Friday, July 6, 2012

ബാബറിമസ്ജിദ് പൊളിച്ചുതീരുംവരെ റാവു പ്രതികരിച്ചില്ല


സംഘപരിവാര്‍ കര്‍സേവകര്‍ ബാബറിമസ്ജിദ് തകര്‍ക്കുന്നത് അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു കണ്ടില്ലെന്നു നടിച്ചെന്ന് വെളിപ്പെടുത്തല്‍. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ മസ്ജിദ് പൊളിക്കല്‍ ആരംഭിച്ചപ്പോള്‍ ഒരു പൂജയില്‍ പങ്കെടുക്കാനിരുന്ന റാവു പള്ളി പൂര്‍ണമായി തകര്‍ക്കുന്നതുവരെ അവിടെനിന്ന് എഴുന്നേറ്റില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ ഉടന്‍ പുറത്തിറങ്ങുന്ന "ബിയോണ്ട് ദ ലൈന്‍സ്"എന്ന ആത്മകഥയിലാണ് ഈ വെളിപ്പെടുത്തല്‍.

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് മധു ലിമായേ തന്നോട് നടത്തിയ വെളിപ്പെടുത്തല്‍ ആധാരമാക്കിയാണ് കുല്‍ദീപ് നയ്യാര്‍ ആത്മകഥയിലെ "നരസിംഹറാവു സര്‍ക്കാര്‍" എന്ന അധ്യായത്തില്‍ ഇക്കാര്യം തുറന്നെഴുതുന്നത്. മസ്ജിദ് പൊളിക്കാന്‍ തുടങ്ങി എന്ന് പൂജ ആരംഭിച്ചപ്പോള്‍ത്തന്നെ സഹായികള്‍ റാവുവിനെ ധരിപ്പിച്ചു. എന്നാല്‍, പൂജ കഴിഞ്ഞേ റാവു ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറായുള്ളൂ എന്ന് പുസ്തകത്തില്‍ പറയുന്നു. അയോധ്യയില്‍ കേന്ദ്രസേന എന്തുകൊണ്ട് നിഷ്ക്രിയമായി എന്ന് വിശദീകരിക്കാന്‍, മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തില്‍ റാവുവിന് കഴിഞ്ഞെില്ലെന്നും നയ്യാര്‍ ചൂണ്ടിക്കാട്ടുന്നു. കുല്‍ദീപ് നയ്യാരുടെ വെളിപ്പെടുത്തലിനെതിരെ അന്തരിച്ച നരസിംഹ റാവുവിന്റെ മകന്‍ പി വി രംഗറാവു രംഗത്തെത്തി.

deshabhimani 060712

1 comment:

  1. സംഘപരിവാര്‍ കര്‍സേവകര്‍ ബാബറിമസ്ജിദ് തകര്‍ക്കുന്നത് അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു കണ്ടില്ലെന്നു നടിച്ചെന്ന് വെളിപ്പെടുത്തല്‍. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ മസ്ജിദ് പൊളിക്കല്‍ ആരംഭിച്ചപ്പോള്‍ ഒരു പൂജയില്‍ പങ്കെടുക്കാനിരുന്ന റാവു പള്ളി പൂര്‍ണമായി തകര്‍ക്കുന്നതുവരെ അവിടെനിന്ന് എഴുന്നേറ്റില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ ഉടന്‍ പുറത്തിറങ്ങുന്ന "ബിയോണ്ട് ദ ലൈന്‍സ്"എന്ന ആത്മകഥയിലാണ് ഈ വെളിപ്പെടുത്തല്‍.

    ReplyDelete