"തെളിവുകള്‍ നിരത്തിയതോടെ അശോകന്‍ എല്ലാം തുറന്നുപറഞ്ഞു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അശോകന്‍ പങ്ക് വ്യക്തമാക്കി. കുറെനേരത്തെ ആലോചനയ്ക്കുശേഷം എല്ലാം സമ്മതിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നീട് എല്ലാം പറയേണ്ടിവരുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചതോടെ അശോകന്‍ എല്ലാം വ്യക്തമാക്കി"- സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ അറസ്റ്റുചെയ്തതിന്റെ അടുത്തദിവസം മെയ്് 25ന് മലയാള മനോരമയുടെ മുഖ്യ വാര്‍ത്തയാണിത്.
മെയ് 24ന് മനോരമ ലേഖകനും ഇതര മാധ്യമങ്ങളുടെ ലേഖകരും അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ജോസി ചെറിയാന്റെ മൊബൈലില്‍ ഏറെനേരം സംസാരിച്ചിരുന്നു. അശോകന്റെ "കുറ്റസമ്മതം" പൊലീസ് സൃഷ്ടിയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഇതിന് സമാനമായി പൊലീസ് രചിക്കുന്ന തിരക്കഥ പ്രസിദ്ധീകരിക്കുന്ന ജോലിയാണ് വലതുപക്ഷമാധ്യമങ്ങള്‍ ഏറ്റെടുത്തത്. സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത ഗൂഢാലോചനയാണ് അന്വേഷണസംഘത്തിലെ പ്രധാനിയായ ജോസി ചെറിയാനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന ഫോണ്‍സംഭാഷണങ്ങളിലൂടെ കൂടുതല്‍ വ്യക്തമായത്. അതിനിടെ ആര്‍എംപി നേതാവ് ഉള്‍പ്പെടെ ചിലര്‍ ജോസി ചെറിയാനുമായി ഫോണില്‍ കൂടിയാലോചന നടത്തിയതായും വ്യക്തമായി. ഈ സംഭാഷണങ്ങള്‍ക്കു തൊട്ടുള്ള ദിവസങ്ങളിലാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുംനേരെ പൊലീസ് തിരിഞ്ഞത്. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പലരുടെയും "കുറ്റസമ്മതമൊഴികളും" സിപിഐ എം നേതാക്കളെ ലക്ഷ്യമാക്കി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വെളിപ്പെടുത്തലുകളും ഉന്നതതല ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞ കഥകളായിരുന്നു. കെട്ടിച്ചമയ്ക്കുന്ന വ്യാജമൊഴികളുടെ ചുവടുപിടിച്ച് സിപിഐ എമ്മിനെതിരെ ഹീനമായ ആക്രമണമാണ് മാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. ബ്രേക്കിങ് വാര്‍ത്ത കൊടുക്കുക, അതിന്റെ ചുവടുപിടിച്ച് ചര്‍ച്ച സംഘടിപ്പിക്കുക ഇതായിരുന്നു ചാനലുകളുടെ രീതി. അടുത്തദിവസത്തെ പത്രങ്ങള്‍ ഇതേ കഥകള്‍ പൊടിപ്പും തൊങ്ങലുംവച്ച് ആവര്‍ത്തിക്കുകയും ചെയ്തു. ലേഖകരുടെ മൊബൈല്‍ ഫോണിനു പുറമെ ചാനലുകളുടെയും പത്രങ്ങളുടെയും ലാന്‍ഡ്ഫോണില്‍നിന്ന് നിരന്തരം വിളിച്ചതായി വ്യക്തമായി.
കോഴിക്കോട്ടെ ഓഫീസുകളില്‍ നിന്നാണ് ദീര്‍ഘനേരം ജോസി ചെറിയാനെ വിളിച്ചത്. മനോരമ, മാതൃഭൂമി, കേരളകൗമുദി, ജന്മഭൂമി തുടങ്ങിയ പത്രം ഓഫീസുകളില്‍നിന്ന് വിളിക്കുകയും ഡിവൈഎസ്പി സുദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം എറണാകുളത്തേക്ക് പോകുന്നതിനുമുമ്പും യാത്രയിലും മാധ്യമപ്രവര്‍ത്തകരുമായി ഈ ഉദ്യോഗസ്ഥന്‍ ഫോണില്‍ കൂടിയാലോചന നടത്തി. സിപിഐ എം വിരുദ്ധവാര്‍ത്തകളുടെ മൊത്തക്കച്ചവടക്കാരനെന്ന് മേനിനടിക്കുന്ന ഏഷ്യാനെറ്റ് ലേഖകന്‍ തുടക്കത്തില്‍ വിളിച്ച മൊബൈലിനുപകരം വേറെ നമ്പര്‍ ഉപയോഗിച്ചാണ് ഈ ഉദ്യോഗസ്ഥനുമായി ബന്ധം പുലര്‍ത്തിയത്. ചില ദിവസങ്ങളില്‍ ആറും ഏഴും തവണയാണ് ഈ ഉദ്യോഗസ്ഥനും ചില ലേഖകരും തമ്മില്‍ ആശയവിനിമയം നടത്തിയിരിക്കുന്നത്. ജോസി ചെറിയാന്റെ സിം കാര്‍ഡ് പരിശോധിക്കുന്നതിലൂടെ ഇക്കാര്യങ്ങള്‍ കൂടുതല്‍ ബോധ്യമാകും.
deshabhimani 110712

മെയ് 24ന് മനോരമ ലേഖകനും ഇതര മാധ്യമങ്ങളുടെ ലേഖകരും അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ജോസി ചെറിയാന്റെ മൊബൈലില്‍ ഏറെനേരം സംസാരിച്ചിരുന്നു. അശോകന്റെ "കുറ്റസമ്മതം" പൊലീസ് സൃഷ്ടിയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഇതിന് സമാനമായി പൊലീസ് രചിക്കുന്ന തിരക്കഥ പ്രസിദ്ധീകരിക്കുന്ന ജോലിയാണ് വലതുപക്ഷമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
ReplyDelete