ചെറിയ ആശുപത്രികളില്‍മാത്രമാണ് കുറഞ്ഞ വേതനം നടപ്പാക്കിയിട്ടുള്ളത്. വന്‍കിട ആശുപത്രികളില്‍ 3000-4000 രൂപയ്ക്ക്് നേഴ്സുമാര്‍ പണിയെടുക്കുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ 40718 ജീവനക്കാരുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ 6314 പേര്‍ സ്ഥാപനങ്ങളുടെ രജിസ്റ്ററില്‍പോലുമില്ല. നേഴ്സിങ് പഠനത്തിന് വന്‍തുകയാണ് വേണ്ടിവരുന്നത്. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് പോലും ഇവര്‍ക്കു ശമ്പളമായി കിട്ടുന്നില്ല- മന്ത്രി പറഞ്ഞു. റേഷന്‍കടകളില്‍നിന്ന് എപിഎല്‍ -ബിപിഎല്‍ വിഭാഗത്തിലെ കുടുംബങ്ങള്‍ വാങ്ങാത്ത റേഷന്‍ സാധനങ്ങള്‍ എങ്ങോട്ട് പോകുന്നെന്ന് കണ്ടെത്താന്‍ പഠനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. എപിഎല്‍ -ബിപിഎല്‍ പട്ടിക കര്‍ശനമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിപിഎല്‍ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ആദ്യപടിയായി റേഷന്‍കടകള്‍ക്ക് മുന്നില്‍ ബിപിഎല്‍ പട്ടിക പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് പരാതി നേരിട്ട് അറിയിക്കാന്‍ സംവിധാനമുണ്ടാക്കും. വിദേശ ഇന്ത്യക്കാര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥര്‍ , സിനിമാരംഗത്തെ പ്രമുഖര്‍ തടുങ്ങിയവരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യും. ബിപിഎല്‍ കാര്‍ഡുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനുവരി 15നുള്ളില്‍ അവ തിരിച്ചേല്‍പ്പിക്കണം. റേഷന്‍ കടകളിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരെ കുറിച്ചും ഉല്‍പ്പന്നങ്ങളുടെ വിതരണസംവിധാനങ്ങളെ കുറിച്ചും സര്‍വേ നടത്തും. വ്യാജപരസ്യം നല്‍കി ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.
deshabhimani 281211
തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ 362 ആശുപത്രികളില്‍ ഒന്നുപോലും തൊഴില്‍നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി മന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 21 ആശുപത്രികളില്‍ മാത്രമാണ് കുറഞ്ഞ വേതനം നടപ്പാക്കിയത്. തൊഴില്‍നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. കേരളത്തില്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ആധിക്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ഇതുകൂടി മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ReplyDelete