Thursday, December 29, 2011

സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി 7നു തുടങ്ങും

സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ 11വരെ കൊല്ലത്ത് നടക്കും. എട്ടിന് പാര്‍ടി ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി ദിവാകരന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.

ഡിസംബര്‍ 30ന് പതാകദിനമാചരിക്കും. സമ്മേളന അനുബന്ധപരിപാടികള്‍ ഫെബ്രുവരി ഒന്നിന് തുടങ്ങും. കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന എക്സിബിഷന്‍ ഒന്നിന് സി കെ ചന്ദ്രപ്പനും ഡോക്യുമെന്ററി ഫിലിം നടന്‍ തിലകനും ഉദ്ഘാടനം ചെയ്യും. മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കലാമത്സരങ്ങള്‍ നടക്കും. ആറിന് "മാര്‍ക്സിസവും ഇന്നത്തെ ലോകവും" സെമിനാര്‍ ഗുരുദാസ് ദാസ് ഗുപ്ത എംപി ഉദ്ഘാടനം ചെയ്യും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി, മണിശങ്കര്‍ അയ്യര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. എട്ടിന് "കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍" സെമിനാര്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് സാഹിത്യസദസ്സില്‍ ഒ എന്‍ വി കുറുപ്പിനെ ആദരിക്കും. കെപിഎസിയുടെ "ശുദ്ധികലശം" നാടകവും അരങ്ങേറും. കൊല്ലം ജില്ല കേന്ദ്രീകരിച്ച് 11ന് കന്റോണ്‍മെന്റ് മൈതാനിയില്‍ പൊതുസമ്മേളനം നടക്കും. 15,000 പേരുടെ ചുവപ്പുസേനാ പരേഡും ഒരു ലക്ഷംപേരുടെ പ്രകടനവും ഉണ്ടാകുമെന്ന് ദിവാകരന്‍ പറഞ്ഞു. സ്വാഗതസംഘം രക്ഷാധികാരി പന്ന്യന്‍ രവീന്ദ്രന്‍ , ജനറല്‍ കണ്‍വീനര്‍ കെ പ്രകാശ് ബാബു, സിപിഐ അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 291211

1 comment:

  1. സിപിഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ 11വരെ കൊല്ലത്ത് നടക്കും. എട്ടിന് പാര്‍ടി ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി ദിവാകരന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.

    ReplyDelete