പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തിന്റെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിലെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കിയെന്നുള്ള വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നു സി വി ആനന്ദബോസ്.
സുപ്രിം കോടതിയാണ് കമ്മിറ്റിയെ നിയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിനു നീക്കാന്‍ അധികാരമുണ്ടോയെന്നതിനെ കുറിച്ച് അറിയില്ല. കമ്മിറ്റിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ ആവശ്യമെന്നു പറഞ്ഞാല്‍ പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമൂല്യസമ്പത്തിന്റെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച കമ്മിറ്റിയിലെ ചെയര്‍മാന്‍ സി വി ആനന്ദബോസിനെ കഴിഞ്ഞദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയത്.
നോഡല്‍ ഓഫീസറായി കെ ജയകുമാറിനെയും പുതിയ ചെയര്‍മാനായി നാഷണല്‍ മ്യൂസിയം പുരാവസ്തു സംരക്ഷണവിഭാഗം മേധാവി എം വേലായുധാന്‍ നായരെയും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം സുപ്രിം കോടതിയെ അറിയിക്കും.പുതിയ കമ്മിറ്റി വരുന്ന 8, 9 തീയതികളില്‍ യോഗം ചേരുമെന്ന് നോഡല്‍ ഓഫീസര്‍ കെ ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ആനന്ദബോസ് സര്‍വീസില്‍ നിന്നു വിരമിച്ചിരുന്നു. തുടര്‍ന്ന് നാഷണല്‍ മ്യൂസിയം അധികൃതര്‍ ഇദ്ദേഹത്തിനു സെപ്തംബര്‍ വരെ താത്ക്കാലിക ചുമതല നല്‍കി. ഇപ്പോള്‍ ആ കാലാവധിയും കഴിഞ്ഞു.
തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രിം കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആനന്ദബോസിനെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ തീരുമാനിച്ചതെന്നു അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. തീരുമാനത്തില്‍ അസ്വാഭാവികയില്ലെന്നും അദ്ദേഹം പറഞ്ഞു.
janayugom 031111
No comments:
Post a Comment