Sunday, July 22, 2012
സ്വപ്നം കണ്ടത് പിളര്‍പ്പ്; നിരാശ മറയ്ക്കാന്‍ പെരുംനുണ
സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം കഴിയുന്നതോടെ കേരളത്തിലെ പാര്‍ടിയില്‍ പിളര്‍പ്പ് സ്വപ്നം കണ്ട രാഷ്ട്രീയ എതിരാളികള്‍ക്കും അവരുടെ കിനാവു വില്‍ക്കുന്ന മാധ്യമവ്യാപാരികള്‍ക്കും കൊടിയ നിരാശ. രാഷ്ട്രീയവും സംഘടനാപരവുമായി കേരളത്തിലെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താനുള്ള കൂട്ടായ തീരുമാനമാണ് കേന്ദ്രകമ്മിറ്റി കൈക്കൊണ്ടത്. അത് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. പക്ഷേ, കാരാട്ടിന്റെ വാര്‍ത്താസമ്മേളനത്തിന് കാത്തുനില്‍ക്കാതെതന്നെ മാധ്യമകേസരികള്‍ കേരളത്തിലെ പാര്‍ടിയെ രണ്ടുതട്ടിലാക്കി ത്രാസിലിട്ടുതൂക്കാനും തുടങ്ങി. "സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന ഔദ്യോഗികപക്ഷത്തിന് തോല്‍വി, വി എസ് അച്യുതാനന്ദന്‍ നയിക്കുന്ന വിമതപക്ഷത്തിന് വിജയം"- ഈ മട്ടില്‍ സംഘടിതവ്യാഖ്യാനം നല്‍കുകയായിരുന്നു ദൃശ്യമാധ്യമങ്ങള്‍. സിപിഐ എമ്മില്‍ രണ്ടുചേരിയില്ല. ഒറ്റപ്പാര്‍ട്ടിയേയുള്ളൂവെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനവും കമ്മിറ്റി അംഗീകരിച്ച പ്രമേയവും വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയും നയിക്കുന്നതാണ് കേരളത്തിലെ പാര്‍ടി. സംസ്ഥാനനേതൃത്വം വി എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉള്‍പ്പെടുന്നതാണ്. ഇക്കാര്യം അടിവരയിടുന്നതാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം.
വി എസിനെ പുറത്താക്കാന്‍ കേന്ദ്രകമ്മിറ്റി തയ്യാറാകാതിരുന്നതിലൂടെ സംസ്ഥാന പാര്‍ടി നേതൃത്വം വെട്ടിലായി എന്ന മാധ്യമപ്രചാരണം പാര്‍ടി അണികളിലും പ്രവര്‍ത്തകരിലും അനുഭാവികളിലും ഭിന്നത വളര്‍ത്താനുള്ള വിഷമാണ്. അച്ചടക്കലംഘനം എത്ര ഉയര്‍ന്ന നേതാക്കളില്‍നിന്നുണ്ടായാലും അക്കാര്യം ഉചിതമായ സംഘടനാവേദികളില്‍ കേന്ദ്രീകൃത ജനാധിപത്യരീതിയില്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് സിപിഐ എം എന്നാണ് വി എസിനെതിരായ സംഘടനാനടപടികളിലൂടെ വ്യക്തമായത്. അതുകൊണ്ടാണ് അച്ചടക്കലംഘനം നടത്തിയ വി എസിനെ പരസ്യമായി ശാസിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. അച്ചടക്കനടപടികൊണ്ട് പാര്‍ടി ലക്ഷ്യമിടുന്നത് പാര്‍ടിയുടെ ഐക്യം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും കരുത്തുറ്റ സമരശേഷിയും പ്രസക്തിയും വര്‍ധിപ്പിക്കുക എന്നുള്ളതാണ്. ജനാധിപത്യ കേന്ദ്രീകൃത തത്വം നടപ്പാക്കുക എന്നതാണ്. പാര്‍ടി അച്ചടക്കം കര്‍ശനമായി പാലിക്കാതെ സമരത്തിലും പ്രവര്‍ത്തനത്തിലും ബഹുജനങ്ങളെ നയിക്കാനോ അവരോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാനോ കഴിയില്ലെന്ന പാര്‍ടി ഭരണഘടനയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
അച്ചടക്കം ലംഘിച്ചാല്‍ ആറുതരം ശിക്ഷാനടപടികളാണ് പാര്‍ടി ഭരണഘടന നിര്‍ദേശിക്കുന്നത്.
