കേരള പ്രവാസിസംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രവാസി ഇന്റര്‍നാഷണല്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് പി ശ്രീരാമകൃഷ്ണന് എംഎല്‍എയുമായി ഒരു ബന്ധവുമില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. പ്രവാസികളായവര്‍ മാത്രമാണ് ട്രസ്റ്റില്‍ അംഗങ്ങള്‍. ട്രസ്റ്റിന്റെ ഡയറക്ടര്ബോര്ഡുമായോ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായോ ബന്ധമില്ല.
പ്രവാസികളുടെയും മലപ്പുറത്തെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. എന്‍ജിനിയറിങ് കോളേജ് അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ട്രസ്റ്റ് വിഭാവനംചെയ്തിരുന്നു. പിന്നീട് എന്‍ജിനിയറിങ് കോളേജ് സ്ഥാപിക്കാനുള്ള തീരുമാനം ട്രസ്റ്റ് ഉപേക്ഷിച്ചു. എന്‍ജിനിയറിങ് കോളേജ് സ്ഥാപിക്കുന്നതിന് കലിക്കറ്റ് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കുകയോ സര്‍ക്കാരിലേക്ക് എന്‍ഒസിക്ക് അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ല.
ഈ വര്‍ഷം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സാധാരണക്കാരായ പ്രവാസികളുടെ ഉന്നമനവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ട്രസ്റ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
deshabhimani 070712

ReplyDelete