Saturday, July 7, 2012
"ജീവന് രക്ഷിച്ചതാണോ ഭഗത് ചെയ്ത തെറ്റ് "
""പരിക്കേറ്റ് അവശരായി കിടന്ന ഞങ്ങള്‍ക്ക് ദാഹജലം തന്നതും ജീവന് രക്ഷിക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോയതുമാണോ ആ ചെറുപ്പക്കാരന് ചെയ്ത തെറ്റ്?"" ഡിവൈഎഫ്ഐ പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ഭഗത്മോഹനനെ കള്ളക്കേസില്‍ കുരുക്കി അറസ്റ്റുചെയ്തതറിഞ്ഞ് സദാചാര പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അജികുമാര്‍- ശാന്തി ദമ്പതികളുടെ വാക്കുകളാണിത്. അക്രമികളില്‍നിന്ന് തങ്ങളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത് ഭഗത്മോഹനാണെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു. പൊലീസിനോടും ഇവര്‍ ഈ വിവരം പറഞ്ഞു. ആക്രമിച്ച ശരണ്യകുമാറിനെയും സംഘത്തെയും ദമ്പതികള്‍ തിരിച്ചറിയുകയും ചെയ്തു. ഭഗത്മോഹനന് ഇല്ലായിരുന്നെങ്കില്‍ അക്രമികള്‍ പല പരാക്രമങ്ങളും നടത്തിയേനെയെന്ന് ഇവര്‍ പറയുന്നു.
ആക്രമണം നടക്കുന്ന വേളയിലാണ് ഭഗത്മോഹനന് ബൈക്കില്‍ അതുവഴി വരുന്നത്. ഭഗത്തിന്റെ ബൈക്കുവെട്ടം കണ്ട് അക്രമികള്‍ ഓടിമറയുകയായിരുന്നു. തുടര്‍ന്നാണ് ഭഗത് ദമ്പതികള്‍ക്ക് ദാഹജലം നല്‍കുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. ചൊവ്വാഴ്ച രാത്രി 9.30നാണ് ശരണ്യകുമാറും സംഘവും അജികുമാര്‍- ശാന്തി ദമ്പതികളെ ഇരുട്ടിന്റെ മറവില്‍ ആക്രമിക്കുന്നത്. സംഭവസ്ഥലത്ത് എത്തിയ ഉടന്‍ ഭഗത്മോഹനന് പാര്‍ടി നേതാക്കളെ ആക്രമണവിവരം വിളിച്ചറിയിച്ചു. അങ്ങനെയാണ് ആക്രമണവിവരം പുറത്തറിയുന്നത്. ആക്രമണം നടന്ന പ്രദേശത്ത് താമസക്കാരനാണ് ഭഗത്മോഹനന്. ഇരുട്ടിന്റെ മറവില്‍ എന്തോ ഒച്ചപ്പാടും സംഘര്‍ഷവും നടക്കുന്നത് കണ്ടാണ് ബൈക്കെടുത്ത് അവിടെ എത്തിയത്.
സദാചാര പൊലീസ് പട്ടികയില്‍ ഡിവൈഎഫ്ഐക്കാരനെക്കൂടി തിരുകിക്കയറ്റുക എന്ന ലക്ഷ്യമാണ് പൊലീസ് നിറവേറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കള്ളക്കേസില്‍ കുരുക്കി അറസ്റ്റുചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരംചെയ്ത പ്രവര്‍ത്തകരെയാണ് പൊലീസ് മൃഗീയമായി തല്ലിയത്. പാറാവുകാരന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എസ്ഐ രാഗേഷാണ് കോണ്‍സ്റ്റബിള്‍ ജോര്‍ജിന് കൈമാറിയത്. ഈ തോക്കുമായി ജോര്‍ജ് വനിതാപ്രവര്ത്തകരുള്പ്പെടെയുള്ളവരുടെ നേര്‍ക്ക് ചീറിയടുത്തു. തോക്ക് കണ്ട് പ്രവര്‍ത്തകര്‍ വിരണ്ട് ഓടിയനേരം സിഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘര്‍ഷത്തിനിടയിലും പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഏരിയ സെക്രട്ടറി ചെറ്റച്ചല്‍ സഹദേവനെയും ബി ബിജുവിനെയും ഉള്‍പ്പെടെയുള്ളവരെ തല്ലി.
