Tuesday, July 24, 2012

പെട്രോള്‍ വില വീണ്ടും കൂട്ടി


പെട്രോളിന് വീണ്ടും വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ലിറ്ററിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. വര്‍ധന ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും രൂപയുടെ വിനിമയമൂല്യത്തില്‍ വന്ന കുറവും കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് എണ്ണക്കമ്പികളുടെ വാദം. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 68.48 രൂപയായി. വിവിധ ഗരങ്ങളില്‍ 70 പൈസമുതല്‍ 90 പൈസവരെയായിരിക്കും വിലവര്‍ധ. ചെന്നൈയില്‍ പുതുക്കിയ വില ലിറ്ററി് 72.27 രൂപയും ബംഗളൂരുവില്‍ 73.16 രൂപയുമായിരിക്കും.

ക്രൂഡ് ഓയില്‍ ബാരലി് വില 124 ഡോളറായെന്ന പേരില്‍കഴിഞ്ഞ മെയ് 23ന് പെട്രോള്‍വിലയില്‍ ലിറ്ററി്ന് 7.54 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. പിന്നീട് വില 89 ഡോളറിലേക്ക് താഴ്ന്നിട്ടും വരുത്തിയത് 4.48 രൂപയുടെ കുറവുമാത്രം. 2011 മെയ് 15ന്  ലിറ്ററിന് അഞ്ചു രൂപയുടെ വര്‍ധനവ് വരുത്തിയതാണ് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വര്‍ധന. പെട്രോള്‍ വിലവര്‍ധനയ്ക്കു പിന്നാലെ ഡീസല്‍വില കൂട്ടാനുള്ള നീക്കവും ശക്തമാണ്. അഞ്ചു രൂപയുടെയെങ്കിലും വര്‍ധന ഡീസല്‍ വിലയില്‍ വരുത്തണമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. എണ്ണക്കമ്പനികള്‍ നിര്‍ദേശിക്കുന്നത് 10 രൂപയുടെ വര്‍ധനയാണ്.

deshabhimani 240712

1 comment:

  1. പെട്രോളിന് വീണ്ടും വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ലിറ്ററിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. വര്‍ധന ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും രൂപയുടെ വിനിമയമൂല്യത്തില്‍ വന്ന കുറവും കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് എണ്ണക്കമ്പികളുടെ വാദം. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 68.48 രൂപയായി. വിവിധ ഗരങ്ങളില്‍ 70 പൈസമുതല്‍ 90 പൈസവരെയായിരിക്കും വിലവര്‍ധ. ചെന്നൈയില്‍ പുതുക്കിയ വില ലിറ്ററി് 72.27 രൂപയും ബംഗളൂരുവില്‍ 73.16 രൂപയുമായിരിക്കും.

    ReplyDelete