ജില്ലാ പൊലീസ് മേധാവി ആദ്യ മൊഴിയെടുപ്പില്‍ പ്രഖ്യാപിക്കുകയും പിന്നീട് വിഴുങ്ങുകയുംചെയ്ത "നിര്‍ണായക" തെളിവുമായി മാധ്യമങ്ങള്‍ വീണ്ടും. ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്യാത്തത് ജനരോഷം ഭയന്നാണെന്ന് മനോരമയുടെ കണ്ടെത്തല്‍. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ കുഴപ്പമുണ്ടാകുന്നതിനാലാണത്രെ അറസ്റ്റ് മാറ്റിവച്ചത്. സഭാസമ്മേളനം കഴിഞ്ഞാല്‍ ജനങ്ങള്‍ക്കുനേരെ വെടി ഉതിര്‍ത്തായാലും സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കണമെന്നാണ് മനോരമയുടെ ആഗ്രഹം. അതുകൊണ്ടാണ് പൊലീസ് മേധാവിക്ക്കണ്ടെത്താനാവാത്ത "നിര്‍ണായക തെളിവുകള്‍" ഇപ്പോഴും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. പാര്‍ടി നേതാക്കള്‍ പിടിയിലാകുമ്പോള്‍ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് സിപിഐ എം ആവര്‍ത്തിക്കുന്നതല്ലാതെ കാര്യമായ പ്രതിഷേധത്തിനൊന്നും ഇതുവരെ മുതിര്‍ന്നിട്ടില്ലെന്ന് മനോരമ ആശ്വസിക്കുന്നുമുണ്ട്.
നിയമവിരുദ്ധമായി ജനനേതാക്കളെ കേസില്‍ കുടുക്കിയാല്‍ നാട് ഉണരുമെന്നും ജനശക്തിക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് പിടിച്ചുനില്‍ക്കാനാവില്ലെന്നും പലതവണ സിപിഐ എം മുന്നറിയിപ്പ് നല്‍കിയതാണ്. നിയമപരമായി നോട്ടീസ് നല്‍കാതെ മാധ്യമങ്ങളിലൂടെ പ്രതിയാണെന്ന് പ്രചരിപ്പിച്ച് നേതാക്കളെ കേസില്‍ കുടുക്കുന്ന രീതിയാണ് ഇപ്പോള്‍ പൊലീസ് അവലംബിക്കുന്നത്. പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനും ഇത്തരത്തില്‍ മാധ്യമവിചാരണക്ക് ഇരയായവരാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും കോടതി നിഷേധിക്കുകയും ചെയ്തശേഷമാണ് അവര്‍ ഹാജരായത്. അതേസമയം, പി ജയരാജനെപ്പോലെ സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തനായ നേതാവിനെ തെളിവില്ലാതെ അറസ്റ്റ് ചെയ്യുന്നത് വന്‍ പ്രതിസന്ധിയാകുമെന്ന അഭിപ്രായം അന്വേഷണ സംഘത്തിനുണ്ട്. ഭരണകക്ഷിയുടെ ഇംഗിതം നടപ്പാക്കാന്‍ കേസും അറസ്റ്റും തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഇതിനകം പൊലീസിന് മനസ്സിലായിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ വഴിയില്‍ തടഞ്ഞ് അറസ്റ്റ്ചെയ്തപ്പോള്‍ അത് കണ്ടതുമാണ്. നേതാക്കളെ അകാരണമായി, അന്യായമായി അറസ്റ്റ്ചെയ്താല്‍ ജനങ്ങള്‍ ഒഴുകിയെത്താതിരിക്കില്ല. അവരെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ച് ചോരപ്പുഴ ഒഴുക്കാനുള്ള പൊലീസ്-മാധ്യമ ഗൂഢാലോചനയാണ് അടുത്ത ദിവസങ്ങളിലെ വാര്‍ത്തയായി വരുന്നത്.
deshabhimani 120712

ReplyDelete