തൃശൂര്‍ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ ചര്‍ച്ചക്ക് പറ്റിയ ആളല്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള മധ്യസ്ഥചര്‍ച്ചക്ക് പറ്റിയ ആളല്ല. പ്രധാനമന്ത്രി തമിഴ്നാടുമായി ചര്‍ച്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രിയേക്കാള്‍ വലിയ ആളല്ല താന്‍ . കോടതി നടപടികള്‍ തുടരുന്നതുകൊണ്ട് ഉലച്ചില്‍ തട്ടിയ മനുഷ്യബന്ധങ്ങള്‍ പരിഹരിക്കാനാവില്ല. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചക്ക് നേതാക്കള്‍ മുന്‍കൈയ്യെടുക്കണം. ഒരുമേശക്കു ചുറ്റുമുള്ള ചര്‍ച്ചക്ക് കേന്ദ്രം മുന്‍കൈയെടുക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആര്‍ക്കും വ്യക്തമായ നിലപാടില്ലെന്നും ഇടനിലക്കാരനാവാന്‍ താന്‍ യോജിച്ച ആളുമല്ലെന്നാണ് ആന്റണി രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
deshabhimani news
No comments:
Post a Comment