ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ എ കെ ബാലന്‍ എംഎല്‍എ അവകാശലംഘന നോട്ടീസ് നല്‍കി. നിയമസഭാംഗമായ തന്നെ പൊതുജനമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത പ്രശ്നം വ്യാഴാഴ്ച സഭയില്‍ ഉന്നയിക്കാന്‍ അവസരം നല്‍കണമെന്ന് ബാലന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതിയും പട്ടികവര്‍ഗവും (അതിക്രമങ്ങള്‍ തടയല്‍) നിയമം, പൗരാവകാശ സംരക്ഷണനിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കടുത്ത കുറ്റമാണ് ജോര്‍ജ് ചെയ്തതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയും മനുഷ്യാവകാശ സംരക്ഷണനിയമവും ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, സമത്വം, അന്തസ് എന്നീ അടിസ്ഥാന മനുഷ്യാവകാശത്തിന്റെ ലംഘനമാണ് ജോര്‍ജിന്റെ നടപടി. ഇത് നിയമസഭയോടും സഭാംഗമെന്ന നിലയില്‍ തന്നോടുമുള്ള അവഹേളനമാണ്.
പത്തനാപുരത്ത് യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജോര്‍ജ് ജാതിപേര് വിളിച്ച് തന്നെ അവഹേളിച്ചും അപമാനിച്ചും പ്രസംഗിച്ചു. നിയമസഭയില്‍ താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ വനം മന്ത്രിയെ മിസ്റ്റര്‍ ഗണേശ് എന്ന് അഭിസംബോധന നടത്തിയെന്ന് പരാമര്‍ശിച്ചുകൊണ്ടാണ്, ജാതിപരമായി അവഹേളിച്ച് ജോര്‍ജ് സംസാരിച്ചത്. ജോര്‍ജ് നടത്തിയ പദപ്രയോഗങ്ങളും ജാതി പറഞ്ഞുള്ള അവഹേളനവും തികച്ചും അപമാനകരമാണ്. ജോര്‍ജ് ആരോപിച്ചതുപ്പോലെ വനംമന്ത്രിയെ താന്‍ മിസ്റ്റര്‍ ഗണേശ് എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ അപാകതയില്ല. അതേസമയം, നിയമസഭയില്‍ താന്‍ അത്തരം പദപ്രയോഗം നടത്തിയതായോ, അതില്‍ അപാകതയുള്ളതായോ സ്പീക്കറോ മറ്റ് അംഗങ്ങളോ ആക്ഷേപം ഉന്നയിച്ചിട്ടില്ല. സവര്‍ണനായ വനംമന്ത്രിയെ മിസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്യാന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തനിക്ക് എന്ത് അര്‍ഹതയെന്ന ദ്വയാര്‍ഥം വരുന്ന രീതിയില്‍ ജോര്‍ജ് നടത്തിയ പ്രസംഗം, അസ്പൃശ്യപ്രചരിപ്പിക്കരുതെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ്. പട്ടികജാതിക്കാരനായ ഒരാളെ ജാതി മനസ്സിലാക്കികൊണ്ട് പൊട്ടാ എന്ന് വിളിക്കുന്നതും ജാതി അവഹേളനത്തിന്റെ വെളിവാണ്.
നിയമസഭാംഗം എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനത്തെ എടുത്തുകാട്ടിയാണ് ജോര്‍ജ് ജാതിപേര് വിളിച്ച് അവഹേളിച്ചത്. നിയമസഭാംഗം എന്ന നിലയില്‍ പലപ്പോഴായി മന്ത്രിമാരുമായി ആശയസംവാദം നടത്താന്‍ ഇടയാകാറുണ്ട്. സഭയില്‍ അംഗമെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനായി മന്ത്രിമാരെ അഭിസംബോധന ചെയ്ത് ചോദ്യങ്ങള്‍ ഉന്നയിക്കുകയും മറ്റും ചെയ്യുന്നതിനെയാണ് ദുഃസൂചനയായി പി സി ജോര്‍ജ് ഉന്നയിച്ചത്. തന്റെ കര്‍ത്തവ്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുന്ന രീതിയിലാണ് ജോര്‍ജ് പെരുമാറുന്നതെന്നും എ കെ ബാലന്‍ കത്തില്‍ പറഞ്ഞു.
deshabhimani 031111
മുന്‍മന്ത്രി എ കെ ബാലനെ ജാതിപ്പേരുപറഞ്ഞ് ദലിത് സമൂഹത്തെ മുഴുവന്‍ അധിക്ഷേപിച്ച യുഡിഎഫ് ചീഫ്വിപ്പ് പി സി ജോര്‍ജിനെ മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാകണമെന്ന് സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍ ജില്ലാകണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കെ ജെ ടിറ്റന്റെ അധ്യക്ഷതയില്‍ കൂടിയ കണ്‍വന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. സൈമണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. റവ. ഷാജു സൈമണ്‍ തകടിയേല്‍ , പി എം മത്തായി, എ വി ജോര്‍ജ്, എസ് ജെയിംസ്, ടി ജെ ജോണ്‍ എന്നിവര്‍ സംസാരിച്ചു. തുല്യാവകാശ പോരാട്ടത്തില്‍ ട്രെയിന്‍തടയല്‍ സമരത്തില്‍ പങ്കെടുത്ത സമരനേതാക്കളെ സംസ്ഥാന കണ്‍വീനര്‍ വി ജെ ജോര്‍ജ് ഹാരാര്‍പ്പണം നടത്തി ആദരിച്ചു. സിഡിസി പ്രസിദ്ധീകരണമായ സിഡിസി ന്യൂസ് ബുള്ളറ്റിന്റെ ആദ്യപ്രതി റൈറ്റ് റവ. പത്രോസ് കൊച്ചുതറ തിരുമേനി പ്രൊഫ. ടി എം യേശുദാസിനുനല്‍കി ഉദ്ഘാടനം ചെയ്തു.സിഡിസി സംസ്ഥാന ട്രഷറര്‍ കുഞ്ഞപ്പി സ്വാഗതവും സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എബനേസര്‍ ഐസക് നന്ദിയും പറഞ്ഞു.
ReplyDelete