കോട്ടക്കല്‍ : ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ കീഴിലുള്ള മില്ലുകള്‍ തകര്‍ച്ചയിലേക്ക്. ഗുണമേന്മയുള്ള കോമ്പൗണ്ട് നൂല്‍ ഉല്‍പ്പാദനം മരവിപ്പിച്ചതും വ്യവസായ വകുപ്പിന്റെ അനാസ്ഥയുമാണ് സംസ്ഥാനത്തെ സ്പിന്നിങ്മില്ലുകളുടെ നില പരിതാപകരമാക്കിയത്. പരുത്തി കിട്ടാനില്ലെന്ന പേരില്‍ മില്ലുകളില്‍ പോളിയസ്റ്റര്‍ നൂലുകളാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഗുണമേന്മയുള്ള കോമ്പൗണ്ട് കോട്ടണ്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുത്തു. അതേസമയം സ്വകാര്യമില്ലുകളില്‍ പരുത്തി ഉപയോഗിച്ച് കോട്ടണ്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പരുത്തി കിട്ടാനില്ലെന്ന് പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ മില്ലുകളില്‍ സ്വകാര്യകമ്പനികള്‍ക്ക് പോളിയസ്റ്റര്‍ നൂല്‍ ഉല്‍പ്പാദിപ്പിച്ചുനല്‍കാനുള്ള ശ്രമമാണ് വ്യവസായവകുപ്പിന്റേത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ കീഴില്‍ ഗുണമേന്മയുള്ള നൂല്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് നിരവധി മില്ലുകള്‍ നവീകരിച്ചു. ബാലരാമപുരം, കോമളപുരം, ഉദുമ, പിണറായി, കോഴിക്കോട് കോട്ടണ്‍ മില്‍ എന്നിവ പൂര്‍ണമായും ചെങ്ങന്നൂര്‍ പ്രഭ്രാറാം, കോട്ടയം ടെക്സ്റ്റൈല്‍സ്, എടരിക്കോട് ടെക്സ്റ്റൈല്‍സ്, തൃശൂര്‍ സീതാറാം ടെക്സ്റ്റൈല്‍സ് എന്നിവ ഭാഗികമായും നവീകരിച്ചു. 108 കോടി രൂപ ചെലവിലായിരുന്നു പ്രവൃത്തി. തുടര്‍ന്ന് മില്ലുകള്‍ ലാഭകരമാവുകയും തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പാക്കുകയുംചെയ്തു.
എന്നാല്‍ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ കേരളത്തിലെ മില്ലുകള്‍ 12 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യവസായവകുപ്പ് അധികൃതര്‍ പറഞ്ഞു. പോളിയസ്റ്റര്‍ നൂല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഫൈബര്‍ കേരളത്തിലെ മില്ലുകളിലേക്ക് വിതരണംചെയ്യുന്നത് ബിര്‍ളയുടെ നിയന്ത്രണത്തിലുള്ള ഇന്തോരാമ പോളിയസ്റ്റര്‍ ഏജന്‍സിയാണ്. ടെന്‍ഡര്‍പോലും ക്ഷണിക്കാതെയാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. നൈയിലോ ഫൈബറിന് മാര്‍ക്കറ്റില്‍ കിലോക്ക് 97 രൂപ വിലയുള്ളപ്പോള്‍ 120 രൂപക്കാണ് ഫൈബര്‍ വാങ്ങുന്നത്. ഫൈബര്‍ പോളിയസ്റ്റര്‍ നൂലാക്കി മാറ്റിവില്‍ക്കുന്നത് കോയമ്പത്തൂരിലെ കണ്ണന്‍ എന്ന നീലകണ്ഠനാണ്. ഇതും ടെന്‍ഡര്‍ ക്ഷണിക്കാതെ മാര്‍ക്കറ്റ് വിലയേക്കാള്‍ 15 രൂപ കുറച്ചാണ് നല്‍കുന്നത്. വ്യവസായവകുപ്പിന്റെ അനുമതിയോടെയാണ് ഈ ക്രമക്കേടെന്നും ആക്ഷേപമുണ്ട്.
deshabhimani 311211
ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ കീഴിലുള്ള മില്ലുകള്‍ തകര്‍ച്ചയിലേക്ക്. ഗുണമേന്മയുള്ള കോമ്പൗണ്ട് നൂല്‍ ഉല്‍പ്പാദനം മരവിപ്പിച്ചതും വ്യവസായ വകുപ്പിന്റെ അനാസ്ഥയുമാണ് സംസ്ഥാനത്തെ സ്പിന്നിങ്മില്ലുകളുടെ നില പരിതാപകരമാക്കിയത്. പരുത്തി കിട്ടാനില്ലെന്ന പേരില്‍ മില്ലുകളില്‍ പോളിയസ്റ്റര്‍ നൂലുകളാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഗുണമേന്മയുള്ള കോമ്പൗണ്ട് കോട്ടണ്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുത്തു. അതേസമയം സ്വകാര്യമില്ലുകളില്‍ പരുത്തി ഉപയോഗിച്ച് കോട്ടണ്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പരുത്തി കിട്ടാനില്ലെന്ന് പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ മില്ലുകളില്‍ സ്വകാര്യകമ്പനികള്‍ക്ക് പോളിയസ്റ്റര്‍ നൂല്‍ ഉല്‍പ്പാദിപ്പിച്ചുനല്‍കാനുള്ള ശ്രമമാണ് വ്യവസായവകുപ്പിന്റേത്.
ReplyDelete