Tuesday, July 24, 2012
ചില്ലറ വില്‍പ്പനയില്‍ വിദേശനിക്ഷേപത്തിന് വീണ്ടും നീക്കം
ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നീക്കത്തിനെതിരെ ഇടതുപക്ഷപാര്‍ടികള്‍ പ്രതിപക്ഷത്തെ ഒന്നിച്ചണിനിരത്തുന്നു. വിദേശനിക്ഷേപം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയും ജനതാദള്‍ എസും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ മുലായംസിങ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ആര്‍എസ്പി സെക്രട്ടറി അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ജെഡി എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.
എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുനൈറ്റഡും ഇതിന് പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം(എഫ്ഡിഐ) അനുവദിക്കാമെന്ന് പ്രധാനമന്ത്രി കോര്‍പ്പറേറ്റുകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. 2011 നവമ്പറില്‍ 51 ശതമാനം എഫ്ഡിഐ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഈയിടെ ഇക്കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് മന്‍മോഹന്റെ പുതിയ നീക്കമുണ്ടായത്. ""ചില്ലറവിപണിയില്‍ എഫ്ഡിഐ അനുവദിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യവ്യാപകമായി എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഈ തീരുമാനം നേരത്തെ റദ്ദാക്കിയിരുന്നു. കൃഷി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ചില്ലറ വില്‍പ്പനമേഖല. നാലുകോടി പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും അസംഘടിതരും ചെറുകിടക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. ബഹുരാഷ്ട്ര കുത്തകകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ ചെറുകിട കച്ചവടക്കാര്‍ കൂട്ടത്തോടെ കച്ചവടം അവസാനിപ്പിക്കേണ്ട സ്ഥിതി സൃഷ്ടിക്കും.
വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ വരുന്നതാണ് ഏറ്റവും ദോഷം ചെയ്യുക. വാള്‍മാര്‍ട്ടിന്റെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് നിലവില്‍ വന്നാല്‍ ഏതാണ്ട് 1300 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടും. 3900 പേര്‍ തൊഴില്‍ രഹിതരാകും. ദേശീയ സാമ്പിള്‍ സര്‍വെ പ്രകാരം തൊഴില്‍വളര്‍ച്ച പിന്നോക്കമാണ്. വിദേശ കച്ചവടസ്ഥാപനങ്ങള്‍ വരുന്നത് ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കും. സമവായമില്ലാത്ത സാഹചര്യത്തില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നീക്കവുമായി മുന്നോട്ടുപോകരുത്""- നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷം തയാറാകണമെന്ന് ജെഡിയു നേതാവ് ശരദ് യാദവ് ആവശ്യപ്പെട്ടു.പ്രകാശ് കാരാട്ട്, ശരദ് യാദവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
deshabhimani 240712
Subscribe to:
Post Comments (Atom)
No comments:
Post a Comment