സമരക്കാര്‍ക്കെതിരെ തോക്കുചൂണ്ടി; നേതാക്കളെ തല്ലിച്ചതച്ചു
നെടുമങ്ങാട്: സമരത്തിനെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ തോക്കുചൂണ്ടിയശേഷം നേതാക്കളെ പൊലീസ് തല്ലിച്ചതച്ചു. സദാചാര പൊലീസിന്റെ ആക്രമണത്തില്‍ നിന്ന് ദമ്പതികളെ രക്ഷിച്ച ഡിവൈഎഫ്ഐ നേതാവ് വി ആര് ഭഗത് മോഹനനെ കള്ളക്കേസില്‍ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് നെടുമങ്ങാട് പൊലീസ്്സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയവര്ക്കുനേരെയായിരുന്നു ആക്രമണം. ലാത്തി ഒടിയുന്നതുവരെ സമരക്കാരെ തല്ലിയ പൊലീസ് വനിതാ കൗണ്‍സിലര്‍മാരെയും കൈയേറ്റം ചെയ്തു. സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ചെറ്റച്ചല്‍ സഹദേവന്, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം എസ് എസ് രാജലാല്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജു എന്നിവരടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
വേങ്കോട്ട് കഴിഞ്ഞദിവസം സദാചാര പൊലീസിന്റെ ആക്രമണത്തില്‍ നിന്ന് ദമ്പതികളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയും സംഭവം പുറത്തറിയിക്കുകയും ചെയ്്തത് ഡിവൈഎഫ്ഐ പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ഭഗത് മോഹനായിരുന്നു. അക്രമികള്‍ക്കു പകരം ഭഗതിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. ഭഗത് രക്ഷകനായാണ് പ്രവര്‍ത്തിച്ചതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍ നേരിട്ടെത്തി അറിയിച്ചിട്ടും പൊലീസ് വിട്ടയച്ചില്ല. അറസ്റ്റുവിവരം അറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇവരെ വിരട്ടിയോടിക്കാന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോര്‍ജ് റിവോള്‍വര്‍ ചൂണ്ടി അട്ടഹസിച്ച് പാഞ്ഞടുത്തു. ഈസമയം, സിഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആക്രമണം നടത്തുകയായിരുന്നു. ലാത്തി ഒടിഞ്ഞിട്ടും കലിതീരാതെ, ആണി തറച്ച പട്ടികയും മണ്‍വെട്ടിയുമായി തല്ല് തുടര്‍ന്നു. ചെറ്റച്ചല്‍ സഹദേവന്, ബി ബിജു തുടങ്ങിയവരെ മര്‍ദിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ ബിജു വനിതാ കൗണ്‍സിലര്‍മാരെ പട്ടികയുമായി എത്തി കൈയേറ്റംചെയ്തു. സദാചാര പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികള്‍ ഭഗത്മോഹനന്റെ രക്ഷയ്ക്കെത്തിയതും സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന് കുത്തിയിരിപ്പുസമരം നടത്തിയതുമാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കോലിയക്കോട് കൃഷണന്‍നായര്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് കെ ആശാരി തുടങ്ങിയവരുമായി ഡിവൈഎസ്പി മുഹമ്മദ് ചര്‍ച്ച നടത്തി. ആക്രമണത്തിന് ഇരയായ ദമ്പതികളുടെ മൊഴി മുഖവിലയ്ക്കെടുത്ത് ഭഗത്മോഹനനെ വിട്ടയക്കാമെന്ന് ഡിവൈഎസ്പി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകര്‍ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
കള്ളക്കേസില്‍ ജാള്യം മറയ്ക്കാന്‍ പൊലീസ് വേട്ട
