ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ക്രമവിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിക്കാന്‍ ഇടമലയാര്‍ കേസില്‍ കക്ഷിയായ വി എസ് അച്യുതാനന്ദനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ടി സദാശിവം, വി എസ് ചൗഹാന്‍ എന്നിവരാണ് നിര്‍ദേശം നല്‍കിയത്. പിള്ളയെ സര്‍ക്കാര്‍ വിട്ടയച്ച കാര്യം വി എസിന്റെ അഭിഭാഷകനായ ആര്‍ സതീഷ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിനിര്‍ദേശമുണ്ടായത്. ശിക്ഷാ കാലാവധി കഴിയാതെ പിള്ളയെ വിട്ടയച്ചത് നിയമവ്യവസ്ഥയൊടുള്ള വെല്ലുവിളിയാണെന്നു കാട്ടി നിയമ വിദ്യാര്‍ഥിയായമഹേഷ് മോഹന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരം കേരളപ്പിറവിയോടനുബന്ധിച്ച് ഉത്തരവിറക്കി പിള്ളയെ മോചിപ്പിക്കുകയായിരുന്നു. ജയിലിലടച്ചുവെങ്കിലും എല്‍ഡിഎഫ് അധികാരമൊഴിഞ്ഞശേഷം പിള്ളക്ക് ജയിലില്‍ സര്‍വ്വസ്വാതന്ത്ര്യവും ലഭിച്ചിരുന്നു. അനധികൃതമായി പിള്ളക്ക് പരോളും ലഭിച്ചു. ചികില്‍സയുടെ പേരില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികില്‍സയില്‍ കഴിയുകയായിരുന്നു പിള്ള. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തടവുകാര്‍ക്ക് ചികിത്സക്കുള്ള എല്ലാസൗകര്യങ്ങളുമുണ്ടെന്നിരിക്കെ ചട്ടം ലംഘിച്ചാണ് പിള്ള സ്വകാര്യാശുപത്രിയില്‍ കഴിയുന്നത്. മകന്‍ ഗണേഷ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരും ചില ഉയര്‍ന്ന പൊലീസുദ്ദ്യോഗസ്ഥരും ജയില്‍ അധികൃതരും പിള്ളക്ക് വഴിവിട്ട് സഹായമെത്തിക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ ഹര്‍ജി പരിഗണനക്കു വരുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിനുതന്നെ ജയിലധികൃതര്‍ ധൃതിപ്പെട്ട് മോചന ഉത്തരവുമായി ആശുപത്രിയിലെത്തി. ഉത്തരവ് കൈപ്പറ്റിയെങ്കിലും വിവാദത്തില്‍ നിന്നൊഴിവാകാന്‍ ഒരുമാസം കൂടി ആശുപത്രിയില്‍ കഴിയാനുള്ള നീക്കത്തിലാണ് പിള്ള
പിള്ളയെ വിട്ടത് തിരുത്തിക്കാന്‍ ജനാഭിപ്രായം ഉയരണം: സിപിഐ എം
തിരു: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളയെ ജയില്‍ മോചിതനാക്കിയത് പിന്‍വലിക്കാനുള്ള വിവേകം കാണിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി സുശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ വിഭാഗം ജനങ്ങളോടും പാര്‍ട്ടി അഭ്യര്‍ഥിച്ചു. ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളയെ അധികാര ദുര്‍വിനിയോഗത്തിലൂടെ മോചിപ്പിക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കലും ജനാധിപത്യത്തെ അപഹസിക്കലുമാണ്. അഞ്ചു വര്‍ഷത്തെ കഠിന തടവായിരുന്നു പിള്ളക്ക്. കേസിന്റെ പഴക്കവും പിള്ളയുടെ പ്രായവും കണക്കിലെടുത്താണ് കോടതി ഒരു വര്‍ഷമായി ചുരുക്കിയത്. ഈ വിധിയുടെ അന്തഃസത്തയെ പിച്ചിച്ചീന്തുന്നതാണ് വഴിവിട്ടുള്ള മോചനം. 69 ദിവസമാണ് പിള്ള ജയിലില്‍ കിടന്നത്. 75 ദിവസം പരോള്‍ ലഭിച്ചു. രണ്ടര മാസമായി പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ആശുപത്രിയല്‍ കഴിയുകയായിരുന്നു. ജയിലില്‍ ചട്ടം ലംഘിച്ചതിന് ശാസനയും ഫോണ്‍ ദുരുപയോഗത്തിന് നാലു ദിവസം അധിക തടവും ഏറ്റുവാങ്ങിയയാളെയാണ് ചട്ടം ലംഘിച്ച് വിടുന്നത്. ഈ തീരുമാനം നീതിബോധമുള്ള സമൂഹം അംഗീകരിക്കില്ല- പ്രസ്താവനയില്‍ തുടര്‍ന്നു.
