കൊരട്ടിക്കടുത്ത് കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനിയിലെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് മാലിന്യം പുറത്തേക്ക് ഒഴുകിയ സംഭവത്തില്‍ കമ്പനി അധികൃതര്‍ക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ബയോഗ്യാസ് പ്ലാന്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും മാലിന്യത്തിന്റെ ദുര്‍ഗന്ധം ശ്വസിച്ച് പരിസരവാസികള്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുകയുമായിരുന്നു. നാട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.
ശ്വാസതടസ്സവും ഛര്‍ദിയും ചൊറിച്ചിലും മറ്റും അനുഭവപ്പെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നവര്‍ വീടുകളിലേക്ക് തിരിച്ചുപോയി. ഒരാളെ വിദഗ്ധപരിശോധനയ്ക്കായി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടും ബുധനാഴ്ച രാവിലെയുമായി കമ്പനി പരിസരത്ത് പടര്‍ന്നിരുന്ന മാലിന്യം ജീവനക്കാരെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. ബയോഗ്യാസിന്റെ കൂറ്റന്‍ മാലിന്യ ടാങ്ക് പ്ലാന്റ് ചൊവ്വാഴ്ച ഉച്ചയോടെയാണ് തകര്‍ന്നത്. മാലിന്യത്തിന്റെ ദുര്‍ഗന്ധം കുറഞ്ഞതായി പരിസരവാസികള്‍ പറഞ്ഞു. മുമ്പ് മാലിന്യടാങ്ക് പൊട്ടല്‍ പതിവായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷമാണ് രണ്ടുമാസം മുമ്പ് പുതിയ ടാങ്ക് നിര്‍മിച്ചത്. ഇതും തകര്‍ന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മാലിന്യപ്രശ്നം രൂക്ഷമായതിനാല്‍ പഞ്ചായത്തധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെത്തുടര്‍ന്ന് കമ്പനി ഹൈക്കോടതിയില്‍നിന്നാണ് അനുമതി ഉത്തരവ് നേടിയത്. മാലിന്യം പൂര്‍ണമായും ഒഴിവാക്കി കമ്പനി നല്ലനിലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകളുടെ നിലപാട്.
അതിനിടെ കമ്പനിയില്‍ ഇപ്പോള്‍ നടക്കുന്ന ഉല്‍പ്പാദനം പൂര്‍ത്തിയാകുംവരെ ഭാഗികമായി പ്രവര്‍ത്തിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും കമ്പനി മാനേജ്മെന്റും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. കൊഴുപ്പ് അടങ്ങിയ അസ്ഥികള്‍ ജലാറ്റിന്‍ ഉല്‍പ്പാദനത്തിനായി കൊണ്ടുവരരുതെന്ന് തീരുമാനമുണ്ട്. ഇപ്പോള്‍ നടക്കുന്ന ജോലികള്‍ പൂര്‍ത്തിയായാല്‍ വിദഗ്ധരുടെ ശാസ്ത്രീയപരിശോധനകള്‍ക്കുശേഷമേ പൂര്‍ണതോതില്‍ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് ആര്‍ഡിഒ വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ടും ബുധനാഴ്ച രാവിലെയും പ്രദേശത്ത് ടാങ്കറില്‍ ശുദ്ധജലവിതരണം നടത്തി. ബുധനാഴ്ച സിപിഐ എം, സിഐടിയു നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സിപിഐ എം ചാലക്കുടി ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍ , സിഐടിയു ഏരിയ പ്രസിഡന്റ് എം ടി പൗലോസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എം ശ്രീധരന്‍ , ഏരിയ കമ്മിറ്റിയംഗം ടി എ ജോണി, ലോക്കല്‍ സെക്രട്ടറി സി ഡി പോള്‍സണ്‍ , കമ്പനിയിലെ യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
deshabhimani 031111
കൊരട്ടിക്കടുത്ത് കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനിയിലെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് മാലിന്യം പുറത്തേക്ക് ഒഴുകിയ സംഭവത്തില്‍ കമ്പനി അധികൃതര്‍ക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ബയോഗ്യാസ് പ്ലാന്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും മാലിന്യത്തിന്റെ ദുര്‍ഗന്ധം ശ്വസിച്ച് പരിസരവാസികള്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുകയുമായിരുന്നു. നാട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.
