കരിവെള്ളൂര്‍ : പയ്യന്നൂര്‍ ബീഡിത്തൊഴിലാളി യൂണിയന്‍ എഴുപത്തിയഞ്ചാം വാര്‍ഷികം കരിവെള്ളൂര്‍ എ വി സ്മാരകഹാളില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ രാഷ്ട്രീയ സര്‍വകലാശാലകളായിരുന്നു ബീഡിക്കമ്പനികളെന്ന് അദ്ദേഹം പറഞ്ഞു. സി കണ്ണനും അഴീക്കോടന്‍ രാഘവനും പി കണ്ണന്‍ നായരുമെല്ലാം ബീഡി ത്തൊഴിലാളി രംഗത്തുനിന്നും ജനനേതാക്കളായി ഉയര്‍ന്നുവന്നവരാണ്. പന്ത്രണ്ടാമത്തെ വയസില്‍ ബീഡിത്തൊഴിലാളിയായ അനുഭവവും സഹദേവന്‍ പങ്കിട്ടു. പി വി കുഞ്ഞപ്പന്‍ അധ്യക്ഷനായി. ആദ്യകാല ബീഡിത്തൊഴിലാളികളായ ഇ അമ്പു വൈദ്യര്‍ , സി വി നാരായണന്‍ , എന്‍ അബ്ദുള്‍ഖാദര്‍ , എ ഗോപാലന്‍ എന്നിവരെ കെ കെ നാരായണന്‍ എംഎല്‍എ ആദരിച്ചു. എ കെ നാരായണന്‍ , സി കൃഷ്ണന്‍ എംഎല്‍എ, കെ ബാലകൃഷ്ണന്‍ , വി നാരായണന്‍ , സി കെ പി പത്മനാഭന്‍ , ടി ഐ മധുസൂദനന്‍ , കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കെ വി നാരായണന്‍ സ്വാഗതവും സി ഗോപാലന്‍ നന്ദിയും പറഞ്ഞു. അഞ്ഞുറോളം തൊഴിലാളികള്‍ പങ്കെടുത്തു.
deshabhimani 271211
പയ്യന്നൂര്‍ ബീഡിത്തൊഴിലാളി യൂണിയന്‍ എഴുപത്തിയഞ്ചാം വാര്‍ഷികം കരിവെള്ളൂര്‍ എ വി സ്മാരകഹാളില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ രാഷ്ട്രീയ സര്‍വകലാശാലകളായിരുന്നു ബീഡിക്കമ്പനികളെന്ന് അദ്ദേഹം പറഞ്ഞു.
ReplyDelete