പിള്ളയെ വിട്ടതിനെതിരെ വി എസ് ഹര്‍ജിനല്‍കി
ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കഠിന തടവിനു ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ള ജയില്‍മോചിതനായി. ജയില്‍ സൂപ്രണ്ട് ആശുപത്രിയില്‍ നേരിട്ടെത്തിയാണ് പിള്ളക്ക് മോചന ഉത്തരവ് നല്‍കിയത്. പിള്ളയടക്കം 138 തടവുകാരെ കേരളപ്പിറവിയോടനുബന്ധിച്ചാണ് വിട്ടയച്ചത്. ഒരുവര്‍ഷം തടവിനു ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവുനല്‍കിയതിനെതിരെ ഇടമലയാര്‍കേസില്‍ കക്ഷിയായ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കി. ഒരുവര്‍ഷം പൂര്‍ത്തിയാവുന്നതിനു മുന്‍പ് കേരളപ്പിറവിയുടെ പേരില്‍ പിള്ളക്ക് ഇളവു കൊടുക്കുകയായിരുന്നു. ഇത് ചട്ടലംഘനമാണെന്ന് വിഎസ് അഭിഭാഷകനായി ആര്‍ സതീഷ് മുഖേന ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രത്യേകഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് വൈകിട്ടോടെ വിഎസ് ഹര്‍ജിസമര്‍പ്പിച്ചത്.
ചരിത്രത്തില്‍ ആദ്യമാണ് കേരളപ്പിറവിയുടെ പേരില്‍ കുറ്റവാളികളെ ജയിലില്‍ നിന്നും വിടുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ വിട്ടയക്കുന്നതും ആദ്യം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ഒരു വര്‍ഷം കഠിനതടവ് വിധിച്ചുവെങ്കിലും ആകെ 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്്. 75 ദിവസം പരോളില്‍ കഴിഞ്ഞു. 87 ദിവസം ആശുപത്രിയിലും ചെലവഴിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പിള്ളയടക്കം 138 പേരെ വിട്ടയക്കാനുള്ള ഉത്തരവിറക്കി. ചൊവ്വാഴ്ച അതിരാവിലെ തന്നെ ജയില്‍ സൂപ്രണ്ട് പ്രദീപ് മോചനഉത്തരവുമായി പിള്ള ചികില്‍സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എത്തി. ഉടന്‍തന്നെ മോചന ഉത്തരവ് ഒപ്പിട്ടുവാങ്ങിയെങ്കിലും പിള്ള ഒരു മാസംകൂടി ആശുപത്രിയില്‍ തന്നെ കഴിയുമെന്നാണ് അറിയുന്നത്. ജയില്‍ നിയമങ്ങള്‍ ലംഘിച്ച ബാലകൃഷ്ണ പിള്ളയെ നല്ലനടപ്പിന്റെ പേരില്‍ വിട്ടയച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. പിള്ളയെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ക്കു വിരുദ്ധമാണിത്. ബാലകൃഷ്ണ പിള്ളയെ വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ന്യൂഡല്‍ഹിയില്‍ നിയമ വിദ്യാര്‍ഥിയായ മഹേഷ് മോഹനാണ് ഹര്‍ജിക്കാരന്‍ . മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, ജയില്‍ മേധാവി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്.
deshabhimani news
ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ക്രമവിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിക്കാന്‍ ഇടമലയാര്‍ കേസില്‍ കക്ഷിയായ വി എസ് അച്യുതാനന്ദനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ടി സദാശിവം, വി എസ് ചൗഹാന്‍ എന്നിവരാണ് നിര്‍ദേശം നല്‍കിയത്. പിള്ളയെ സര്‍ക്കാര്‍ വിട്ടയച്ച കാര്യം വി എസിന്റെ അഭിഭാഷകനായ ആര്‍ സതീഷ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിനിര്‍ദേശമുണ്ടായത്. ശിക്ഷാ കാലാവധി കഴിയാതെ പിള്ളയെ വിട്ടയച്ചത് നിയമവ്യവസ്ഥയൊടുള്ള വെല്ലുവിളിയാണെന്നു കാട്ടി നിയമ വിദ്യാര്‍ഥിയായമഹേഷ് മോഹന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
ReplyDelete