വിലക്കയറ്റംകൊണ്ട് ജീവിതം വഴിമുട്ടുന്ന ഓരോ സാധാരണക്കാരന്റെയും മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണിവ. ഉത്തരം ലളിതമാണ്. യുപിഎ സര്‍ക്കാര്‍ ജനങ്ങളിലെ ഒരുശതമാനത്തിന്റേതാണ്. കോര്‍പറേറ്റുകളും ശതകോടീശ്വരന്മാരും ഭൂസ്വാമിമാരുമടങ്ങുന്ന ആ ഒരു ശതമാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബാക്കി 99 ശതമാനത്തെയും ചവിട്ടിമെതിക്കാന്‍ അവര്‍ അറച്ചുനില്‍ക്കുന്നില്ല. ആഗോളവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാനസ്വഭാവവും അതുതന്നെയാണ്. ഓയില്‍ പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കി മുന്‍ എന്‍ഡിഎ സര്‍ക്കാരാണ് എണ്ണയുടെ മേഖലയില്‍ ആഗോളവല്‍ക്കരണനയത്തിന് തുടക്കമിട്ടത്. വില നിശ്ചയിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം കൈവിട്ട യുപിഎ സര്‍ക്കാര്‍ ആ നയത്തെ പൂര്‍ണതയിലെത്തിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അധികാരം എടുത്തുമാറ്റിയ ശേഷം പതിനാലാമത്തെ വിലവര്‍ധനയാണ് ഇപ്പോഴത്തേത്. 25.65 രൂപയാണ് ഇതുവരെ പെട്രോളിന് വര്‍ധിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ച, അന്താരാഷ്ട്രവിപണിയിലെ എണ്ണവിലക്കയറ്റം എന്നീ ന്യായങ്ങള്‍ പറഞ്ഞാണ് പെട്രോളിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിച്ചിരുന്നത്. ഏറ്റവും അവസാനമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന ഘട്ടത്തില്‍ പെട്രോളിന്റെ വില ബാരലിന് 100.10 ഡോളറായിരുന്നു. പിന്നീട് വില 86.85 ഡോളറായി. ഇപ്പോള്‍ അല്‍പ്പം വര്‍ധിച്ചിരിക്കുന്നു. രൂപയുടെ മൂല്യത്തിന്റെ വ്യതിയാനംകൂടി കണക്കിലെടുത്താല്‍ പറയത്തക്ക വ്യത്യാസം ഇന്നത്തെ വിലയില്‍ ഇല്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോഴും നമ്മുടെ രാജ്യത്ത് വില കുതിച്ചുകയറുകയായിരുന്നു. ഇപ്പോള്‍ ലോകവിപണിയിലെ നേരിയ കയറ്റത്തിന്റെ പേരുപറഞ്ഞ് വില വര്‍ധിപ്പിക്കുന്നവര്‍ ലോകവിപണിയില്‍ വില കുറയുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില എന്തുകൊണ്ട് കുറയ്ക്കുന്നില്ല എന്നതിന് ഉത്തരം പറയേണ്ടതുണ്ട്. കമ്പനികള്‍ക്കിഷ്ടമുള്ള വിധത്തില്‍ വിലവര്‍ധിപ്പിക്കാന്‍ ഒത്താശചെയ്തശേഷം അതിന്റെ എല്ലാ സാമ്പത്തികനേട്ടങ്ങളും എടുക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ വേണമെങ്കില്‍ നികുതി പിന്‍വലിക്കട്ടെ എന്ന് ഉപദേശിക്കുകയുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ . പെട്രോളിന്റെ വിലയില്‍ 50 ശതമാനത്തോളം വരുന്ന നികുതികളില്‍ ബഹുഭൂരിപക്ഷവും കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നതാണ്. ആ നികുതി വേണ്ടെന്നുവയ്ക്കാന്‍ തയ്യാറല്ല-പകരം സംസ്ഥാനങ്ങള്‍ ഭാരം ചുമക്കട്ടെ എന്ന് കല്‍പ്പിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയോടും ഫെഡറല്‍ ഘടനയോടുമുള്ള വെല്ലുവിളി കൂടിയാണ്. വലിയ നിലയില്‍ വിലകൂട്ടിയശേഷം ചെറിയൊരു ശതമാനം കുറച്ചതുകൊണ്ട് ജനങ്ങളുടെ ദുരിതം തീരുന്നില്ല. പെട്രോള്‍വില നിയന്ത്രണാവകാശം കമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ത്തന്നെ ഇടതുപക്ഷം ആപദ്സൂചന നല്‍കിയതും ശക്തമായ പ്രതിഷേധമുയര്‍ത്തിയതുമാണ്. ആ മുന്നറിയിപ്പ് അന്ന് സര്‍ക്കാര്‍ പുച്ഛിച്ചുതള്ളി. അന്ന് ഇടതുപക്ഷത്തെ പരിഹസിച്ചവര്‍ പോലും ഇന്ന് വിലക്കയറ്റത്തിന്റെ ഭീകരതയെ നേരിടാനാകാതെ കഷ്ടപ്പെടുന്നു. പെട്രോളിന്റേതടക്കം എല്ലാ എണ്ണ ഉല്‍പ്പന്നങ്ങളുടെയും വിലനിയന്ത്രണം സര്‍ക്കാര്‍തന്നെ കൈയാളണം.
രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ . ജനങ്ങളുമായി കച്ചവടം നടത്തി ലാഭമുണ്ടാക്കുകയല്ല സര്‍ക്കാരിന്റെ ജോലി. എണ്ണക്കച്ചവടം വഴി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതും എണ്ണക്കമ്പനികള്‍ക്കുവേണ്ടി കള്ളക്കണക്കുകള്‍ പറയുന്നതും ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. പെട്രോള്‍വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചെടുക്കണം. ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഒരുപൈസപോലും വര്‍ധിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്തതുകൊണ്ട് കമ്പനികള്‍ക്ക് നഷ്ടം വരുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗം സര്‍ക്കാര്‍ വേറെ കണ്ടെത്തണം. ലക്ഷക്കണക്കിന് കോടി രൂപ കൊള്ളയടിക്കപ്പെട്ട ഹിമാലയന്‍ അഴിമതികളും കോര്‍പറേറ്റുകള്‍ക്കുള്ള നികുതിയിളവുകളും പ്രകൃതിവിഭവങ്ങള്‍ കൊള്ളക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതും ഒരുവശത്ത് അഭംഗുരം തുടരുമ്പോഴാണ് ജനങ്ങളെ ക്രൂരമായി ദ്രോഹിക്കുന്ന ഈ വിലവര്‍ധന. യുപിഎ സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ രാജ്യം തികഞ്ഞ അസ്വസ്ഥതയിലേക്കാണ് നീങ്ങുക. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളാകെയും ട്രേഡ് യൂണിയനുകളും രാജ്യവ്യാപകമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്. ദുരിതംമാത്രം സമ്മാനിക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുകയാണ് ജനങ്ങള്‍ക്കുമുന്നിലുള്ള കരണീയമാര്‍ഗം.
deshabhimani editorial 041111
പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ ലിറ്ററിന് 1.82 രൂപയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നു. പെട്രോള്‍വില ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞദിവസമാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിനോട് ചോദിക്കാതെതന്നെ എണ്ണക്കമ്പനികള്‍ക്ക് വിലകൂട്ടാം. അതിന് ഒരു തടസ്സവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ReplyDelete