സിക്കര്‍ : രാജസ്ഥാനില്‍ സിപിഐ എമ്മിന്റെ ജനകീയാടിത്തറ ശക്തിപ്പെടുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയോടെ ഇരുപതാം സംസ്ഥാന സമ്മേളനം സിക്കറിലെ റിംഗസില്‍ ആരംഭിച്ചു. കൊടുംതണുപ്പ് അവഗണിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി റിംഗസിലെ രാംലീല മൈതാനിയില്‍ ചേര്‍ന്ന റാലിയിലും പൊതുയോഗത്തിലും പങ്കെടുത്തു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മൂന്നാംബദല്‍ വളര്‍ത്തണമെന്ന ആഹ്വാനത്തോടെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനംചെയ്തു.
ഇരുപാര്‍ടികളുടെയും നയങ്ങള്‍ സമാനമാണ്, ഇവയ്ക്കെതിരായ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍ശക്തിയാണ് വളരേണ്ടത്. സിക്കറില്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും സിപിഐ എം പൊതുയോഗത്തില്‍ പങ്കെടുത്ത തനിക്ക് ഓരോ വര്‍ഷവും കൂടുതല്‍ ജനങ്ങള്‍പങ്കെടുക്കുന്ന ആവേശകരമായ അനുഭവമാണുള്ളത്. ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ അവസാന രഥയാത്ര ഇതേ മൈതാനിയില്‍ എത്തിയപ്പോള്‍ പങ്കെടുത്തതിന്റെ മൂന്നിരട്ടിയാളുകള്‍ സിപിഐ എം സംസ്ഥാന സമ്മേളന റാലിക്കെത്തിയെന്നും കാരാട്ട് പറഞ്ഞു. 2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയ്ക്ക് പുറമെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതിചെയ്യുന്നതില്‍പ്പോലും 1000 കോടി രൂപയുടെ അഴിമതി നടന്നതായി പുറത്തുവന്നു. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു. ബിജെപിയും ഇക്കാര്യത്തില്‍ പുറകിലല്ല. ബിജെപി ഭരിക്കുന്ന കര്‍ണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ അഴിമതിയുടെ കേന്ദ്രമാണ്. ഇടതുപക്ഷം മൂന്ന് സംസ്ഥാനങ്ങളുടെ ഭരണം കൈകാര്യംചെയ്തപ്പോള്‍ ആര്‍ക്കെതിരെയും അഴിമതിയാരോപണം ഉയര്‍ന്നില്ലെന്നും കാരാട്ട് പറഞ്ഞു.
സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഹന്നന്‍മുള്ള, സംസ്ഥാന സെക്രട്ടറി വസുദേവ് ശര്‍മ, കേന്ദ്രകമ്മിറ്റി അംഗം അമ്രറാം എന്നിവരും സംസാരിച്ചു. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. വസുദേവ് ശര്‍മ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
deshabhimani 291211
രാജസ്ഥാനില്‍ സിപിഐ എമ്മിന്റെ ജനകീയാടിത്തറ ശക്തിപ്പെടുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയോടെ ഇരുപതാം സംസ്ഥാന സമ്മേളനം സിക്കറിലെ റിംഗസില്‍ ആരംഭിച്ചു. കൊടുംതണുപ്പ് അവഗണിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി റിംഗസിലെ രാംലീല മൈതാനിയില്‍ ചേര്‍ന്ന റാലിയിലും പൊതുയോഗത്തിലും പങ്കെടുത്തു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മൂന്നാംബദല്‍ വളര്‍ത്തണമെന്ന ആഹ്വാനത്തോടെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനംചെയ്തു.
ReplyDelete