ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും സമാജ്വാദിപാര്‍ട്ടിയും പ്രധാനമന്ത്രിക്ക് കത്തു നല്‍കി.
രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന മരവിപ്പിച്ച തീരുമാനമാണിത്. കാര്‍ഷികരംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണിത്. നാലുകോടി ജനങ്ങള്‍ തൊഴിലെടുക്കുന്നു. അധികവും ചെറുകിട-സ്വയംതൊഴില്‍സംരംഭങ്ങളാണ്. വന്‍കിട കുത്തക വിതരണക്കാര്‍ ഈ മേഖല കീഴടക്കിയാല്‍ ചെറുകിടക്കാര്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടും. വാള്‍മാര്‍ട്ട് പോലുള്ള കുത്തക ഭീമന്‍മാരുടെ വരവ് ദുരന്തപൂര്‍ണ്ണമായ തിരിച്ചടിയാണ് സൃഷ്ടിക്കുക. ഒരു വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് 1300 ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുകയും 3900 പേരുടെ തൊഴില്‍ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് കണക്ക്. രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്ന 2009-10 ലെ തൊഴില്‍ സാമ്പിള്‍ സര്‍വേയനുസരിച്ച് ഈ തീരുമാനം കൂടുതല്‍ തൊഴിലില്ലായ്മക്കിടയാക്കും. രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രതിഷേധമറിയിച്ചു. ചില്ലറവില്‍പ്പനമേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് നേതാക്കള്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടു.
സമാജ്വാദിപാര്‍ട്ടി പ്രസിഡന്റ് മുലായംസിങ്ങ് യാദവ്, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജനതാദള്‍ സെക്രട്ടറി ഡാനിഷ് അലി, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനിറോയി എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചത്.
deshabhimani news
ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും സമാജ്വാദിപാര്‍ട്ടിയും പ്രധാനമന്ത്രിക്ക് കത്തു നല്‍കി.
ReplyDelete