Saturday, December 31, 2011

പെട്രോള്‍ വില 2.25 രൂപ കൂട്ടും

പുതുവര്‍ഷപ്പുലരിയില്‍ പെട്രോളിന് കൂടുതല്‍ വില നല്‍കേണ്ടി വരും. ലിറ്ററിന് ഒന്നരമുതല്‍ രണ്ടേകാല്‍ രൂപവരെ വര്‍ധിപ്പിക്കാനാണ് നീക്കം. വെള്ളിയാഴ്ച ചേരുന്ന പൊതുമേഖല എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

പെട്രോള്‍വില ഡിസംബര്‍ 15നു തന്നെ കൂട്ടേണ്ടിയിരുന്നെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം നീട്ടി. ഭക്ഷ്യപണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ വിലകൂട്ടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ഡോളറുമായി രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പുതിയ വിലവര്‍ധന നീക്കത്തിന് എണ്ണക്കമ്പനികള്‍ പറയുന്ന ന്യായം. അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് 1.90 രൂപയെങ്കിലും വര്‍ധിപ്പിക്കണം. നികുതി നിരക്കുകള്‍ കൂടി ചേര്‍ത്താല്‍ 2.28 രൂപ ഒരു ലിറ്ററിന് കൂട്ടണമെന്നുമാണ് വാദം.

deshabhimani 311211

1 comment:

  1. പുതുവര്‍ഷപ്പുലരിയില്‍ പെട്രോളിന് കൂടുതല്‍ വില നല്‍കേണ്ടി വരും. ലിറ്ററിന് ഒന്നരമുതല്‍ രണ്ടേകാല്‍ രൂപവരെ വര്‍ധിപ്പിക്കാനാണ് നീക്കം. വെള്ളിയാഴ്ച ചേരുന്ന പൊതുമേഖല എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

    ReplyDelete