വയനാട്ടിലെ കര്‍ഷകആത്മഹത്യയില്‍ സര്‍ക്കാരാണ് ഒന്നാംപ്രതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് മനസിലാക്കുന്നതിനായി വയനാട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു എല്‍ഡിഎഫ് നേതാക്കള്‍ .
കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുകയും സബ്സിഡി ലഭ്യമാക്കുകയും ചെയ്യണം. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുയും വീട്ടിലൊരാള്‍ക്ക് തൊഴില്‍ നല്‍കുകയും വേണം. വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. എല്‍എഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുന്‍പ് 1500 ലേറെ കാര്‍ഷിക ആത്മഹത്യകള്‍ കേരളത്തില്‍ ഉണ്ടായി. ഇടതുപക്ഷം സ്വീകരിച്ച നടപടികളെ തുടര്‍ന്ന് ആത്മഹത്യകള്‍ പൂര്‍ണ്ണമായി അവസാനിച്ചു. ഇപ്പോള്‍ നടക്കുന്ന ആത്മഹത്യകള്‍ എല്‍ഡിഎഫ് ഭരണത്തിനുമേല്‍ ആരോപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ സംവിധാനമായ എല്‍എഡിഎഫ് നിലവിലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് വയനാട് സന്ദര്‍ശിക്കുന്നത്. കേരളത്തിലെ കൃഷിമന്ത്രി തന്റെ ഉത്തരവാദിത്വം നിറവേറ്റണം. കര്‍ഷകര്‍ക്ക് വിത്തും രാസവളവും ന്യായവിലയ്ക്ക് ലഭ്യമാക്കണം. വിളകള്‍ക്ക് തറവില ഉറപ്പുവരുത്തണം. പാട്ടകൃഷി നടത്തുന്നവര്‍ക്കും ഗവണ്‍മെന്റ് സഹായം ലഭ്യമാക്കണം. മൈക്രോ ഫിനാന്‍സ് സ്ഥാപാനങ്ങള്‍ 75% വരെയാണ് പലിശയീടാക്കുന്നത്. ഇവയെ നിയന്ത്രിക്കുന്നതിന് നടപടിയെടുക്കണം.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , കെ ഇ ഇസ്മയില്‍ എം പി, എന്‍ കെ പ്രേമചന്ദ്രന്‍ , സികെ നാണു എംഎല്‍എ, എ കെ ശശീന്ദ്രന്‍ എംഎല്‍എ, എ സി ഷണ്‍മുഖദാസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സി തോമസ് എന്നിവരാണ് സംഘത്തിലുള്ളത്. സഹകരണ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും കാര്‍ഷികവായ്പകള്‍ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.
deshabhimani news
വയനാട്ടിലെ കര്‍ഷകആത്മഹത്യയില്‍ സര്‍ക്കാരാണ് ഒന്നാംപ്രതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് മനസിലാക്കുന്നതിനായി വയനാട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു എല്‍ഡിഎഫ് നേതാക്കള്‍ .
ReplyDelete