നിയമസഭാ നടപടിക്രമങ്ങള്‍ ഡിജിറ്റൈസേഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ടപദ്ധതി ടെന്‍ഡര്‍ പ്രക്രിയയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനിയെ ഏല്‍പിച്ചതിനെതിരെ പരാതി. ഡിജിറ്റൈസേഷന്റെ ആദ്യഘട്ട പദ്ധതി നടപ്പാക്കിയ തൃശൂര്‍ ആസ്ഥാനമായുള്ള സെനിക്‌ടെന്‍സ് ഇന്‍ഫോദേവ് എന്ന കമ്പനിയാണ് ഇതു സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് പരാതി നല്‍കിയത്.
മതിയായ യോഗ്യതയില്ലാത്ത കമ്പനിയെ ആണ് രണ്ടാം ഘട്ട പദ്ധതി ഏല്‍പിച്ചതെന്നാണ് പ്രധാന ആരോപണം. സായി ബി പി ഒ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി നിര്‍വഹണം സ്വന്തമാക്കിയതെന്ന് സെനിക്‌ടെന്‍സ് ഇന്‍ഫോദേവ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇലിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ അവരുടെ യാതൊരു വിവരവും ഔട്ടര്‍ കവറില്‍ രേഖപ്പെടുത്തരുതെന്ന നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ലൈബ്രറീസ്, യൂണിവേഴ്‌സിറ്റി ലൈബ്രറീസ്, ആര്‍ക്കൈവ്‌സ് വിഭാഗം എന്നിവിടങ്ങളില്‍ സമാന ജോലി ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളെയാണ് ടെന്‍ഡറിനായി ക്ഷണിച്ചിരുന്നത്.
എന്നാല്‍ ടെന്‍ഡര്‍ സ്വന്തമാക്കിയ സായി ബി പി ഒ കമ്പനി, ബ്രിട്ടീഷ് ഡാറ്റ ആര്‍ക്കൈവ്‌സ് എന്ന കമ്പനിയുടെ സമാനമായ ജോലികള്‍ 2005 മുതല്‍ ഏറ്റെടുത്ത് നടത്തിവരികയാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വ്യാജരേഖകള്‍ ചമച്ചുണ്ടാക്കിയാണ് ടെന്‍ഡര്‍ നേടിയത്. സംസ്ഥാന, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വകുപ്പുകളില്‍ സമാന ജോലി ചെയ്ത പ്രവൃത്തിപരിചയം ഉണ്ടെന്ന് ധരിപ്പിക്കാനായി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആര്‍ക്കൈവ്‌സ് വിഭാഗം എന്ന് ധരിപ്പിക്കുന്ന രിതിയിലാണ് കമ്പനി ടെന്‍ഡര്‍ സമര്‍പ്പിച്ചത്.
എന്നാല്‍ വിവാരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നും ഇത്തരത്തിലുള്ള സ്ഥാപനം ബ്രിട്ടണിലെ കമ്പനി ഹൗസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
janayugom 271211
No comments:
Post a Comment