കവിയൂര്‍ പീഡനകേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബന്ധമുണ്ടെന്ന് മൊഴികൊടുക്കാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ലതാനായരെ നിര്‍ബന്ധിച്ച ക്രൈം നന്ദകുമാറിനെതിരെ കേസടുക്കണമെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് വഴി തിരിച്ചുവിടാനാണ് നന്ദകുമാര്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളായി മറ്റു പലരുടെയും പേരുകള്‍ പറയാന്‍ നന്ദകുമാര്‍ ലതാനായരെ നിര്‍ബന്ധിച്ചിട്ടുണ്ട്. ജയിലില്‍ ലതാനായരെ സന്ദര്‍ശിച്ച് ചിലനേതാക്കളുടെ മക്കളുടെ പേരുകള്‍ പറഞ്ഞാല്‍ ഒരു കോടിരൂപ നല്‍കാമെന്ന് നന്ദകുമാര്‍ പറഞ്ഞു. തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ നന്ദകുമാര്‍ ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ല. വസ്തുയില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. കൃത്രിമതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നന്ദകുമാറിനെതിരെ കേസെടുക്കണം. അന്വേഷണം അട്ടിമറിക്കാനാണ് നന്ദകുമാര്‍ ശ്രമിച്ചത്. അനഘയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ ലതാനായര്‍ മാത്രമാണ് കുറ്റക്കാരി. പിതാവ് പീഡിപ്പിച്ചതായി തെളിവൊന്നും കണ്ടെത്തിയിട്ടില്ല. മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പും അനഘ പീഡനത്തിനിരയായെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.
deshabhimani news
കവിയൂര്‍ പീഡനകേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബന്ധമുണ്ടെന്ന് മൊഴികൊടുക്കാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ലതാനായരെ നിര്‍ബന്ധിച്ച ക്രൈം നന്ദകുമാറിനെതിരെ കേസടുക്കണമെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.
ReplyDelete