Friday, November 4, 2011
ഗണേശിന്റെ അനുചരര്‍ക്ക് വിലസാന്‍ ഒമ്പതാം നമ്പര്‍ കാറുകള്‍ അഞ്ച്
മന്ത്രി ഗണേശ്കുമാറിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഔദ്യോഗികവാഹനത്തിന് പുറമെ അനുചരന്മാര്ക്ക് വിലസാന്‍ കേരള സ്റ്റേറ്റ് ഒമ്പതാം നമ്പരില്‍ അഞ്ച് "സ്റ്റേറ്റ് കാറുകള്‍". മന്ത്രിയുടെ വാഹനം കൂടാതെ അഞ്ച് സ്വകാര്യവാഹനങ്ങളിലാണ് ഒമ്പതാം നമ്പര്‍ ബോര്‍ഡും റെഡ് ബീക്കണ്‍ ലൈറ്റും സ്ഥാപിച്ചിരിക്കുന്നത്. മാരുതി വാഗണറും സ്കോഡ ഉള്‍പ്പെടെയുള്ള ആഡംബര കാറുകളുമാണ് ഒമ്പതാം നമ്പറില്‍ തലങ്ങും വിലങ്ങും പായുന്നത്. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ , കേരള കോണ്‍ഗ്രസ് ബി മണ്ഡലം നേതാക്കള്‍ എന്നിവരെല്ലാം ഇപ്പോള്‍ ഒമ്പതാം നമ്പര്‍ കാറിലാണ് മണ്ഡലത്തിലൂടെ സഞ്ചാരം.
പത്തനാപുരം ടൗണില്‍ രണ്ടും മൂന്നും മന്ത്രിവാഹനങ്ങളാണ് ഒരേസമയം പായുന്നത്. പാര്‍ടി പരിപാടികള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും എല്ലാം ഈ വാഹനങ്ങള്‍ ഓടുന്നു. മന്ത്രി ഗണേശ്കുമാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടിയിലാണെന്ന് വയര്‍ലെസ് സന്ദേശം ലഭിക്കുമ്പോള്‍ത്തന്നെ ഒമ്പതാം നമ്പര്‍ സ്റ്റേറ്റ് കാര്‍ പത്തനാപുരത്ത് പൊലീസിന്റെ കണ്മുന്നിലൂടെ പായും. സണ്‍ ഫിലിം ഒട്ടിച്ച സൈഡ് ഗ്ലാസ് താഴ്ത്താത്തതിനാല്‍ കാറില്‍ ആരാണെന്ന് കാണാനും കഴിയില്ല. മന്ത്രിയെന്ന് കരുതി അനുചരരെയും സല്യൂട്ട് ചെയ്യേണ്ട ഗതികേടിലാണ്് പൊലീസുകാര്‍ . അപ്രതീക്ഷിതമായി വന്നുപെടുന്ന ഒമ്പതാം നമ്പര്‍ സ്റ്റേറ്റ് കാറിനുപിന്നാലെ പൊലീസ് വാഹനം എസ്കോര്‍ട്ട് പോയ സംഭവങ്ങളും നിരവധി. കാര്‍ നിര്‍ത്തി ബാക്ക് ഡോര്‍ തുറന്ന് ആള് ഇറങ്ങുമ്പോള്‍ മാത്രമാണ് പൊലീസിന് അബദ്ധം മനസ്സിലാകുക. കിലോമീറ്ററുകള്‍ അകമ്പടിപോയശേഷം പൊലീസ് സംഘം ജാള്യതയോടെ മടങ്ങിയ അവസരങ്ങളും ധാരാളം.
(എ ബി അന്‍സര്‍)
deshabhimani 041111
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
മന്ത്രി ഗണേശ്കുമാറിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഔദ്യോഗികവാഹനത്തിന് പുറമെ അനുചരന്മാര്ക്ക് വിലസാന്‍ കേരള സ്റ്റേറ്റ് ഒമ്പതാം നമ്പരില്‍ അഞ്ച് "സ്റ്റേറ്റ് കാറുകള്‍". മന്ത്രിയുടെ വാഹനം കൂടാതെ അഞ്ച് സ്വകാര്യവാഹനങ്ങളിലാണ് ഒമ്പതാം നമ്പര്‍ ബോര്‍ഡും റെഡ് ബീക്കണ്‍ ലൈറ്റും സ്ഥാപിച്ചിരിക്കുന്നത്. മാരുതി വാഗണറും സ്കോഡ ഉള്‍പ്പെടെയുള്ള ആഡംബര കാറുകളുമാണ് ഒമ്പതാം നമ്പറില്‍ തലങ്ങും വിലങ്ങും പായുന്നത്. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ , കേരള കോണ്‍ഗ്രസ് ബി മണ്ഡലം നേതാക്കള്‍ എന്നിവരെല്ലാം ഇപ്പോള്‍ ഒമ്പതാം നമ്പര്‍ കാറിലാണ് മണ്ഡലത്തിലൂടെ സഞ്ചാരം.
ReplyDeleteമന്ത്രി ഗണേശ്കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. സിപിഐ എം നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയ ലോക്കല്‍ സെക്രട്ടറി എന്‍ ശ്രീധരന് , ലോക്കല്‍ കമ്മിറ്റിയംഗം ടി ജി പ്രദീപ്, ബ്രാഞ്ച് സെക്രട്ടറിമാരായ കെ ആര് രാജേഷ്, മനോജ് പുളിക്കല്‍ തുടങ്ങി ഇരുപതോളം പേര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ എസ്ഐ വി വിജയന് കേസ് രജിസ്റ്റര്‍ ചെയ്തത്. പറമ്പ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച കൊടിമരവും പതാകയും പിഴുതെറിഞ്ഞവര്‍ക്കെതിരെ പ്രതികളുടെ പേരെഴുതി ലോക്കല്‍ സെക്രട്ടറി കെ കെ ചിദംബരന് നല്കിയ പരാതിയില്‍ പൊലീസ് ഇതുവരെയായി നടപടി സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന് വേണ്ടി വിടുപണി ചെയ്യുന്ന എസ്ഐ വിജയനെതിരെ ചിറ്റാരിക്കാലിലും പരിസരങ്ങളിലും നിരവധി പരാതികളുയര്‍ന്നിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഏരിയാ സെക്രട്ടറി ജോസ് പതാലില്‍ പറഞ്ഞു.
ReplyDeleteഅഞ്ചെണ്ണമല്ലേ ആയുള്ളൂ... 69 വരെ എത്തിക്കണം. അപ്പന് അകത്തു കിടന്ന ഓരോ ദിവസത്തിനും ‘നഷ്ടപരിഹാര’മായി ഓരോന്ന്...!
ReplyDelete