ReplyDeleteകാതിക്കുടം നീറ്റാജലാറ്റിന്‍ കമ്പനിയിലെ പാരിസ്ഥിതിക പ്രശ്നം പരിഹരിക്കുന്നതു വരെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കമ്പനിയില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നതും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതുംമൂലം പാരിസ്ഥിതിക പ്രശ്നങ്ങള്‍ വളരെ രൂക്ഷമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് കമ്പനിയിലെ ബയോഗ്യാസ് പ്ലാന്റ് തകര്‍ന്ന് പരിസരമാകെ മാലിന്യം നിറഞ്ഞിരുന്നു. സമീപത്തെ പറമ്പുകളിലേക്കും വ്യാപിച്ചു. മാലിന്യം ശ്വസിച്ച് പലരും ആശുപത്രിയിലാവുകയും ചെയ്തു. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജലാറ്റിനും ഫിലിമുകളും ജൈവവളവുമാണ് കമ്പനിയിലെ മുഖ്യ ഉല്‍പ്പാദനം. മൃഗങ്ങളുടെ അസ്ഥിയാണ് പ്രധാന അസംസ്കൃത പദാര്‍ഥം. സ്റ്റോക്കുള്ള അസംസ്കൃത വസ്തുക്കള്‍ തീരുന്നതു വരെ ഉല്‍പ്പാദനം തുടരാന്‍ പ്ലാന്റ് തകര്‍ന്നപ്പോള്‍ അനുമതി നല്‍കിയിരുന്നു. അനുമതിയില്ലാതെയാണ് കമ്പനി ബയോഗ്യാസ്പ്ലാന്റ് അടക്കമുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കമ്പനിയില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടാതെയും അന്തരീക്ഷ മലിനീകരണം ഉണ്ടാകാതെയുമുള്ള പ്രവര്‍ത്തനം സജ്ജമാക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാവൂ എന്ന് ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അഭിപ്രായപ്പെട്ടു. എംഎല്‍എ മാരായ ടി എന്‍ പ്രതാപന്‍ , ബി ഡി ദേവസി, പഞ്ചായത്ത് പ്രതിനിധികള്‍ , സമര സമിതി അംഗങ്ങള്‍ നീറ്റാജലാറ്റിന്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മൂന്നൂറില്‍പ്പരം തൊഴിലാളികള്‍ പണിയെടുക്കുന്ന കമ്പനിയാണിത്. മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ReplyDeleteകാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനി ഉല്‍പ്പാദനം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായ തൊഴിലാളികളേയും അനുബന്ധ വ്യവസായങ്ങളേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മൂന്നിന് കണ്‍വന്‍ഷന്‍ ചേരുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 11ന് കൊരട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ജനപ്രതിനിധികളുടെയും സംയുക്ത തൊഴിലാളി യൂണിയന്റെയും നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ നടക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച എട്ടംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ കമ്പനി നടപ്പാക്കുന്നുണ്ട്. പുരോഗതി വിലയിരുത്താന്‍ സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണബോര്‍ഡിനെ ചുമതലപ്പെടുത്തണം. പ്ലാന്റ് തകര്‍ന്നതിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. വ്യവസായം അടച്ചുപൂട്ടുന്നതിനു പകരം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിനും മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പ്രശ്നത്തില്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം കെ എന്‍ ഗോപിനാഥ്, എന്‍ജിഐഎല്‍ എംപ്ലോയീസ് യൂണിയന്‍ ജനറല്‍സെക്രട്ടറി കെ കെ കൃഷ്ണന്‍കുട്ടി, വ്യവസായ സംരക്ഷണസമിതി കണ്‍വീനര്‍ പി സി ശശി, എന്‍ജിഐഎല്‍ വര്‍ക്കേഴ്സ് യൂണിയന്‍(ബിഎംഎസ്) വൈസ്പ്രസിഡന്റ് കെ ഐ വര്‍ഗീസ്, പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
ReplyDelete