നെടുമങ്ങാട്: സിപിഐ എം നേതാക്കളുള്‍പ്പെടെയുള്ളവരെ തല്ലിച്ചതയ്ക്കാന്‍ നെടുമങ്ങാട് പൊലീസിനെ പ്രകോപിപ്പിച്ചത് സമരത്തില്‍ സദാചാര പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികളുടെ സാന്നിധ്യവും സത്യം വെളിപ്പെടുത്തലും. ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസില്‍ കുരുക്കാന്‍ നടത്തിയ കുതന്ത്രം പൊളിഞ്ഞതും പൊലീസിനെ പ്രകോപിതരാക്കി. ചൊവ്വാഴ്ച രാത്രി വേങ്കോട് എസ്യുടി ആശുപത്രിക്കു സമീപം സദാചാര പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികളെ അക്രമികളില്‍നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ച ഡിവൈഎഫ്ഐ പൂവത്തൂര്‍ ലോക്കല്‍കമ്മിറ്റി അംഗം ഭഗത്മോഹനനെയാണ് നെടുമങ്ങാട് പൊലീസ് കള്ളക്കേസില്‍ കുരുക്കിയത്. സദാചാര പൊലീസ് ആക്രമണകേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെക്കൂടി തിരികിക്കയറ്റുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ആഭ്യന്തരവകുപ്പു തലത്തിലുള്ള ഇടപെടലും ഇതിനു പിന്നിലുണ്ട്. യഥാര്‍ഥ പ്രതിയായ ശരണ്യകുമാറും മറ്റു മൂന്നുപേരും പുറത്ത് വിലസുമ്പോഴാണ് ഭഗത്തിനെ പൊലീസ് വെള്ളിയാഴ്ച നാടകീയമായി അറസ്റ്റ് ചെയ്തത്.
ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികള്‍ വട്ടപ്പാറ കാരമൂട് സ്വദേശികളായ അജികുമാറും ശാന്തിയും പൊലീസിനു നല്കിയ മൊഴിയില്‍ ശരണ്യകുമാറും മറ്റു രണ്ടുപേരുമാണുള്ളത്. ഭഗത്താണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും ഇവര്‍ പൊലീസിന് മൊഴില്‍ നല്‍കിയിരുന്നു. ഭഗത്തിനെ പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് ദമ്പതികള്‍ എസ്യുടി ആശുപത്രിയില്‍നിന്ന് നെടുമങ്ങാട് സ്റ്റേഷനിലെത്തി ഭഗത് നിരപരാധിയാണെന്നും തങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും പൊലീസിനെ ധരിപ്പിച്ചെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷനു മുന്നില്‍ സിപിഐ എം നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ ദമ്പതികള്‍ പങ്കെടുത്ത് സത്യം പൊതുജനങ്ങളോട് വിളിച്ചുപറഞ്ഞു. ഇതില്‍ ജാള്യംപൂണ്ടാണ് പൊലീസ് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ നരനായാട്ട് നടത്തിയത്.
deshabhimani 070712
Subscribe to:
Post Comments (Atom)
""പരിക്കേറ്റ് അവശരായി കിടന്ന ഞങ്ങള്‍ക്ക് ദാഹജലം തന്നതും ജീവന് രക്ഷിക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോയതുമാണോ ആ ചെറുപ്പക്കാരന് ചെയ്ത തെറ്റ്?"" ഡിവൈഎഫ്ഐ പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ഭഗത്മോഹനനെ കള്ളക്കേസില്‍ കുരുക്കി അറസ്റ്റുചെയ്തതറിഞ്ഞ് സദാചാര പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അജികുമാര്‍- ശാന്തി ദമ്പതികളുടെ വാക്കുകളാണിത്. അക്രമികളില്‍നിന്ന് തങ്ങളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത് ഭഗത്മോഹനാണെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു. പൊലീസിനോടും ഇവര്‍ ഈ വിവരം പറഞ്ഞു. ആക്രമിച്ച ശരണ്യകുമാറിനെയും സംഘത്തെയും ദമ്പതികള്‍ തിരിച്ചറിയുകയും ചെയ്തു. ഭഗത്മോഹനന് ഇല്ലായിരുന്നെങ്കില്‍ അക്രമികള്‍ പല പരാക്രമങ്ങളും നടത്തിയേനെയെന്ന് ഇവര്‍ പറയുന്നു.
ReplyDelete