ട്രേഡ് യൂണിയനുകളെ, പ്രത്യേകിച്ചും രാഷ്ട്രീയമുള്ള ട്രേഡ്യൂണിയനുകളെ ഇല്ലാതാക്കാനുള്ള നീക്കമാണ് കോര്‍പറേറ്റ് മേഖലയില്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാരും ഏതാനും മാധ്യമങ്ങളും ചേര്‍ന്ന് ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യന്‍ തൊഴിലാളികളെക്കാള്‍ ഇവര്‍ക്ക് പ്രധാനം ജപ്പാനിലെ സുസുകി കമ്പനിയാണ്. മനേസറില്‍ തൊഴിലാളികള്‍ അവരുടെ ദുരവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ സ്വയംസംഘടിച്ച് മുന്നോട്ടുവരികയാണ് ചെയ്തത്. ഭക്ഷണം കഴിക്കാനും ടോയ്ലറ്റില്‍ പോകാനും അനുവദിച്ച ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ എടുക്കുന്നവരെ പുറത്താക്കുന്ന നിയമങ്ങളാണ് മാരുതി അടിച്ചേല്‍പ്പിച്ചത്. ഈ സ്ഥിതി പുറത്തറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. അതേസമയം സുസുകിയെ സഹായിക്കാന്‍ പലതും ചെയ്തു-ദീപാങ്കര്‍ പറഞ്ഞു.
കോര്‍പറേറ്റുകള്‍ ഒന്നടങ്കം ട്രേഡ്യൂണിയനാണ് പ്രശ്നമെന്ന നിലയില്‍ പ്രചാരണം നടത്തുന്നു. കമ്പനികള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഇവിടെ കുറഞ്ഞ വിലയ്ക്ക് അധ്വാനം ലഭിക്കുന്നതുകൊണ്ടാണ്. തൊഴില്‍നിയമം ഉറപ്പുവരുത്തുന്ന അവകാശങ്ങള്‍പോലും നല്‍കാന്‍ കമ്പനികള്‍ തയ്യാറല്ല. താല്‍ക്കാലിക തൊഴിലാളികളെ വന്‍തോതില്‍ നിയമിച്ച് ചൂഷണം ചെയ്യുന്നു. രാഷ്ടീയമോ കൊടിയുടെ നിറമോ നോക്കാതെ ട്രേഡ്യൂണിയനുകള്‍ ഒന്നടങ്കം കൂട്ടുചേര്‍ന്ന് നിലവിലുള്ള ജനാധിപത്യവിരുദ്ധമായ തൊഴിലന്തരീക്ഷത്തെ മാറ്റിത്തീര്‍ക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. എ എന്‍ നാഗ്പാല്‍ , സുകുമാര്‍ മുരളീധരന്‍ , എസ് കെ പാണ്ഡെ എന്നിവര്‍ സംസാരിച്ചു.
deshabhimani 011111
ട്രേഡ് യൂണിയന്‍ ഐക്യം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യത്തിനാണ് മനേസറിലെ മാരുതി സമരം അടിവരയിടുന്നതെന്ന് സിഐടിയു സെക്രട്ടറി ദീപാങ്കര്‍ മുഖര്‍ജി പറഞ്ഞു. ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് വന്‍കിട വ്യവസായസ്ഥാപനങ്ങളില്‍ നടക്കുന്നത്. ഇത് രാഷ്ട്രീയ ജനാധിപത്യത്തിന്റെയും നാശമാണ്. സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും അതിന് കൂട്ടുനില്‍ക്കുന്നതാണ് മാരുതി സമരത്തില്‍ കണ്ടത്- മുഖര്‍ജി പറഞ്ഞു. ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റും മാധ്യമ ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച "മാരുതി സമരത്തിനുശേഷം തൊഴില്‍അന്തരീക്ഷം" എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.
ReplyDelete