Wednesday, December 28, 2011
സ്വര്‍ണ ഇനി 6 പേരുടെ ജീവന്‍
ബംഗളൂരു: മരണത്തെ തോല്‍പ്പിച്ച് സ്വര്‍ണ ജസ്വന്ത് ഇനിയും ജീവിക്കും. കോളേജ് ടെറസില്‍ നിന്നു വീണ് മരിച്ച ഈ മംഗളൂരു പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ആറുപേര്‍ക്ക് ജീവനേകും. ഇതില്‍ മൂന്നുപേരില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഞായറാഴ്ച രാത്രി നടത്തി. സ്വര്‍ണയുടെ കരളും രണ്ട് വൃക്കകളുമാണ് ഇവരില്‍ മാറ്റി വച്ചത്. ബിജിഎസ് ഗ്ലോബല്‍ ആശുപത്രിയിലെ രോഗിക്കാണ് കരള്‍ നല്‍കിയത്. വൃക്കകളില്‍ ഒന്ന് മണിപ്പാല്‍ ആശുപത്രിയിലെയും മറ്റേത് സെന്റ് ജോണ്‍സ് ആശുപത്രിയിലെയും രോഗികളില്‍ മാറ്റി വച്ചു. ഹൃദയവാല്‍വുകള്‍ നാരായണ ഹൃദയാലയത്തിലേക്കും കണ്ണുകള്‍ ലയണ്‍സ് നേത്രബാങ്കിലേക്കും നല്‍കി. ഇവ പിന്നീട് ആവശ്യമുള്ളവരില്‍ മാറ്റിവയ്ക്കും.
വോഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ടെക്നോളജിയില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന സ്വര്‍ണ ജസ്വന്ത് (22) ഡിസംബര്‍ 14 നാണ് കോളേജിന്റെ ടെറസില്‍നിന്ന് തലയിടിച്ച് വീണത്. തുടര്‍ന്ന് കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 22ന് സ്വര്‍ണ മരുന്നുകളോട് പ്രതികരിക്കാതെയായി. മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ ഞായറാഴ്ച സ്ഥിരീകരിച്ചു. തുടര്‍ന്ന് ഡോ. ആര്‍ ചിന്നദുരൈ സ്വര്‍ണയുടെ അച്ഛന്‍ ജസ്വന്തിനോടും അമ്മ ഹേമലതയോടും അവയവദാനത്തിന്റെ സാധ്യതയെക്കുറിച്ച് സംസാരിച്ചു. മാതാപിതാക്കള്‍ സമ്മതം നല്‍കിയതോടെ സ്വര്‍ണയുടെ കണ്ണുകളും വൃക്കകളും കരളും ഹൃദയ വാല്‍വുകളും ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. അവയവദാനം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച ഏജന്‍സിയായ സോണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കര്‍ണാടക ഫോര്‍ ട്രാന്‍സ്പ്ലാന്റേഷനാണ് സ്വര്‍ണയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കിയതും അവയവ സ്വീകര്‍ത്താക്കളെ കണ്ടെത്തിയതും. സ്വരൂപ് ആണ് സ്വര്‍ണയുടെ സഹോദരന്‍ .
deshabhimani 281211
Subscribe to:
Post Comments (Atom)
മരണത്തെ തോല്‍പ്പിച്ച് സ്വര്‍ണ ജസ്വന്ത് ഇനിയും ജീവിക്കും. കോളേജ് ടെറസില്‍ നിന്നു വീണ് മരിച്ച ഈ മംഗളൂരു പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ആറുപേര്‍ക്ക് ജീവനേകും. ഇതില്‍ മൂന്നുപേരില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഞായറാഴ്ച രാത്രി നടത്തി. സ്വര്‍ണയുടെ കരളും രണ്ട് വൃക്കകളുമാണ് ഇവരില്‍ മാറ്റി വച്ചത്. ബിജിഎസ് ഗ്ലോബല്‍ ആശുപത്രിയിലെ രോഗിക്കാണ് കരള്‍ നല്‍കിയത്. വൃക്കകളില്‍ ഒന്ന് മണിപ്പാല്‍ ആശുപത്രിയിലെയും മറ്റേത് സെന്റ് ജോണ്‍സ് ആശുപത്രിയിലെയും രോഗികളില്‍ മാറ്റി വച്ചു. ഹൃദയവാല്‍വുകള്‍ നാരായണ ഹൃദയാലയത്തിലേക്കും കണ്ണുകള്‍ ലയണ്‍സ് നേത്രബാങ്കിലേക്കും നല്‍കി. ഇവ പിന്നീട് ആവശ്യമുള്ളവരില്‍ മാറ്റിവയ്ക്കും.
ReplyDelete