്‍ സെക്ര), ജെ ഷിജില്‍ (എഡിറ്റര്‍), അശ്വതി (ഫൈന്‍ആര്‍ട്സ് സെക്രട്ടറി), വൈശാഖ് രാജ് (ജനറല്‍ ക്യാപ്റ്റന്‍), ഒ വി സുബീഷ് (കൗണ്‍സിലര്‍). കണ്ണൂര്‍ വനിത: പി വര്‍ഷ (ചെയര്‍പേഴ്സണ്‍), ദിന്‍ഷരാജ് (സെക്രട്ടറി), പി വി സഹീഷ്മ (എഡിറ്റര്‍), എം കെ അശ്വതി ( ആര്‍ട്സ് സെക്രട്ടറി), എം ഷഹന ( ക്യാപറ്റന്‍), കെ രസ്ന (കൗണ്‍സിലര്‍). കുറുമാത്തൂര്‍ : ടി ശരണ്‍ (ചെയര്‍മാന്‍), അനീഷ് ജോസഫ്് സെക്രട്ടറി), സുധി കൃഷ്ണന്‍ (എഡിറ്റര്‍), കെ എസ് ശരണ്‍ ( ആര്‍ട്സ് സെക്രട്ടറി), എം വി പ്രജിത്ത് ( ക്യാപറ്റന്‍), ജോജോ ജോസഫ് (കൗണ്‍സിലര്‍). മാടായി: എന്‍ ദിജിന്‍ (ചെയര്‍മാന്‍), പി വി സൗമ്യ ( സെക്രട്ടറി), എന്‍ രാംജി (എഡിറ്റര്‍), സി ഷംന ( ആര്‍ട്സ് സെക്രട്ടറി), പി വി രജീഷ് ( ക്യാപ്റ്റന്‍), പി പി മനോജ്(കൗണ്‍സിലര്‍).
deshabhimani 201111
വിദ്യാര്‍ഥികളുടെ പൊതു ജനാധിപത്യ വേദികളില്‍ എസ്എഫ്ഐയുടെ ജൈത്രയാത്ര തുടരുന്നു. കോളേജ് യൂണിയന്‍ , സര്‍വകലാശാല യൂണിയന്‍ , സ്കൂള്‍ പാര്‍ലമെന്റ്, പോളി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഐടിഐ യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് തകര്‍പ്പന്‍ ജയം.
ReplyDelete