1. താക്കീത്
2. ശാസന
3. പരസ്യശാസന
4. പാര്‍ടിയില്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍നിന്ന് നീക്കംചെയ്യല്‍
5. ഒരു കൊല്ലത്തില്‍ കവിയാത്ത ഏതെങ്കിലും കാലത്തേക്ക് പൂര്‍ണ അംഗത്വം നീക്കംചെയ്യല്‍
6. പാര്‍ടിയില്‍നിന്ന് പുറത്താക്കല്‍.
ഇതില്‍ അച്ചടക്കനടപടിയുടെ മൂന്നാമത്തെ ഇനമായ പരസ്യശാസനയാണ് വി എസിനെതിരെ പാര്‍ടി സ്വീകരിച്ചത്. അച്ചടക്കനടപടികളെല്ലാം ഏറെ ഗൗരവത്തോടെയാണ് പാര്‍ടി കാണുന്നത്.
പാര്‍ടി സംസ്ഥാനനേതൃത്വത്തിനെതിരെ വി എസ് പത്രസമ്മേളനത്തിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രകമ്മിറ്റി തള്ളിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയതായി വി എസ് കേന്ദ്രകമ്മിറ്റിയില്‍ വ്യക്തമാക്കിയിരുന്നെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടുമുണ്ട്. ഇങ്ങനെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പിന്റെ സന്ദേശമാണ് കേന്ദ്രകമ്മിറ്റി തീരുമാനങ്ങളും പ്രമേയവും നല്‍കുന്നത്. ഇതിലൂടെ സിപിഐ എമ്മിന്റെ കേരളഘടകത്തിന്റെ ശക്തി വര്‍ധിക്കുകയാണ്.
ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പാര്‍ടിയെ പ്രതിക്കൂട്ടിലാക്കുന്നതിനുള്ള പ്രചാരണം പ്രകാശ് കാരാട്ടിന്റെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനുമുമ്പുള്ള ഇടവേളയില്‍ ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തിയിരുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പാര്‍ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഒതുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊലീസ് നടപടിയെ അപലപിക്കുകയാണ് പാര്‍ടി കേന്ദ്രകമ്മിറ്റി പ്രമേയം. ഇതാണ് വസ്തുതയെങ്കിലും ഇതിനുവിരുദ്ധമായി സിപിഐ എം കേരളഘടകത്തിനെതിരെ ചന്ദ്രശേഖരന്‍ വധത്തെപ്പറ്റി പാര്‍ടി പിബി നേരിട്ട് അന്വേഷണം നടത്താന്‍ കമീഷനെ വയ്ക്കാന്‍ തീരുമാനിച്ചു എന്ന കല്ലുവച്ച നുണ ഒരുവിഭാഗം ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മനസ്സാക്ഷിക്കുത്തുണ്ടായില്ല.
(ആര്‍ എസ് ബാബു)
deshabhimani 230712
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം കഴിയുന്നതോടെ കേരളത്തിലെ പാര്‍ടിയില്‍ പിളര്‍പ്പ് സ്വപ്നം കണ്ട രാഷ്ട്രീയ എതിരാളികള്‍ക്കും അവരുടെ കിനാവു വില്‍ക്കുന്ന മാധ്യമവ്യാപാരികള്‍ക്കും കൊടിയ നിരാശ. രാഷ്ട്രീയവും സംഘടനാപരവുമായി കേരളത്തിലെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താനുള്ള കൂട്ടായ തീരുമാനമാണ് കേന്ദ്രകമ്മിറ്റി കൈക്കൊണ്ടത്. അത് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. പക്ഷേ, കാരാട്ടിന്റെ വാര്‍ത്താസമ്മേളനത്തിന് കാത്തുനില്‍ക്കാതെതന്നെ മാധ്യമകേസരികള്‍ കേരളത്തിലെ പാര്‍ടിയെ രണ്ടുതട്ടിലാക്കി ത്രാസിലിട്ടുതൂക്കാനും തുടങ്ങി.
ReplyDelete