തൃപ്പൂണിത്തുറ: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മയക്കുമരുന്നുസംഘം കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ പൂണിത്തുറ ഇല്ലത്തുപറമ്പ് യൂണിറ്റ് പ്രസിഡന്റ് ഇല്ലത്തുപറമ്പ് കാവനാല്‍ വീട്ടില്‍ പരേതനായ മോഹനന്റെ മകന്‍ കെ എം ധനേഷ് (26) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി ഒമ്പതോടെ പേട്ട ജങ്ഷനു സമീപത്താണ് സംഭവം. ഉദയംപേരൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പോകാനായി പേട്ട ബസ്സ്റ്റോപ്പില്‍ എത്തിയതായിരുന്നു ധനേഷ്. അവിടെ യാത്രക്കാരെ ശല്യംചെയ്തുകൊണ്ടിരുന്ന യുവാക്കളെ ചോദ്യംചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. നാലംഗസംഘത്തില്‍നിന്ന് രക്ഷപ്പെടാന്‍ ധനേഷ് പേട്ട വളവിലെ വീട്ടിലേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ ഇല്ലത്തുപറമ്പ് റോഡ് ജങ്ഷനില്‍വച്ച് കുത്തിവീഴ്ത്തുകയായിരുന്നു. വയറിലും പിന്നിലും കുത്തേറ്റ ധനേഷിനെ ബഹളം കേട്ടെത്തിയവര്‍ ഉടനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും സംഭവത്തിന്ശേഷം ഓടി രക്ഷപ്പെട്ട ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി തൃപ്പൂണിത്തുറ എസ്ഐ പി ആര്‍ സന്തോഷ് പറഞ്ഞു. പരേതയായ രജനിയാണ് ധനേഷിന്റെ അമ്മ. മഞ്ജു, വിദ്യ എന്നിവര്‍ സഹോദരങ്ങളാണ്.
deshabhimani 271211
No comments:
Post a Comment