സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കൈക്കൂലിയായി ഓരോ മാസവും മൂന്ന് കോടി രൂപ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ടെന്ന് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വെളിപ്പെടുതി.കേരളത്തിലെ 63 താലൂക്ക് സപ്ലൈ ഓഫീസുകളും ആറ് സിറ്റിംഗ് റേഷനിംഗ് ഓഫീസുകളും കേന്ദ്രീകരിച്ച് അസോസിയേഷന്‍ നടത്തിയ സര്‍വ്വെയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
സര്‍വ്വെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലിയെ സംബന്ധിച്ച് അന്വേഷിക്കാന്‍ അതേ വകുപ്പിലെ തന്നെ ഒരു ഉദ്യോഗസ്ഥയെ നിയമിച്ചതിലും പ്രതിഷേധമുണ്ട്. അതിനാല്‍ റേഷന്‍ വ്യാപാരികള്‍ തെളിവെടുപ്പുമായി സഹകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് സപ്ലൈ ഓഫീസറും ജില്ലാ സപ്ലൈ ഓഫീസറും 500 രൂപ മുതല്‍ 1000 രൂപ വരെയും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ 500 രൂപയും അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ 250 രൂപയും ഒരു റേഷന്‍ വ്യാപാരിയില്‍ നിന്നും മാസം കൈക്കൂലിയായി വാങ്ങിക്കുന്നു. ഇതിലൂടെ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പ്രതിമാസം 5 ലക്ഷം രൂപയും താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് 25000 മുതല്‍ 50000 രൂപ വരെയും അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍മാര്‍ക്ക് 50000 രൂപ വരെയും കൈക്കൂലിയായി ലഭിക്കുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങാത്തവരാണെന്നും സര്‍വ്വെ പറയുന്നു.റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റിട്ടാണെങ്കിലും മാസപ്പടി നല്‍കണമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. പണം കൃത്യമായി നല്‍കിയില്ലെങ്കില്‍ കട സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായും സര്‍വ്വെ വ്യക്തമാക്കുന്നു.
janayugom 220712
No comments:
Post a Comment