ജനങ്ങള്‍ പ്രതികരിക്കാത്തതാണ് കാരണം. വില വര്‍ധനയുടെ ഭാരം ജനങ്ങള്‍ താങ്ങേണ്ടതിനെക്കുറിച്ച് സഹതാപമുണ്ട്. എണ്ണക്കമ്പനികളുടെ ദാക്ഷിണ്യം കൊണ്ട് ജീവിക്കേണ്ട ഗതികേടിലാണ് ഉപയോക്താക്കള്‍ . ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും റിലയന്‍സും ഒരുമാസത്തിനുള്ളില്‍ വരവുചെലവു കണക്കുകള്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
പെട്രോള്‍വില: യോജിച്ച പ്രക്ഷോഭം വേണം സിപിഐ എം
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനിറങ്ങണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പെട്രോളിന് 1.80 പൈസ വര്‍ധിപ്പിച്ചതിലൂടെ ജനങ്ങളോട് ഏറ്റവും ക്രൂരമായ വാഗ്ദാനലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഭക്ഷ്യ പണപ്പെരുപ്പം 12.21 ആയി ഉയര്‍ന്ന അതേദിവസമാണ് ഇന്ധനവിലയും കൂട്ടിയത്. അവശ്യസാധനങ്ങളുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന പെട്രോള്‍ വില വര്‍ധന ഉടന്‍ പിന്‍വലിക്കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില താഴ്ന്നപ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. വര്‍ധനക്കെതിരെ ഉപരോധമടക്കമുള്ള വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന് പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.
പെട്രോള്‍വില പിന്‍വലിക്കണമെന്ന പ്രമേയം സഭ തള്ളി
പെട്രോള്‍വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും തോമസ് ഐസക് കൊണ്ടുവന്ന അടിയന്തിരപ്രമേയം സഭ തള്ളി. അധികനികുതിവേണ്ടെന്നു വെക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രിയുടെ പ്രമേയത്തിന് പ്രതിപക്ഷത്തു നിന്നും കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും കൊണ്ടുവന്ന ഭേദഗതികളും സഭ വോട്ടിനിട്ട് തള്ളി. സാധാരണക്കാരന്റെ പണം സമ്പന്നന്റെ കൈകളിലെത്തിക്കുന്ന പ്രതിഭാസമാണ് വിലക്കയറ്റമെന്ന് തോമസ് ഐസക്ക്. പെട്രോള്‍ വിലവര്‍ധനയിലുള്ള അടിയന്തരപ്രമേയത്തില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
2005ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 43 രൂപയായിരുന്ന പെട്രോള്‍ വില നിലവില്‍ 71 രൂപയാണ്. 16 തവണയാണ് പെട്രോളിന്റെ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ 76 ഡോളറായിരുന്ന ബാരല്‍ എണ്ണയുടെ വില ഇക്കാലയളവില്‍ 108 ഡോളറായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 42% കൂടിയപ്പോള്‍ ആഭ്യന്തരവിപണിയില്‍ 65%ത്തിന്റെ വര്‍ധനയാണ് വന്നത്. 2005-10 കാലഘട്ടത്തില്‍ 2.2 ലക്ഷം കോടി രൂപയാണ് കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി, അണ്ടര്‍ റിക്കവറി ഇനത്തില്‍ നല്‍കിയത്. ഈ സാഹചര്യത്തില്‍ അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലക്കയറ്റം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവധിവ്യാപാരം വില വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നാണ്. പൊതുവിതരണം തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഇടിയുമ്പോള്‍ ആഭ്യന്തരവിപണിയില്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറാവുന്നില്ല. അതിനാല്‍ വില നിയന്ത്രണാധികാരം കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് ശര്‍മ്മ, ജമീല പ്രകാശം, എ കെ ശശീന്ദ്രന്‍ , എളമരം കരീം, സി ദിവാകരന്‍ എന്നിവരും സംസാരിച്ചു. ഭരണപക്ഷത്തുനിന്ന് ധനമന്ത്രി കെഎം മാണി, വി ഡി സതീശന്‍ , അബ്ദു റഹ്മാന്‍ രണ്ടത്താണി, തോമസ് ഉണ്ണിയാടന്‍ എന്നിവരും സംസാരിച്ചു.
പെട്രോള്‍ വിലവര്‍ധന: അതൃപ്തിയിലൊതുങ്ങി തൃണമൂല്‍
കൊല്‍ക്കത്ത: പെട്രോള്‍ വില വര്‍ധനയുടെ പേരില്‍ പിന്തുണ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് യോഗം മല എലിയെ പ്രസവിച്ചതുപോലെയായി. വില വര്‍ധനയില്‍ അതൃപ്തി രേഖപ്പെടുത്തി തൃണമൂല്‍ തൃപ്തിയടഞ്ഞു. ഘടകകക്ഷികളെ അറിയിക്കാതെ കോണ്‍ഗ്രസ് സ്വമേധയാ എടുത്ത തീരുമാനമാണിതെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. യുപിഎ ഘടകകക്ഷിയായ എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സും എതിര്‍പ്പുമായി രംഗത്തുണ്ട്.
deshabhimani news
പെട്രോള്‍ വില വര്‍ധിപ്പിക്കുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ഭരണഘടനാപരമായ ബാധ്യത മറക്കുകയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. പെട്രോള്‍ വില സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് സി എന്‍ രാമചന്ദ്രന്‍ നായരും പി എസ് ഗോപിനാഥനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ReplyDelete