പെരുന്തേനരുവി കെഎസ്ഇബി പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ച് കയറ്റുന്നതിന് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതായി മനോരമയില്‍ വന്ന വാര്‍ത്തയുമായി പത്തനംതിട്ട ജില്ലാ ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയുവിന് ബന്ധമില്ലെന്ന് പ്രസിഡന്റ് കെ സി രാജഗോപാലനും ജനറല്‍ സെക്രട്ടറി മലയാലപ്പുഴ മോഹനനും പത്രക്കുറിപ്പല്‍ അറിയിച്ചു.
ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കരാറെടുത്തിട്ടുള്ള തടികളുടെ ലോഡിങ് ഈ പ്രദേശത്തുള്ള അംഗീകൃത തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണ്. ജോലിയുടെ കൂലി നിശ്ചയിക്കുന്നതിന് ഉടമയ്ക്കും ജില്ലാ ലേബര്‍ ഓഫീസിലും നോട്ടീസ് നല്‍കി. ബുധനാഴ്ച പകല്‍ രണ്ടിന് ഇതിനായി യോഗവും വിളിച്ചിട്ടുണ്ട്. റാന്നി താലൂക്കിലെ കയറ്റുകൂലി ഏകീകരിക്കാനുള്ള തീരുമാനം അനുസരിച്ച് റാന്നി അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ തൊഴിലാളി പ്രതിനിധികളും തൊഴിലുടമയുമായി കരാറിലേര്‍പ്പെട്ടതനുസരിച്ച് ഒരു ക്യൂബിക് അടി തടി ലോഡു ചെയ്യാന്‍ 51 രൂപയാണ് കൂലി. ഇതിനു വണ്ടുവര്‍ഷത്തെ കാലാവധിയുമുണ്ട്. തൊഴിലുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ കരാറുകളിലും ജനറല്‍ സെക്രട്ടറിയാണ് പ്രതിനിധികരിക്കാറ്.
എന്നാല്‍ മനോരമ വാര്‍ത്തയില്‍ പറയുന്ന തരത്തില്‍ ചര്‍ച്ചയിലും കരാറിലും യൂണിയനുകള്‍ ഉള്‍പ്പെട്ടിട്ടില്ല. യൂണിയന്റെ പേരില്‍ പ്രാദേശിക നേതൃത്വം തൊഴിലുടമയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും അറിയില്ല. പണിയെടുക്കാതെ പ്രതിഫലം വാങ്ങുന്നത് യൂണിയന്‍ അംഗീകരിക്കില്ലെന്നും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുള്ള യൂണിയനാണ് സിഐടിയു എന്നും യൂണിയന്‍ അംഗങ്ങള്‍ ആരെങ്കിലും തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
deshabhimani 021111
.......മനോരമ വാര്‍ത്തയില്‍ പറയുന്ന തരത്തില്‍ ചര്‍ച്ചയിലും കരാറിലും യൂണിയനുകള്‍ ഉള്‍പ്പെട്ടിട്ടില്ല. യൂണിയന്റെ പേരില്‍ പ്രാദേശിക നേതൃത്വം തൊഴിലുടമയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും അറിയില്ല. പണിയെടുക്കാതെ പ്രതിഫലം വാങ്ങുന്നത് യൂണിയന്‍ അംഗീകരിക്കില്ലെന്നും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുള്ള യൂണിയനാണ് സിഐടിയു എന്നും യൂണിയന്‍ അംഗങ്ങള്‍ ആരെങ്കിലും തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ReplyDelete