കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെ എം എം എല്‍) യു ഡി എഫ് ഭരണകാലത്ത് നടന്ന നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന് എം എല്‍ എമാരായ ഡോ. ടി എം തോമസ് ഐസക്കും എളമരം കരീമും ആവശ്യപ്പെട്ടു. മെക്കോണ്‍ എന്ന കേന്ദ്ര പെതുേഖലാ സ്ഥാപനത്തെ കണ്‍സള്‍ട്ടാന്റായി നിയമിച്ച് അഴിമതി നടത്താന്‍ മുന്‍ സര്‍ക്കാര്‍ കളമൊരുക്കുകയായിരുന്നുവെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെക്കോണ്‍ പദ്ധതിയിലെ വിവിധ ഘടകങ്ങളുടെ നിര്‍മാണ ചുമതല കടലാസ് കമ്പനികള്‍ക്ക് കൈമാറുകയായിരുന്നു. വെട്ടിപ്പ് മനസിലാക്കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവച്ചു. കെ എം എം എല്ലിന് സ്വന്തമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയിലാണ് മെക്കോണിനെ അവിഹിതമായി കണ്‍സള്‍ട്ടന്റാക്കിയത്. കുറഞ്ഞ നിരക്ക് മുന്നോട്ടുവച്ച ഫെഡോ, എന്‍ജിനിയേഴ്‌സ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി മെക്കോണിനെ കണ്‍സള്‍ട്ടാന്റാക്കിയതിനുപിന്നില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഇടപെടലുണ്ടോയെന്നതും പരിശോധിക്കേണ്ടതാണ്.
അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി നിര്‍ത്തി. എന്നാല്‍ സ്വയം പദ്ധതി പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കമ്പനിയെ അനുവദിച്ചു. അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് രാജ്യത്തിന് പുറത്തുള്ള ചില കടലാസ് കമ്പനികളുടെ പങ്ക് വെളിപ്പെടുന്നത്. മെക്കോണ്‍ പദ്ധതി നടത്തിപ്പിന് ഏല്‍പ്പിച്ച കമ്പനികളില്‍ ഒന്നായ മിന്റെക് അമേരിക്കയിലെ ഒരു വില്‍പനശാലയാണെന്ന് വ്യക്തമായി. മറ്റൊരു കമ്പനിയായ ട്രഫല്‍ഗര്‍ ദുബായിയിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ്.
കെപ്പ് എന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെട്ട സ്ഥാപനം ഗ്രിന്‍ടെക്‌സിന്റെ പേരിലുള്ള കടലാസ് സ്ഥാപനമാണെന്ന് വ്യക്തമായി. മെക്കോണ്‍ പറഞ്ഞ കണ്‍സോര്‍ഷ്യം പ്രോസസ് മിനറല്‍സ് എന്ന കമ്പിനിയും കടലാസില്‍ മാത്രമാണെന്ന് തെളിഞ്ഞു. ഇവ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം മാത്രംപോരാ എന്നതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഇതു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുടെ അതേ രൂപത്തിലാണ് കെ എം എം എല്ലിലും കൊള്ള അരങ്ങേറിയത്. ടെറ്റാനിയത്തില്‍ അയോഗ്യരായ കമ്പിനികള്‍ക്ക് കെ എം എം എല്ലില്‍ പ്രവേശനം ലഭിച്ചു. ടൈറ്റാനിയത്തില്‍ മറിച്ചും. ഇതിനുപിന്നിലെല്ലാം ഗ്രിന്‍ടെക്‌സ് എന്ന കമ്പനിയുടെയും ഇതിന്റെ ഉടമ രാജീവിന്റെയും സംശയകരമായ സാന്നിധ്യമുണ്ട്. ഇത് അന്വേഷിക്കേണ്ടതാണ്. ക്രയോജന്‍മഷ് എന്ന റഷ്യന്‍ കമ്പിനി ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി കെ എം എം എല്ലുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്്.
ഇതിനായി തയ്യാറാക്കിയ കുറിപ്പില്‍ അതീവ രഹസ്യ സ്വഭാവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് കെ എം എം എല്‍ എം ഡി 'ജിഎസ് - ഐ എം എല്‍'ന്റെ ഔദ്യോഗിക പ്രതിനിധിയാണെന്ന് പറയുന്നു. ഐ എംഎല്ലാണ് വ്യവസായ വകുപ്പ് ഭരിക്കുന്നതെന്നും പറയുന്നു. ഓക്‌സിജന്‍ പ്ലാന്റിന് 2.6 ദശലക്ഷം യു എസ് ഡോളറും, ടൈറ്റാനിയം പ്ലാന്റിന് അഞ്ച് ദശലക്ഷം യുഎസ് ഡോളറും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇവ സംബന്ധിച്ചെല്ലാം അന്വേഷണത്തിന് സി ബി ഐയ്‌ക്കേ കഴിയൂ.
കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൊള്ളയാണ് നടന്നത്. വിവിധ സ്ഥാപനങ്ങളുടെ നിയന്ത്രണം ചില വ്യക്തികള്‍ക്ക് നല്‍കിയായിരുന്നു ഈ കൊള്ള. ടൈറ്റാനിയത്തിലും കെ എം എം എല്ലിലും റൗഫും, മലബാര്‍ സിമിന്റിസിലും ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷനിലും ചാക്ക് രാധാകൃഷ്ണനും കാര്യങ്ങള്‍ നിയന്ത്രിച്ചു. കെ എം എം എല്ലിലെ കാര്യങ്ങളെല്ലാം റൗഫിനറിയാം. റൗഫ് കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും തോമസ് ഐസക്കും എളമരം കരീമും ആവശ്യപ്പെട്ടു.
janayugom 041111
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെ എം എം എല്‍) യു ഡി എഫ് ഭരണകാലത്ത് നടന്ന നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന് എം എല്‍ എമാരായ ഡോ. ടി എം തോമസ് ഐസക്കും എളമരം കരീമും ആവശ്യപ്പെട്ടു. മെക്കോണ്‍ എന്ന കേന്ദ്ര പെതുേഖലാ സ്ഥാപനത്തെ കണ്‍സള്‍ട്ടാന്റായി നിയമിച്ച് അഴിമതി നടത്താന്‍ മുന്‍ സര്‍ക്കാര്‍ കളമൊരുക്കുകയായിരുന്നുവെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete