കേരളം, കര്‍ണ്ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളവും കര്‍ണ്ണാടകവുമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തോട് വിയോജിക്കുന്നത്. അതിനാല്‍ ഈ സംസ്ഥാനങ്ങളെ ഒഴിവാക്കി മറ്റ് സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഉപയോഗ കാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അഞ്ചുവര്‍ഷം സമയം വേണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാരകകീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. 1760 കിലോലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഉല്‍പാദകരുടെ കൈവശം അവശേഷിക്കുന്നത്. കേന്ദ്രകൃഷിമന്ത്രാലയം മുഖേനയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.
deshabhimani news
No comments:
Post a Comment