Tuesday, November 1, 2011

വീണ്ടും പെട്രോള്‍ വില കൂട്ടാന്‍ നീക്കം


അഞ്ചുരൂപയുടെ വര്‍ധനയുണ്ടായി രണ്ടുമാസം തികയും മുമ്പ് പെട്രോള്‍വില ഉയര്‍ത്താന്‍ എണ്ണക്കമ്പനികള്‍ സമ്മര്‍ദം തുടങ്ങി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതു ചൂണ്ടിക്കാട്ടി ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. രണ്ടാഴ്ചക്കുള്ളില്‍ തന്നെ വില കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. പൊതുമേഖലാ കമ്പനികള്‍ സെപ്തംബറിലാണ് ലിറ്ററിന് അഞ്ചുരൂപ കൂട്ടിയത്.

പെട്രോള്‍ വില്‍പന നഷ്ടത്തിലാണെന്നും അത് നികത്തണമെങ്കില്‍ വര്‍ധന വേണമെന്നും എച്ച്പിസിഎല്‍ ഡയറക്ടര്‍ ബി മുഖര്‍ജി പറയുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 108 ഡോളറായി. മൂന്നുമാസം മുന്‍പ് രൂപയുടെ മൂല്യം 46.50 ആയിരുന്നത് ഇപ്പോള്‍ 49 ആയി. ഇറക്കുമതിച്ചെലവും കൂടി. ലിറ്ററിന് പ്രാദേശിക നികുതികളടക്കം 1.50 നഷ്ടത്തിലാണ് പെട്രോള്‍ വില്‍പന. ലിറ്ററിന് 1.82 രൂപയെങ്കിലും വര്‍ധിപ്പിക്കണം. മറ്റ് എണ്ണക്കമ്പനികളുമായി ഗൗരവമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും മുഖര്‍ജി പറഞ്ഞു.

deshabhimani news

1 comment:

  1. അഞ്ചുരൂപയുടെ വര്‍ധനയുണ്ടായി രണ്ടുമാസം തികയും മുമ്പ് പെട്രോള്‍വില ഉയര്‍ത്താന്‍ എണ്ണക്കമ്പനികള്‍ സമ്മര്‍ദം തുടങ്ങി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതു ചൂണ്ടിക്കാട്ടി ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. രണ്ടാഴ്ചക്കുള്ളില്‍ തന്നെ വില കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. പൊതുമേഖലാ കമ്പനികള്‍ സെപ്തംബറിലാണ് ലിറ്ററിന് അഞ്ചുരൂപ കൂട്ടിയത്.

    ReplyDelete