എല്ലാ അഴിമതിക്കാരുടെയും സംരക്ഷകനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിയിലെ വി എം സുധീരനടക്കമുള്ള നേതാക്കളില്‍ നിന്നുപോലും പിന്തുണ ലഭിക്കാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെത്. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന ടോമിന്‍ തച്ചങ്കരിയെപ്പോലുള്ള ഉദ്യോഗസ്ഥരെ പ്രധാന ചുമതലയില്‍ നിയമിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തച്ചങ്കരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വിഴുങ്ങിയാണ് ഉമ്മന്‍ചാണ്ടി തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചത്. എല്‍ഡിഎഫിന്റെ കാലത്ത് ഗുരുതരമായ കൃത്യവിലോപത്തിന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. യുഡിഎഫ് അധികാരത്തിലേറിയ ഉടന്‍ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ മരവിപ്പിക്കുകയാണ് ചെയ്തത്. ഡിജിപിക്കുപോലും നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ന് സംസ്ഥാനത്തില്ലെന്നും കോടിയേരി പറഞ്ഞു.
എല്ലാവരും എതിര്‍ത്തിട്ടും തച്ചങ്കരിയെ നിയമിച്ചു: സുധീരന്‍
കോഴിക്കോട്: ടോമിന്‍ ജെ തച്ചങ്കരിയുടെ നിയമനവും സര്‍ക്കാറിന്റെ മദ്യനയവും പിറവം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . തച്ചങ്കരിയുടെ നിയമനം ട്രാക്ക് റെക്കോര്‍ഡ് മോശമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ തെളിവാണ്.
സുതാര്യ കേരളം എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യം. ഇത്തരമൊരു ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന് ഒരിക്കലും ഭൂഷണമല്ല ആരോപണ വിധേയരായവരെ ഇന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നത്. സാങ്കേതികമായ കാര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തീരുമാനമെടുക്കേണ്ട വിഷയമല്ല തച്ചങ്കരിയുടെയത് തച്ചങ്കരിക്ക് നിയമനം നല്‍കാന്‍ പാടില്ലെന്ന് പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ആദ്യ ഏകോപന യോഗത്തില്‍തന്നെ ഏകകണ്ഠമായി അഭിപ്രായമുയര്‍ന്നതാണ്.
പാര്‍ട്ടി ഫോറത്തില്‍ അഭിപ്രായം പറഞ്ഞതിന് ശേഷമേ താന്‍ പൊതുവായി അഭിപ്രായ പ്രകടനം നടത്താറുള്ളൂവെന്ന് ഇതുസംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പരാര്‍മശത്തിനു മറുപടിയായി സുധീരന്‍ തുടര്‍ന്നു. പാര്‍ട്ടി അച്ചടക്കത്തിനെതിരെ നീങ്ങുന്ന പ്രവര്‍ത്തകനല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
deshabhimani news
എല്ലാ അഴിമതിക്കാരുടെയും സംരക്ഷകനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിയിലെ വി എം സുധീരനടക്കമുള്ള നേതാക്കളില്‍ നിന്നുപോലും പിന്തുണ ലഭിക്കാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെത്.
ReplyDelete