സി-ഡിറ്റിലും നോര്‍ക്ക റൂട്ട്സിലും ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റുന്നു. ഇരുസ്ഥാപനങ്ങളിലും ആദ്യപടിയായി 16 പേരെ നിയമിക്കാന്‍ മന്ത്രി കെ സി ജോസഫിന്റെ ഓഫീസ് നിര്‍ദേശം നല്‍കി. നിയമന നടപടി പൂര്‍ത്തിയാകുന്നതുവരെ വിവരം പുറത്താകരുതെന്ന നിര്‍ദേശവുമുണ്ട്. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ്ഓഫീസര്‍ , ഓഫീസ് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തേണ്ടവരുടെ പട്ടികയും മന്ത്രി ഓഫീസില്‍നിന്ന് സ്ഥാപനമേധാവികള്‍ക്ക് നല്‍കി. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളുടെയടക്കം അടുത്ത ബന്ധുക്കളാണ് പട്ടികയിലുള്ളത്. സി-ഡിറ്റ് സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടയിലാണ് ഉന്നത തസ്തിക സൃഷ്ടിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റുന്നത്.
നോര്‍ക്ക റൂട്ട്സും സാമ്പത്തിക അരാജകത്വത്തിലേക്കാണ് നീങ്ങുന്നത്. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂലസംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍ എന്നിവരടക്കമുള്ള സ്വന്തക്കാരെ നോര്‍ക്ക റൂട്ട്സില്‍ തിരുകിക്കയറ്റി. സെമിനാറുകളുടെ നടത്തിപ്പ് തുടങ്ങി സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഏത് മേഖലയിലും കൈകടത്താനുള്ള അധികാരം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. അര്‍ഹരായ പലര്‍ക്കും അവസരം നിഷേധിച്ചാണ് വഴിവിട്ടുള്ള പ്രൊമോഷന്‍ .
deshabhimani 301211

ReplyDelete