പിന്നോക്കക്കാരനെന്ന കാരണംകൊണ്ട് വര്‍ഷങ്ങളായി സഹജഡ്ജിമാരും ഒരുവിഭാഗം അഭിഭാഷകരും തന്നെ അപമാനിച്ചുവരുന്നതായി മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സി എസ് കര്‍ണന്‍. ജസ്റ്റിസ് സി എസ് കര്‍ണന്‍ ഇന്നലെ ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ രണ്ടുവര്‍ഷത്തിലേറെയായി സഹജഡ്ജിമാര്‍ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. കേന്ദ്രപട്ടികജാതി കമ്മിഷന് ജസ്റ്റിസ് സി എസ് കര്‍ണന്‍ പരാതി നല്‍കി.
കേസുകളിലും കോടതി കാര്യങ്ങളിലും ഒരു ജഡ്ജി എന്ന നിലയില്‍ ഒറ്റപ്പെടുത്തലാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി അനുഭവിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിന്നോക്കക്കാരനായ താന്‍ പഠിപ്പിലെ മിടുക്കും കഴിവുംകൊണ്ടാണ് ഒരു ജഡ്ജിയുടെ കസേരവരെ എത്തിയത്. കോടതിയിലെ സ്വന്തം മുറിയില്‍ വച്ച് ചില അഭിഭാഷകരും സഹജഡ്ജിമാരും ചേര്‍ന്ന് തന്നെ അപമാനിച്ചുവെന്നും ഇത്രയും കാലം ഇത് പുറത്തുപറയാതിരുന്നത് പരിപാവനമായ കോടതിയോടുള്ള ബഹുമാനം, ആദരവ് എന്നിവ കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു.
janayugom 041111

ReplyDelete