Saturday, July 7, 2012

മൈക്രോസോഫ്റ്റിനെ കേരളം പങ്കാളിയാക്കരുത്

കേരളത്തിലെ വിദ്യാഭ്യാസ, ഗ്രാമവികസന മേഖലകളിലെ ഇ ഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ മൈക്രോസോഫ്റ്റിനെ പങ്കാളിയാക്കാനുള്ള നീക്കത്തില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രചാരണത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ (എഫ്എസ്എംഐ) ആവശ്യപ്പെട്ടു. കേരളീയ സമൂഹത്തിന്റെ ധൈഷണിക സ്വാശ്രയത്വത്തിന് തുരങ്കംവയ്ക്കുന്നതാണ് ഈ തീരുമാനം. ഐടി@സ്കൂള്‍പോലുള്ള ഇ ഗവേണന്‍സ് സംരംഭങ്ങളില്‍ കേരളം നേടിയ സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യം നഷ്ടപ്പെടാനേ ഈ നീക്കം ഇടവരുത്തൂ. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരംഭങ്ങളില്‍ കേരളം ഉദാത്തമായ വിജയങ്ങളാണ് നേടിയതെന്നും എഫ്എസ്എംഐ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani news

1 comment:

  1. കേരളത്തിലെ വിദ്യാഭ്യാസ, ഗ്രാമവികസന മേഖലകളിലെ ഇ ഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ മൈക്രോസോഫ്റ്റിനെ പങ്കാളിയാക്കാനുള്ള നീക്കത്തില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രചാരണത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ (എഫ്എസ്എംഐ) ആവശ്യപ്പെട്ടു.

    ReplyDelete